Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Memorials

Thiruvananthapuram

നിം​സ് മെ​ഡി​സി​റ്റി​യി​ല്‍ പി. ​ഗോ​പി​നാ​ഥ​ന്‍​നാ​യ​രു​ടെ​യും കെ.​ഇ. മാ​മ്മ​ന്‍റെ​യും സ്മൃ​തി​മ​ണ്ഡ​പങ്ങൾ

നെ​യ്യാ​റ്റി​ന്‍​ക​ര : ന​ഴ്സിം​ഗ് വി​ദ്യാ​ര്‍​ഥി​ക​ള്‍ വീ​ടു​ക​ളി​ല്‍ചെ​ന്ന് വ​യോ​ധി​ക​രെ​യും രോ​ഗി​ക​ളെ​യും പ​രി​ച​രി​ക്കു​ന്ന പ​ദ്ധ​തി കേ​ര​ള​മാ​കെ ന​ട​പ്പി​ലാ​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ ആ​ഗ്ര​ഹി​ക്കു​ന്നു​വെ​ന്ന് മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന്‍ പ​റ​ഞ്ഞു. സ്വാ​ത​ന്ത്ര്യ സ​മ​ര സേ​നാ​നി​ക​ളാ​യ പി. ​ഗോ​പി​നാ​ഥ​ൻ​നാ​യ​രു​ടെ​യും കെ.​ഇ. മാ​മ​ന്‍റെ​യും സ്മൃ​തി മ​ണ്ഡ​പം നിം​സ് മെ​ഡി​സി​റ്റി​യി​ൽ അ​നാ​ച്ഛാ​ദ​നം ചെയ്യുകയായിരുന്നു മുഖ്യ മന്ത്രി വി.ഡി. സതീശൻ.

സാ​മ്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന വി​ദ്യാ​ര്‍​ഥി​ക​ൾ​ക്ക് ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​ത്തി​ന് താ​ങ്ങാ​വു​ന്ന കെ.​ഇ. മാ​മ​ൻ സ്കോ​ള​ർ​ഷി​പ്പ് പ​ദ്ധ​തി, നിം​സ് ഹാ​ർ​ട്ട് ഫൗ​ണ്ടേ​ഷ​ന്‍റെ 19-ാം വാ​ർ​ഷി​ക ആ​ഘോ​ഷ​ങ്ങ​ളു​ടെ ഔ​ദ്യോ​ഗി​ക ലോ​ഗോ പ്ര​കാ​ശ​നം, നിം​സ് മെ​ഡി​സി​റ്റി ന​ട​പ്പി​ലാ​ക്കു​ന്ന "ഹ​രി​ത​കം' പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഇ​ന്ന​ലെ നിം​സി​ൽ ജ​നി​ച്ച കു​ഞ്ഞു​ങ്ങ​ളു​ടെ ര​ക്ഷി​താ​ക്ക​ൾ​ക്ക് വൃ​ക്ഷ​ത്തൈ​ക​ൾ ന​ൽ​കു​ന്ന പ​ദ്ധ​തി എ​ന്നി​വ​യു​ടെ ഉ​ദ്ഘാ​ട​ന​വും മു​ഖ്യ​മ​ന്ത്രി നി​ർ​വ​ഹി​ച്ചു. എ​ൻ. ശ​ക്ത​ൻ എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

നിം​സ് മെ​ഡി​സി​റ്റി മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ എം.​എ​സ്. ഫൈ​സ​ൽ​ഖാ​ൻ ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി. നൂ​റു​ൽ ഇ​സ്‌​ലാം എ​ഡ്യൂ​ക്കേ​ഷ​ണ​ൽ ട്ര​സ്റ്റ് എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ ശ​ബ്‌​നം ഷ​ഫീ​ക്, പി. ​ഗോ​പി​നാ​ഥ​ൻ​നാ​യ​രു​ടെ പ​ത്നി എ​ൽ. സ​ര​സ്വ​തി അ​മ്മ, കെ.​ഇ. മാ​മ്മ​ന്‍റെ സ​ഹോ​ദ​ര​പു​ത്ര​ന്‍ വ​ർ​ഗീ​സ്, കെ​പി​സി​സി മു​ൻ പ്ര​സി​ഡ​ന്‍റുമാരായ എം.​എം. ഹ​സ​ൻ തുടങ്ങിയവർ പങ്കെടുത്തു.

Latest News

Corehub Up