Kerala
കോഴിക്കോട്: നഗരത്തിലെ പല ഭാഗങ്ങളിലും വിൽപ്പനക്കായി സൂക്ഷിച്ച മാരക ലഹരിമരുന്നുകളുമായി ഒരു സംഘം യുവാക്കളെ പോലീസ് പിടികൂടി. കക്കോടി കിഴക്കുമുറി സ്വദേശി ലൂദ്ഫാൻ അലി(22), മലപ്പുറം അരീക്കോട് സ്വദേശി ജിഫ്രി അൽഹാസ്(22), കിരാലൂർ സ്വദേശി മുഹമ്മദ് റഷ്ദാൻ (22), സൗത്ത് ബീച്ച് പരപ്പിൽ സ്വദേശികളായ മുഹമ്മദ് (30), എം.കെ റോഡ് ഹന മഹലിൽ ദിയ മുഹമ്മദ് ബഹ് ബഹാനി (22), മുഹമ്മദ് നാസ് (24), കല്ലായി സ്വദേശി മുഹമ്മദ് ഷഹാദുൽ അഫം (25) നടക്കാവ് സ്വദേശി മുഹമ്മദ് അൻഷാദ് (26) എന്നിവരെയാണ് പന്തീരാങ്കാവ് പോലീസ് പിടികൂടിയത്.
വെള്ളിയാഴ്ച പന്തീരാങ്കാവ് പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടറും സംഘവും നൈറ്റ് പട്രോളിംഗ് ഡ്യൂട്ടിക്കിടെ രഹസ്യ വിവരത്തെത്തുടർന്ന് സമീപത്തെ വാടകവീട്ടിൽ പരിശോധന നടത്തുകയായിരുന്നു.
വീട്ടിൽ നടത്തിയ പരിശോധനയിൽ പ്രതികൾ വിൽപ്പനക്കായി സൂക്ഷിച്ച 93.300 ഗ്രാം ഹാഷിഷ് ഓയിലും 6.940 ഗ്രാം മെത്താഫിറ്റമിനും ഒൻപത് സിപ്പ് ലോക്ക് കവറുകളും, ചെറിയ ബോട്ടിലുകളും മൂന്ന് ബർണർ പൈപ്പുകളും പത്തോളം മൊബൈൽ ഫോണുകളും പോലീസ് കണ്ടെടുക്കുകയായിരുന്നു. ഇതിനോടൊപ്പം 88,000 രൂപയും പോലീസ് പിടിച്ചെടുത്തു.
പ്രതികൾ മയക്കുമരുന്ന് ഉപയോഗിക്കുകയും വിൽപ്പന നടത്താറുണ്ടെന്നും പോലീസ് കണ്ടെത്തി. പ്രതികളുടെ ബാങ്ക് അക്കൗണ്ടുകളും ഫോണും പരിശോധിച്ച് വരികയാണെന്ന് പോലീസ് അറിയിച്ചു.
Kerala
കല്പ്പറ്റ: എക്സൈസ് വകുപ്പ് സംസ്ഥാന വ്യാപകമായി നടത്തിവരുന്ന ഓപ്പറേഷന് തണ്ടറിന്റെ ഭാഗമായി തോല്പ്പെട്ടി എക്സൈസ് ചെക്ക് പോസ്റ്റില് നടത്തിയ പരിശോധനയില് കാറില് കടത്തികൊണ്ടുവന്ന 9.0424 ഗ്രാം മെത്താംഫിറ്റാംമിന് പിടികൂടി.
ഇതുമായി ബന്ധപ്പെട്ട് പടിഞ്ഞാറത്തറ സ്വദേശികളായ മൊട്ടത്തില് എ. ഷെഹീര് (38), ചക്കാലകണ്ടിയില് സി.കെ. മുസ്തഫ(46), തൃശൂര് വടക്കാഞ്ചേരി ഇല്ലിക്കോട്ടില് ഇ.എച്ച്. റിന്ഷാദ് (28), പാലക്കാട് പട്ടാമ്പി പൊന്നോത്തുവളപ്പില് പി.വി. ജംഷീര് (33) എന്നിവരെ അറസ്റ്റ് ചെയ്ത് റിമാന്ഡ് ചെയ്തു.
പ്രതികള് ഉപയോഗിച്ചിരുന്ന വാഹനവും കസ്റ്റഡിയില് എടുത്തു. 10 വര്ഷം തടവും ഒരു ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണിത്. വയനാട് എക്സൈസ് എന്ഫോഴ്സ്മെന്റ് ആന്ഡ് അന്റി നര്കോട്ടിക് സ്പെഷല് സ്ക്വാഡ് എക്സൈസ് ഇന്സ്പെക്ടര് എം.ജെ. സജിന്റെയും കേരള മൊബൈല് ഇന്റര്വെന്ഷന് യൂണിറ്റ് എക്സൈസ് ഇന്സ്പെക്ടര് ബിജു പി. ഏബ്രഹാമിന്റെയും നേതൃത്വത്തില് എക്സൈസ് എന്ഫോഴ്സ്മെന്റ് ആന്ഡ് ആന്റി നാര്ക്കോട്ടിക്സ് സ്പെഷല് സ്ക്വാഡും തോല്പ്പെട്ടി എക്സൈസ് ചെക്ക് പോസ്റ്റ് പാര്ട്ടിയും കേരള മൊബൈല് ഇന്റര്വെന്ഷന് യൂണിറ്റും ചേര്ന്ന് നടത്തിയ പരിശോധനയിലാണ് പ്രതികള് പിടിയിലായത്.
