Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Memoir

വി​വാ​ദ​ങ്ങ​ൾ​ക്ക് വി​ട; സോ​ണി​യ ഗാ​ന്ധി​യു​ടെ ഓ​ർ​മ​ക്കു​റി​പ്പു​ക​ൾ 'ബി​ലോ​ങ്ങിം​ഗ് എ ​ജേ​ർ​ണി ഓ​ഫ് ല​വ് ' ന​വം​ബ​ർ 10ന് എത്തും

ന്യൂ​ഡ​ൽ​ഹി: കോ​ൺ​ഗ്ര​സ് മു​ൻ ദേ​ശീ​യ അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി​യു​ടെ ഓ​ർ​മ​ക്കു​റി​പ്പു​ക​ൾ "ബി​ലോ​ങ്ങിം​ഗ് എ ​ജേ​ർ​ണി ഓ​ഫ് ല​വ്' ഇ​ന്ത്യ​യി​ൽ ഹാ​ർ​പ്പ​ർ കോ​ളി​ൻ​സ് പു​റ​ത്തി​റ​ക്കും. ന​വം​ബ​ർ 10 ന് ​പു​സ്ത​കം പു​റ​ത്തി​റ​ങ്ങു​മെ​ന്ന് ഹാ​ർ​പ്പ​ർ കോ​ളി​ൻ​സ് അ​റി​യി​ച്ചു.

ഇ​ന്ത്യ​യു​ടെ യാ​ത്ര​യെ കു​റി​ച്ചു​ള്ള അ​പൂ​ർ​വ്വ​മാ​യൊ​രു അ​ക​ക്കാ​ഴ്ച​യും പു​സ്ത​കം ന​ൽ​കു​മെ​ന്ന് പ്ര​സാ​ധ​ക​ർ വ്യ​ക്ത​മാ​ക്കി. നേ​ര​ത്തെ പെ​ൻ​ഗ്വി​ൻ ഹൗ​സ് പു​സ്ത​കം പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​തി​ൽ നി​ന്ന് പി​ന്മാ​റി​യ​ത് ഏ​റെ വി​വാ​ദ​ങ്ങ​ൾ​ക്കി​ട​യാ​ക്കി​യി​രു​ന്നു.

ചി​ല ഭാ​ഗ​ങ്ങ​ൾ മാ​റ്റാ​ൻ സോ​ണി​യ ഗാ​ന്ധി വി​സ​മ്മ​തി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പെ​ൻ​ഗ്വി​ൻ ഹൗ​സ് പി​ന്മാ​റി​യ​ത് എ​ന്നാ​യി​രു​ന്നു റി​പ്പോ​ർ​ട്ട്. എ​ന്നാ​ൽ സോ​ണി​യ ഗാ​ന്ധി​യു​മാ​യി പു​സ്ത​ക​ത്തി​ലെ വ​സ്തു​ത​ക​ളെ​ക്കു​റി​ച്ച് സം​സാ​രി​ച്ചെ​ന്ന് സ്ഥി​രീ​ക​രി​ച്ച പെ​ൻ​ഗ്വി​ൻ പ്ര​സി​ദ്ധീ​ക​ര​ണം ഏ​റ്റെ​ടു​ക്കാ​ത്ത​തി​ന് പി​ന്നി​ലെ കാ​ര​ണം ഇ​ത​ല്ല എ​ന്നാ​യി​രു​ന്നു വി​ശ​ദീ​ക​രി​ച്ച​ത്.

