Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Men Harassed

സാ​ധാ​ര​ണ​ക്കാ​രി​യാ​യി ബ​സ് സ്റ്റാ​ൻ​ഡി​ൽ പോ​ലീ​സ് ക​മ്മീ​ഷ​ണ‍​ർ; മൂ​ന്ന് മ​ണി​ക്കൂ​റി​നി​ടെ ശ​ല്യം ചെ​യ്ത​ത് 40 ഓ​ളം പു​രു​ഷ​ന്മാ​ർ

ഹൈ​ദ​രാ​ബാ​ദ്: സാ​ധാ​ര​ണ​ക്കാ​രി​യാ​യി ബ​സ് സ്റ്റാ​ൻ​ഡി​ലെ​ത്തി​യ പോ​ലീ​സ് ക​മ്മീ​ഷ​ണ‍​റെ ശ​ല്യം ചെ​യ്ത​ത് 40 ഓ​ളം പു​രു​ഷ​ന്മാ​ർ. മൂ​ന്ന് മ​ണി​ക്കൂ​റി​നു​ള്ളി​ലാ​ണ് 40 ഓ​ളം പു​രു​ഷ​ന്മാ​ർ ശ​ല്യം ചെ​യ്ത​ത്. ഹൈ​ദ​ര​ബാ​ദി​ലാ​ണ് സം​ഭ​വം. ന​ഗ​ര​ത്തി​ലെ സ്ത്രീ​സു​ര​ക്ഷ​യു​ടെ യ​ഥാ​ർ​ഥ അ​വ​സ്ഥ നേ​രി​ട്ട് മ​ന​സി​ലാ​ക്കാ​നാ​ണ് ക​മ്മീ​ഷ​ണ​ർ വേ​ഷം മാ​റി​യെ​ത്തി​യ​ത്.

മ​ൽ​ക്കാ​ജ്ഗി​രി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ വി. ​സു​മ​തി ആ​ണ് വേ​റി​ട്ട പ​രീ​ക്ഷ​ണം ന​ട​ത്തി​യ​ത്. മേ​യ് ഒ​ന്നി​ന് അ​ർ​ധ​രാ​ത്രി​യി​ൽ ഹൈ​ദ​ര​ബാ​ദ് ന​ഗ​ര​ത്തി​ലെ തി​ര​ക്കേ​റി​യ ദി​ൽ​സു​ഖ്‌​ന​ഗ​ർ ബ​സ് സ്റ്റാ​ൻ​ഡി​ന് സ​മീ​പം സാ​ധാ​ര​ണ വ​സ്ത്രം ധ​രി​ച്ച് ഒ​രു യാ​ത്ര​ക്കാ​രി​യെ​ന്ന വ്യാ​ജേ​ന ഇ​വ​ർ മൂ​ന്ന് മ​ണി​ക്കൂ​റോ​ള​മാ​ണ് ചെ​ല​വ​ഴി​ച്ച​ത്.

അ​ർ​ധ​രാ​ത്രി 12.30 മു​ത​ൽ പു​ല​ർ​ച്ചെ 3.30 വ​രെ​യാ​യി​രു​ന്നു ക​മ്മീ​ഷ​ണ​റു​ടെ ഈ ​പ​രി​ശോ​ധ​ന. ത​ന്‍റെ ഔ​ദ്യോ​ഗി​ക പ​ദ​വി​യോ സു​ര​ക്ഷാ അ​ക​മ്പ​ടി​യോ ഇ​ല്ലാ​തെ, മു​ഖം മ​റ​യ്ക്കാ​തെ ഒ​രു സാ​ധാ​ര​ണ യാ​ത്ര​ക്കാ​രി​യെ​ന്ന നി​ല​യി​ലാ​ണ് അ​വ​ർ ബ​സ് സ്റ്റോ​പ്പി​ൽ നി​ന്ന​ത്. ഇ​വ​ർ ക​മ്മീ​ഷ​ണ​റാ​ണെ​ന്ന് തി​രി​ച്ച​റി​യാ​തെ സ​മീ​പി​ച്ച പു​രു​ഷ​ന്മാ​ർ അ​ശ്ലീ​ല ചു​വ​യോ​ടെ സം​സാ​രി​ക്കു​ക​യും അ​നാ​വ​ശ്യ ചോ​ദ്യ​ങ്ങ​ൾ ചോ​ദി​ക്കു​ക​യും ചെ​യ്തു. ല​ഹ​രി​മ​രു​ന്നി​ന് അ​ടി​മ​പ്പെ​ട്ട​വ​ർ മു​ത​ൽ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സം നേ​ടി​യ യു​വാ​ക്ക​ൾ വ​രെ ഇ​ക്കൂ​ട്ട​ത്തി​ലു​ണ്ടാ​യി​രു​ന്നു.

ക​മ്മീ​ഷ​ണ​ർ​ക്ക് സു​ര​ക്ഷ ന​ൽ​കാ​നാ​യി അ​ൽ​പ്പം അ​ക​ലെ മാ​റി മ​ഫ്തി​യി​ൽ പോ​ലീ​സ് സം​ഘം നി​ല​യു​റ​പ്പി​ച്ചി​രു​ന്നു. ഓ​രോ ത​വ​ണ​യും ഒ​രാ​ൾ ശ​ല്യം ചെ​യ്യു​മ്പോ​ൾ ക​മ്മീ​ഷ​ണ​ർ സി​ഗ്ന​ൽ ന​ൽ​കു​ക​യും പോ​ലീ​സ് ഉ​ട​ൻ​ത​ന്നെ അ​വ​രെ പി​ടി​കൂ​ടു​ക​യും ചെ​യ്തു. പി​ടി​കൂ​ടി​യ​വ​രി​ൽ പ​കു​തി​യോ​ളം പേ​ർ വി​ദ്യാ​ർ​ഥി​ക​ളും സ്വ​കാ​ര്യ മേ​ഖ​ല​യി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​രു​മാ​യി​രു​ന്നു.

ഇ​വ​രി​ൽ ആ​ർ​ക്കെ​തി​രെ​യും ക്രി​മി​ന​ൽ കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​തി​ന് പ​ക​രം അ​വ​ർ​ക്ക് കൗ​ൺ​സി​ലിം​ഗ് ന​ൽ​കാ​നാ​ണ് പോ​ലീ​സ് തീ​രു​മാ​നി​ച്ചി​ട്ടു​ള്ള​ത്. ഒ​രു സ്ത്രീ ​പൊ​തു​സ്ഥ​ല​ത്ത് നി​ൽ​ക്കു​മ്പോ​ൾ പാ​ലി​ക്കേ​ണ്ട മ​ര്യാ​ദ​ക​ളെ​ക്കു​റി​ച്ചും സ്ത്രീ​സു​ര​ക്ഷ​യെ​ക്കു​റി​ച്ചും ഇ​വ​രെ ബോ​ധ​വ​ൽ​ക്ക​രി​ച്ചു.

Latest News

Corehub Up