Fri, 7 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Metaceo

കു​ട്ടി​ക​ളു​ടെ അ​ശ്ലീ​ല ദൃ​ശ്യ​ങ്ങ​ളും ഉള്ളടക്കങ്ങളും; ഇന്ത്യയോട് മാപ്പപേക്ഷിച്ച് മെറ്റ സിഇഒ

ന്യൂ​ഡ​ൽ​ഹി: കു​ട്ടി​ക​ളു​ടെ അ​ശ്ലീ​ല ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​പ്പി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​ക​ളി​ൽ ഇ​ന്ത്യ​യോ​ടു മാ​പ്പു​പ​റ​ഞ്ഞ് മെ​റ്റ മേ​ധാ​വി മാ​ർ​ക്ക് സ​ക്ക​ർ​ബ​ർ​ഗ് . സി​എ​സ്എ​എം (കു​ട്ടി​ക​ളെ ലൈം​ഗി​ക​മാ​യി ദു​രു​പ​യോ​ഗം ചെ​യ്യു​ന്ന മെ​റ്റീ​രി​യ​ൽ), ഡീ​പ്പ്ഫേ​ക്ക്, പ്ലാ​റ്റ്‌​ഫോം പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന​തി​ലെ പി​ഴ​വു​ക​ൾ എ​ന്നി​വ​യി​ലാ​ണ് മെ​റ്റാ സി​ഇ​ഒ ക്ഷ​മാ​പ​ണം ന​ട​ത്തി​യ​ത്. ഉ​ള്ള​ട​ക്ക മോ​ഡ​റേ​ഷ​നി​ൽ ഉ​ണ്ടാ​യ തെ​റ്റു​ക​ൾ മെ​റ്റ സ​മ്മ​തി​ക്കു​ക​യും ത​ങ്ങ​ളു​ടെ പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ൽ ദോ​ഷ​ക​ര​മാ​യ ഉ​ള്ള​ട​ക്കം കൈ​കാ​ര്യം ചെ​യ്ത​തി​ൽ വീ​ഴ്ച സം​ഭ​വി​ച്ച​താ​യും അ​തി​ൽ ഖേ​ദം പ്ര​ക​ടി​പ്പി​ക്കു​ക​യും ചെ​യ്തു.

മെ​റ്റ​യു​ടെ കീ​ഴി​ലു​ള്ള സ​മൂ​ഹ​മാ​ധ്യ​മ പ്ലാ​റ്റ്ഫോ​മു​ക​ളാ​യ ഫേ​സ്ബു​ക്ക്, ഇ​ൻ​സ്റ്റ​ഗ്രാം, വാ​ട്സ്ആ​പ്പ് തു​ട​ങ്ങി​യ ഫ്ലാ​റ്റ്ഫോ​മു​ക​ളെ നി​യ​ന്ത്രി​ക്കു​ന്ന​തി​ൽ വീ​ഴ്ച​യു​ണ്ടാ​യെ​ന്ന പ​രാ​തി​യി​ലാ​ണ് നി​ഷി​കാ​ന്ത് ദു​ബേ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പാ​ർ​ല​മെ​ന്‍റ​റി സ​മി​തി​ക്കു മു​ന്നി​ൽ മെ​റ്റാ സി​ഇ​ഒ ക്ഷ​മാ​പ​ണം ന​ട​ത്തി​യ​ത്. മെ​റ്റ​യു​ടെ മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രാ​യ ജോ​യ​ൽ ക​പ്ലാ​ൻ തു​ട​ങ്ങി​യ​വ​രാ​ണ് പാ​ർ​ല​മെ​ന്‍റ​റി സ​മി​തി​യെ ക​ണ്ട​ത്. കൂ​ടി​ക്കാ​ഴ്ച 45 മി​നി​റ്റോ​ളം നീ​ണ്ടു.