ബി​ലോ​ങ്ങിം​ഗ് എ ​ജേ​ണി ഓ​ഫ് ലൗ ​എ​ന്ന പേ​രി​ൽ സോ​ണി​യ ഗാ​ന്ധി എ​ഴു​തു​ന്ന പു​സ്ത​കം ഇ​തി​ന​കം വ​ലി​യ ച​ർ​ച്ച​യാ​യി മാ​റി​യി​രു​ന്നു. ത​ന്‍റെ ജീ​വി​ത​ല​ത്തി​ലെ പ​ല നി​ർ​ണാ​യ​ക സം​ഭ​വ​ങ്ങ​ളും സോ​ണി​യ ഗാ​ന്ധി ഇ​തി​ൽ കു​റി​ച്ചി​ട്ടു​ണ്ട് എ​ന്നാ​ണ് സൂ​ച​ന. പു​സ്ത​ക​ത്തി​ലെ ഒ​രു ഭാ​ഗ​ത്ത് പ്ര​സാ​ധ​ക​രാ​യ പെ​ൻ​ഗ്വി​ൻ മാ​റ്റ​ങ്ങ​ൾ നി​ർ​ദ്ദേ​ശി​ച്ചെ​ങ്കി​ലും സോ​ണി​യ ഗാ​ന്ധി ഇ​ത് അം​ഗീ​ക​രി​ച്ചി​ല്ലെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ പു​റ​ത്തു​വ​ന്ന​തും വ​ലി​യ ച​ർ​ച്ച​യാ​യി​രു​ന്നു.

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ​യും ആ​ർ​എ​സ്എ​സി​നെ​യും കു​റി​ച്ചു​ള്ള ചി​ല ഭാ​ഗ​ങ്ങ​ൾ നീ​ക്കാ​നാ​ണ് പെ​ൻ​ഗ്വി​ൻ ഹൗ​സ് പ്ര​സാ​ധ​ക​ർ ആ​വ​ശ്യ​പ്പെ​ട്ട​തെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വ് അ​ശോ​ക് ഗ​ലോ​ട്ട് അ​ട​ക്കം ആ​രോ​പി​ച്ചി​രു​ന്നു. ചൈ​ന​യു​ടെ ക​ട​ന്നു​ക​യ​റ്റ​ത്തെ കു​റി​ച്ചു​ള്ള ഭാ​ഗ​ങ്ങ​ൾ നീ​ക്കം ചെ​യ്യാ​ൻ സോ​ണി​യ ഗാ​ന്ധി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു എ​ന്നും അ​ശോ​ക് ഗ​ലോ​ട്ട് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

2015 ൽ ​സോ​ണി​യ ഗാ​ന്ധി​യും മ​ൻ​മോ​ഹ​ൻ സിം​ഗും ചേ​ർ​ന്ന് ന​രേ​ന്ദ്ര മോ​ദി​യെ ക​ണ്ട​തി​നെ​ക്കു​റി​ച്ചു​ള്ള ഭാ​ഗ​ത്തും മാ​റ്റം വ​രു​ത്ത​ണ​മെ​ന്ന് പ്ര​സാ​ധ​ക​ർ ആ​വ​ശ്യ​പ്പെ​ട്ടു എ​ന്ന​ട​ക്കം പ്ര​ചാ​ര​ണം ഉ​ണ്ടെ​ങ്കി​ലും കോ​ൺ​ഗ്ര​സ് ഇ​ക്കാ​ര്യം ഔ​ദ്യോ​ഗി​ക​മാ​യി സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല.

സോ​ണി​യ ഗാ​ന്ധി​യും പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​യും വി​ഷ​യ​ത്തി​ൽ പി​ന്നീ​ട് പ്ര​തി​ക​രി​ക്കാം എ​ന്നാ​ണ് വ്യ​ക്ത​മാ​ക്കി​യി​ട്ടു​ള്ള​ത്. അ​തേ​സ​മ​യം അ​മേ​രി​ക്ക​ൻ ആ​സ്ഥാ​ന​മാ​യു​ള്ള, പെ​ൻ​ഗ്വി​ന്‍റെ സ​ഹ​സ്ഥാ​പ​നം ആ​ൽ​ഫ്ര​ഡ് എ ​നോ​ഫ് ആ​ണ് അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ൽ സോ​ണി​യ​യു​ടെ പു​സ്ത​കം പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​ത്.

Latest News

Corehub Up