കോഴിക്കോട്: സംസ്ഥാന പരിസ്ഥിതി കാലാവസ്ഥ വ്യതിയാന ഡയറക്ടറേറ്റിന്റെ പാരിസ്ഥിതികം- പദ്ധതിയുടെ ഭാഗമായി കാളാണ്ടിത്താഴം ദര്‍ശനം സാംസ്കാരികവേദി സ്ഥാപിക്കുന്ന മിയാവാക്കി മാതൃക സൂഷ്മവനം മേയര്‍ ഒ. സദാശിവന് വൃക്ഷതൈ നട്ട് ഉദ്ഘാടനം ചെയ്തു.
കോര്പറേഷന് മാനാഞ്ചിറ അന്സാരിപാര്ക്കില് അനുവദിച്ച ഒരു സെന്റ് സ്ഥലത്താണ് സൂക്ഷ്മവനം സ്ഥാപിച്ചത്. വി.കെ ഫൈസല്‍ ബാബുഎംഎല്എ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ഡോ. ജോണ്‍ സി. മാത്യു, ഡോ. പി.ആര്. അരുണ്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ നിധിന്, ഡെപ്യൂട്ടി മേയര്‍ ഡോ. എസ്.ജയശ്രീ, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ എം.എ. ജോണ്സണ്, കെ.കെ.സഹീര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.