പരിശോധനയില് വയനാട് എക്സൈസ് എന്ഫോഴ്സ്മെന്റ് ആന്ഡ് അന്റീ നാര്കോട്ടിക് സ്പെഷല് സ്ക്വാഡിലെ സിവില് എക്സൈസ് ഓഫീസര്മാരായ എം. സുരേഷ്, ബി. സുദീപ്, സിവില് എക്സൈസ് ഓഫീസര് ഡ്രൈവര് കെ. പ്രസാദ്, തോല്പ്പെട്ടി എക്സൈസ് ചെക്ക് പോസ്റ്റിലെ പ്രിവെന്റീവ് ഓഫീസര് കെ.ഇ. ചാള്സ്കുട്ടി, സിവില് എക്സൈസ് ഓഫീസര്മാരായ പി.സി. സജിത്ത്, എം.ജി. രാജേഷ്, കേരള മൊബൈല് ഇന്റര്വെന്ഷന് യുണിറ്റിലെ അസി. എക്സൈസ് ഇന്സ്പെക്ടര് ഗ്രേഡ് എ.സി. ചന്ദ്രന്, സിവില് എക്സൈസ് ഓഫീസര് വി.എസ്. സുമേഷ്, സിവില് എക്സൈസ് ഓഫീസര് ഡ്രൈവര് എം.എസ്. ജെനീഷ് എന്നിവര് പങ്കെടുത്തു.
Kerala
മലപ്പുറം: കൊണ്ടോട്ടി, പാണ്ടിക്കാട് ഭാഗങ്ങളിൽ എക്സൈസ് നടത്തിയ പരിശോധനയിൽ മെത്താംഫിറ്റമിനുമായി യുവാവ് അറസ്റ്റിൽ. പുളിക്കൽ ആലക്കപ്പറമ്പ് സ്വദേശി കുടുക്കിൽ പുറ്റാനിക്കാട് മുഹമ്മദ് മുസ്തഫയാണ് (33) അറസ്റ്റിലായത്.
വില്പനയ്ക്കായി സൂക്ഷിച്ചിരുന്ന 5.539 ഗ്രാം മെത്താംഫിറ്റമിൻ, 4800 രൂപ, മൊബൈൽ ഫോൺ എന്നിവ ഇയാളിൽ നിന്ന് എക്സൈസ് സംഘം കണ്ടെടുത്തു. കൊണ്ടോട്ടി, കരിപ്പൂർ വിമാനത്താവള പരിസരം, എടവണ്ണപ്പാറ എന്നിവിടങ്ങളിലെ യുവാക്കളെ കേന്ദ്രീകരിച്ച് രാസലഹരി വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാനിയാണ് മുസ്തഫയെന്ന് എക്സൈസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
മുസ്തഫയുടെ വിശ്വസ്തരായ കൂട്ടാളികളെക്കുറിച്ച് കൃത്യമായ വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും ഇവരെ ഉടൻ പിടികൂടുമെന്നും എക്സൈസ് അറിയിച്ചു. പിടിയിലായ പ്രതിയെ മലപ്പുറം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ ടി. ദിനേശൻ, ടി. സന്തോഷ്, ഇന്റലിജൻസ് പ്രിവന്റീവ് ഓഫീസർ പ്രമോദ് ദാസ് എന്നിവരടങ്ങുന്ന സംഘമാണ് ഈ ലഹരിവേട്ടയ്ക്ക് നേതൃത്വം നൽകിയത്.
Kerala
സുല്ത്താന് ബത്തേരി: 63.957 ഗ്രാം മെത്താംഫിറ്റാമിനുമായി യുവാവ് പിടിയില്. കാസര്ഗോഡ് മഞ്ചേശ്വരം ഇടനാട് സീത്താന്ഗോളി വികാസ് നഗര് മുഹമ്മദ് സുമൈറിനെയാണ്(28)എക്സൈസ് ഉദ്യോഗസ്ഥര് അറസ്റ്റുചെയ്തത്.
കഴിഞ്ഞ ദിവസം പൊന്കുഴിയില് വാഹന പരിശോധനയിലാണ് ലഹരിവസ്തു കണ്ടെത്തിയത്. ചെന്നൈയില്നിന്നു കോഴിക്കോട്ടേക്ക് വരികയായിരുന്ന സ്വകാര്യ ബസിലെ യാത്രക്കാരനായിരുന്നു മുഹമ്മദ് സുമൈര്.
