Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Memory Of VS

വി.​എ​സി​ന്‍റെ സ്മ​ര​ണ​യ്ക്കാ​യി കാ​മ്പ​സാണ് വേണ്ടത്, പ്രതിമയല്ലെന്ന് മ​ക​ൻ അ​രു​ണ്‍ കു​മാ​ർ

തി​രു​വ​ന​ന്ത​പു​രം: വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ന്‍ എ​ന്ന പോ​രാ​ളി​ക്ക് ന​ൽ​കേ​ണ്ട ആ​ദ​രം കേ​വ​ലം ഫ​ണ്ട് അ​നു​വ​ദി​ക്കു​ന്ന​തി​ലോ ഒ​രു പ്ര​തി​മ​യി​ലോ ഒ​തു​ങ്ങേ​ണ്ട​ത​ല്ലെ​ന്നും വി​ജ്ഞാ​ന​വും വി​പ്ല​വ വീ​ര്യ​വും പ​ക​രു​ന്ന കാ​മ്പ​സ് വേ​ണ​മെ​ന്ന് മ​ക​ൻ അ​രു​ണ്‍ കു​മാ​ർ. അ​ച്ഛ​ന്‍റെ സ്മ​ര​ണ​ക​ൾ നി​ല​നി​ർ​ത്താ​നാ​യി ബ​ജ​റ്റി​ൽ ചി​ല തു​ക​ക​ൾ വ​ക​യി​രു​ത്തി​യ​ത് ക​ണ്ടു. അ​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഭ​ര​ണ​ത്തി​ന്‍റെ അ​വ​സാ​ന നാ​ളു​ക​ളി​ൽ പ്ര​ഖ്യാ​പി​ക്ക​പ്പെ​ടു​ന്ന പ​ദ്ധ​തി​ക​ളേ​ക്കാ​ൾ ദീ​ർ​ഘ​വീ​ക്ഷ​ണ​ത്തോ​ടെ​യു​ള്ള ക​ർ​മ പ​ദ്ധ​തി​ക​ളാ​ണ് ജ​ന​ങ്ങ​ൾ ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്നും പ്ര​സ്ഥാ​നം എ​ടു​ക്കു​ന്ന ശ​രി​യാ​യ തീ​രു​മാ​ന​ങ്ങ​ൾ​ക്കൊ​പ്പ​മു​ണ്ടാ​കു​മെ​ന്നും അ​രു​ൺ കു​മാ​ർ ഫേ​സ് ബു​ക്ക് പോ​സ്റ്റി​ൽ കു​റി​ച്ചു.

Latest News

Corehub Up