ഇടുക്കി: നെടുങ്കണ്ടം ഇരട്ടക്കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കൃത്യം നടത്തിയത് സജി ഒറ്റയ്ക്കാണെന്ന് പോലീസ് അറിയിച്ചു.
വസ്തു തർക്കമാണ് കൊലപാതകത്തിന് കാരണമായത്. റെജിയുടെ മാനസിക പീഡനവും കൊലപാതകത്തിന് കാരണമായി. മാത്യുവിന്റെ മകനല്ല സജിയെന്ന് റെജി അധിക്ഷേപിച്ചിരുന്നുവെന്നും വിവാഹം കഴിക്കാൻ അനുവദിക്കാതിരുന്നതും പകയ്ക്ക് കാരണമായെന്ന് പോലീസ് പറഞ്ഞു.
അതേസമയം, ഇന്ന് ഉച്ചയോടെ വീടിന് സമീപത്തെ പറമ്പിൽ നിന്നുമാണ് സജിയെ നാട്ടുകാരും പോലീസും ചേർന്ന് പിടികൂടിയത്. ഇയാൾ കുറ്റം സമ്മതിച്ചു.