കു​ട്ടി​ക​ളെ ലൈം​ഗി​ക​മാ​യി ദു​രു​പ​യോ​ഗം ചെ​യ്യു​ന്ന ഉ​ള്ള​ട​ക്ക​ങ്ങ​ളും സ്ത്രീ​ക​ൾ​ക്കെ​തി​രാ​യ അ​പ​കീ​ർ​ത്തി​ക​ര​മാ​യ ഉ​ള്ള​ട​ക്ക​ങ്ങ​ളും പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന ഇ​ട​നി​ല പ്ലാ​റ്റ്‌​ഫോ​മു​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് എം​പി നി​ഷി​കാ​ന്ത് ദു​ബെ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പാ​ർ​ല​മെ​ന്‍റ​റി ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി​യും ആ​വ​ശ്യ​പ്പെ​ട്ടു.

ഫേ​സ്ബു​ക്ക്, ഇ​ൻ​സ്റ്റാ​ഗ്രാം, വാ​ട്സ്ആ​പ്പ് എ​ന്നി​വ ഉ​പ​യോ​ഗി​ക്കു​ന്ന ആ​ളു​ക​ളു​ടെ ഏ​റ്റ​വും വ​ലി​യ വി​പ​ണി​യാ​ണ് ഇ​ന്ത്യ. പ്ലാ​റ്റ്‌​ഫോം ഉ​ത്ത​ര​വാ​ദി​ത്തം, ഉ​ള്ള​ട​ക്ക മോ​ഡ​റേ​ഷ​ൻ എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​ര​വ​ധി വി​ഷ​യ​ങ്ങ​ൾ ച​ർ​ച്ച​ക​ളി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്നെ​ങ്കി​ലും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഉ​ൾ​പ്പെ​ടു​ന്ന വീ​ഡി​യോ നീ​ക്കം ചെ​യ്യു​ന്ന​തി​നെ​ക്കു​റി​ച്ച് പ​രാ​മ​ർ​ശ​മി​ല്ലെ​ന്ന് വൃ​ത്ത​ങ്ങ​ൾ പ​റ​ഞ്ഞു. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ വീ​ഡി​യോ താ​ൽ​ക്കാ​ലി​ക​മാ​യി നീ​ക്കം ചെ​യ്ത​തി​ന് മെ​റ്റാ മേ​ധാ​വി​യോ​ട് മാ​പ്പ് പ​റ​യ​ണ​മെ​ന്ന് പാ​ർ​ല​മെ​ന്‍റ​റി പാ​ന​ൽ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ​തേ​തു​ട​ർ​ന്നാ​ണ് മാ​ർ​ക്ക് സ​ക്ക​ർ​ബ​ർ​ഗ് ക്ഷ​മാ​പ​ണം ന​ട​ത്തി​യ​ത്.

ജൂ​ലൈ 23ന് ​കോ​ക്രോ​ച്ച് ജ​ന്ത പാ​ർ​ട്ടി (സി​ജെ​പി) പ്ര​തി​ഷേ​ധ​ങ്ങ​ൾ കൊ​ടു​മ്പി​രി​ക്കൊ​ണ്ടി​രു​ന്ന സ​മ​യ​ത്താ​ണ് പ്ര​ധാ​ന​മ​ന്ത്രി മോ​ദി വീ​ഡി​യോ പ​ങ്കു​വ​ച്ച​ത്. എ​ന്നാ​ൽ, മെ​റ്റ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഫേ​സ്ബു​ക്കി​ൽ നി​ന്നും ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ നി​ന്നും വീ​ഡി​യോ നീ​ക്കം ചെ​യ്തു, പ​ക്ഷേ പി​ന്നീ​ട് പു​നഃ​സ്ഥാ​പി​ക്കു​ക​യും ചെ​യ്തു. ഒ​രു സാ​ങ്കേ​തി​ക ത​ക​രാ​റാ​ണ് കാ​ര​ണ​മാ​ണ് വീ​ഡി​യോ നീ​ക്കം ചെ​യ്യേ​ണ്ടി​വ​ന്ന​തെ​ന്ന് മെ​റ്റ കാ​ര​ണ​മാ​യി പ​റ​ഞ്ഞി​രു​ന്നു.

Latest News

Corehub Up