Sun, 16 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Memorandum.

Thrissur

ഇ​രി​ങ്ങാ​ല​ക്കു​ട ടൗ​ണ്‍ ബാ​ങ്കി​ലെ പ്ര​തി​സ​ന്ധി; നി​ക്ഷേ​പ​ക​ക്കൂ​ട്ടാ​യ്മ നി​വേ​ദ​നം ന​ല്‍​കി

ഇ​രി​ങ്ങാ​ല​ക്കു​ട: ടൗ​ണ്‍ ബാ​ങ്കി​ലെ പ്ര​തി​സ​ന്ധി വി​ഷ​യ​ത്തി​ല്‍ നി​ക്ഷേ​പ​ക​രു​ടെ കൂ​ട്ടാ​യ്മ നി​വേ​ദ​നം ന​ല്‍​കി. ടൗ​ണ്‍ സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ക്ര​മ​പ്പെ​ടു​ത്തു​ക​യും നി​ക്ഷേ​പ​ങ്ങ​ള്‍ തി​രി​കെ ല​ഭി​ക്കാ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് കേ​ന്ദ്ര സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ളോ​ട് ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്യു​ന്ന പ്ര​മേ​യം ന​ഗ​ര​സ​ഭ പാ​സാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ടു​ള്ള നി​വേ​ദ​ന​മാ​ണ് ന​ഗ​ര​സ​ഭ അ​ധി​കൃ​ത​ര്‍​ക്ക് ന​ല്‍​കി​യ​ത്.

ന​ഗ​ര​സ​ഭ ഓ​ഫീ​സി​ന് മു​ന്നി​ല്‍ ന​ട​ന്ന സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​ച്ച​ട​ങ്ങ് ക​ഴി​ഞ്ഞ​തോ​ടെ ദേ​ശീ​യ പ​താ​ക ക​ളു​മേ​ന്തി​യാ​ണ് നി​ക്ഷേ​പ​ക​ര്‍ ന​ഗ​ര​സ​ഭ​യി​ലേ​ക്ക് നി​വേ​ദ​നം ന​ല്‍​കാ​ന്‍ റാ​ലി​യാ​യി എ​ത്തി​യ​ത്. ഒ​രു​മി​ച്ച് പോ​കാ​ന്‍ ക​ഴി​യി​ല്ലെ​ന്നും അ​വ​ധി ദി​ന​മാ​യ​തു​കൊ​ണ്ട് ന​ഗ​ര​സ​ഭ ഓ​ഫീ​സി​ല്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഉ​ണ്ടാ​കി ല്ലെ​ന്നു​മു​ള്ള നി​ല​പാ​ടാ​ണ് ആ​ദ്യം പോ​ലീ​സ് സ്വീ​ക​രി​ച്ച​ത്. നി​ക്ഷേ​പ​ക​രെ ന​ഗ​ര​സ​ഭ​യി​ലേ​ക്ക് ക​ട​ത്തി​വി​ടാ​ന്‍ പോ​ലീ​സ് ത​യാ​റാ​കാ​തി​രു​ന്ന​തോ​ടെ പ്ര​തി​ഷേ​ധം ശ​ക്ത​മാ​യി.

ഒ​രു മ​ണി​ക്കൂ​റോ​ളം പോ​ലീ​സു​മാ​യി ച​ര്‍​ച്ച ന​ട​ത്തി​യെ​ങ്കി​ലും സ​മ​ര​ക്കാ​രെ ക​യ​റ്റി​വി​ടാ​ന്‍ സി​ഐ സ​മ്മി​തി​ച്ചി​ല്ല. ഇ​തി​നി​ട​യി​ല്‍ ന​ഗ​ര​സ​ഭ ക്ലീ​ന്‍ സി​റ്റി മാ​നേ​ജ​ര്‍ എ​സ്. ബേ​ബി​യു​മാ​യി പോ​ലീ​സ് നി​ക്ഷേ​പ​ക​രു​ടെ അ​ടു​ത്തേ​ക്ക് എ​ത്തി. എ​ന്നാ​ല്‍ വ​ഴി​യി​ല്‍​വ​ച്ച് നി​വേ​ദ​നം ന​ല്‍​കാ​ന്‍ ക​ഴി​യി​ല്ലെ​ന്നും ത​ട​യു​ന്ന​തി​ന്‍റെ കാ​ര​ണം പോ​ലീ​സ് വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നും അ​റ​സ്റ്റ് വ​രി​ക്കാ​ന്‍ ത​ങ്ങ​ള്‍ ത​യാ​റാ​ണെ​ന്നും നി​ക്ഷേ​പ​ക​ര്‍ ചൂ​ണ്ടി​ക്കാ​ട്ടി.

ഏ​റെ ച​ര്‍​ച്ച​ക​ള്‍​ക്കു ശേ​ഷം നി​ക്ഷേ​പ​ക​രെ പ്ര​തി​നി​ധീ​ക​രി​ച്ച് മൂ​ന്നു​പേ​ര്‍​ക്ക് അ​ക​ത്തേ​ക്കു പ്ര​വേ​ശി​ക്കാ​മെ​ന്ന ധാ​ര​ണ​യാ​വു​ക​യും സ​മി​തി ഭാ​ര​വാ​ഹി​ക​ള്‍ ആ​രോ​ഗ്യ​വി​ഭാ​ഗ​ത്തി​ല്‍ എ​ത്തി നി​വേ​ദ​നം കൈ​മാ​റു​ക​യു​മാ​യി​രു​ന്നു.
നി​വേ​ദ​നം ന​ല്‍​കി തി​രി​കെ മ​ട​ങ്ങി​യ നി​ക്ഷേ​പ​ക​ര്‍​ക്കു​നേ​രെ ന​ഗ​ര​സ​ഭ ക​വാ​ട​ത്തി​ല്‍ നി​ന്നി​രു​ന്ന​വ​ര്‍ കൂ​ക്കി​വി​ളി​ച്ചു. സ​മി​തി പ്ര​സി​ഡ​ന്‍റ് പ്രി​ന്‍​സ് മാ​ത്യു, സെ​ക്ര​ട്ട​റി ലി​യോ പി. ​ആ​ന്‍റോ, ടി.​സി. സ​ഞ്ജീ​വ​ന്‍, അ​ഡ്വ. ആ​ന്‍റ​ണി തെ​ക്കേ​ക്ക​ര എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

Latest News

Corehub Up