എക്സൈസ് ഇന്സ്പെക്ടര് കെ. വൈശാഖ്, അസി. ഇന്സ്പെക്ടര്മാരായ(ഗ്രേഡ്) സുരേഷ് വെങ്ങാലിക്കുന്നേല്, സി.വി. ഹരിദാസ്, പ്രിവന്റീവ് ഓഫീസര്മാരായ പി. കൃഷ്ണന്കുട്ടി, എ.എസ്. അനീഷ്, പി.ആര്. വിനോദ്, ടി.ഇ. ചാള്സ്കുട്ടി, സിവില് എക്സൈസ് ഓഫീസര്മാരായ കെ.ആര്. ധന്വന്ത്, കെ.യു. മുഹമ്മദ് നിഷാദ്, എസ്. ആദിത്യന്, വനിതാ സിവില് എക്സൈസ് ഓഫീസര് വി.കെ. അശ്വതി, സിവില് എക്സൈസ് ഓഫീസര് ഡ്രൈവര് അനു പ്രസാദ് എന്നിവരടങ്ങുന്ന സംഘമാണ് ബസ് പരിശോധിച്ചത്.
ബംഗളൂരുവില്നിന്നു എറണാകുളം ഭാഗത്തേക്ക് മയക്കുമരുന്ന് കടത്തുന്ന സംഘത്തിലെ കണ്ണിയാണ് പിടിയിലായതെന്ന് എക്സൈസ് ഇന്സ്പെക്ടര് പറഞ്ഞു. പിടിച്ചെടുത്ത മയക്കുമരുന്നിനു രഹസ്യ വിപണിയില് നാലുലക്ഷം രൂപ വില മതിക്കും. കോടതിയില് ഹാജരാക്കിയ പ്രതിയെ റിമാന്ഡ് ചെയ്തു.
Kerala
കൊല്ലം: ശാസ്താംകോട്ടയിൽ കഞ്ചാവും മെത്താംഫെറ്റമിനുമായി മൂന്ന് പേരെ അറസ്റ്റ് ചെയ്തു. മുൻ കാപ്പ കേസിലെ പ്രതി കൂടി ആയ റമീസ്, ഇയാളുടെ കൂട്ടാളികളായ അജ്മൽ ഷാ, ബിലാൽ എന്നിവരാണ് അറസ്റ്റിലായത്.
ശാസ്താംകോട്ട എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ അബ്ദുൾ വഹാബും സംഘവും നടത്തിയ പരിശോധനയിലാണ് കഞ്ചാവും മെത്താംഫെറ്റമിനും കണ്ടെത്തിയത്. അഞ്ച് ഗ്രാം മെത്താംഫെറ്റമിനും 45 ഗ്രാം കഞ്ചാവും ആയാണ് പ്രതികൾ പിടിയിലായത്.
പ്രിവന്റീവ് ഓഫീസർമാരായ ടി.എസ്. അനീഷ്, സന്തോഷ്, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്) വിജു, സിവിൽ എക്സൈസ് ഓഫീസർമാരായ സുജിത് കുമാർ, നിഷാദ്, വിഷ്ണു, അതുൽ, ജിയോ, വനിത സിവിൽ എക്സൈസ് ഓഫീസർ ഷിബി എന്നിവരാണ് പരിശോധനാ സംഘത്തിലുണ്ടായിരുന്നത്.
Kerala
കോഴിക്കോട്: ബംഗളൂരുവിൽ നിന്ന് ലഹരി മരുന്നുകളുമായെത്തിയ രണ്ട് യുവാക്കൾ ഡാൻസാഫ് സംഘത്തിന്റെ പിടിയിൽ. കോഴിക്കോട് കുണ്ടുങ്ങല് സ്വദേശി മുഹമ്മദ് സഹദ്, തിരുവണ്ണൂര് സ്വദേശി ഇര്ഫാന് എന്നിവരാണ് പിടിയിലായത്.
പ്രതികളിൽ നിന്ന് വാട്ടർ ഹീറ്ററിൽ ഒളിപ്പിച്ച നിലയിൽ 250 ഗ്രാം എംഡിഎംഎ, 99 എല്എസ്ഡി സ്റ്റാമ്പ്, 44ഗ്രാം എക്സ്റ്റസി ടാബ്ലറ്റ് എന്നിവ പിടിച്ചെടുത്തു. ബംഗളൂരു-കോഴിക്കോട് സർവീസ് നടത്തുന്ന ടൂറിസ്റ്റ് ബസിലാണ് പ്രതികൾ ലഹരി വസ്തുക്കളുമായെത്തിയത്.
ഹീറ്ററിന്റെ സ്റ്റീല് ടാങ്കിനുള്ളില് ഇന്സുലേഷന് ടേപ്പ് ചുറ്റി ഒളിപ്പിച്ച നിലയില് ലഹരി മരുന്ന്. ബംഗളൂരുവില് നിന്നും വലിയ തോതില് ലഹരി മരുന്നെത്തിച്ച് വിതരണം ചെയ്യുന്നതാണ് പ്രതികളുടെ രീതി. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.