Tue, 9 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Micro-sews

Kasaragod

ലോ​റി ക​യ​റി ത​ക​ര്‍​ന്ന എ​ട്ടു വ​യ​സു​കാ​രി​യു​ടെ കാ​ല്‍​പ്പാദം മൈ​ക്രോ സ​ര്‍​ജ​റി​യി​ലൂ​ടെ തു​ന്നി​ച്ചേ​ര്‍​ത്ത് ആ​സ്റ്റ​ര്‍ മിം​സ്

കാ​സ​ര്‍​ഗോ​ഡ്: സ്‌​കൂ​ള്‍ ക​ഴി​ഞ്ഞു മ​ട​ങ്ങു​ന്ന​തി​നി​ടെ ലോ​റി ക​യ​റി കാ​ലു​ക​ള്‍​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ എ​ട്ടു​വ​യ​സു​കാ​രി​ക്ക് അ​തി​സ​ങ്കീ​ര്‍​ണ​മാ​യ ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ പു​തു​ജീ​വ​നേ​കി കാ​സ​ര്‍​ഗോ​ഡ് ആ​സ്റ്റ​ര്‍ മിം​സ്. കാ​ലി​ലെ മാം​സ​പേ​ശി​ക​ള്‍ പൂ​ര്‍​ണ​മാ​യും ന​ഷ്ട​പ്പെ​ടു​ക​യും പ്ര​ധാ​ന​പ്പെ​ട്ട ര​ണ്ടു ര​ക്ത​ധ​മ​നി​ക​ളും മൂ​ന്നു നാ​ഡി​ക​ളും അ​റ്റു​പോ​യ നി​ല​യി​ലും ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച ഫാ​ത്തി​മ​ത്ത് ന​ഷ്വ​യെ മൈ​ക്രോ​വാ​സ്‌​കു​ല​ര്‍ അ​നാ​സ്റ്റ​മോ​സി​സ് എ​ന്ന നൂ​ത​ന ചി​കി​ത്സാ​രീ​തി​യി​ലൂ​ടെ​യാ​ണ് ഡോ​ക്ട​ര്‍​മാ​ര്‍ ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​കെ കൊ​ണ്ടു​വ​ന്ന​ത്.

അ​പ​ക​ട​ത്തെ​ത്തു​ട​ര്‍​ന്ന് അ​ങ്ങേ​യ​റ്റം സ​ങ്കീ​ര്‍​ണ​മാ​യ അ​വ​സ്ഥ​യി​ലാ​യി​രു​ന്ന ന​ഷ്വ കാ​ലു​ക​ള്‍ സാ​ധാ​ര​ണ നി​ല​യി​ലാ​ക്കു​ക എ​ന്ന​ത് വ​ലി​യ വെ​ല്ലു​വി​ളി​യാ​യി​രു​ന്നു. എ​ന്നാ​ല്‍ അ​ത്യാ​ധു​നി​ക മൈ​ക്രോ​സ്‌​കോ​പ്പി​ക് സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ സ​ഹാ​യ​ത്താ​ല്‍ ഡോ. ​സം​റീ​ന്‍ ജാ​ഫ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള മെ​ഡി​ക്ക​ല്‍ സം​ഘം ദൗ​ത്യം വി​ജ​യ​ക​ര​മാ​യി പൂ​ര്‍​ത്തി​യാ​ക്കു​ക​യാ​യി​രു​ന്നു.

ന​ഗ്‌​ന​നേ​ത്ര​ങ്ങ​ള്‍ കൊ​ണ്ട് കാ​ണാ​ന്‍ ക​ഴി​യാ​ത്ത​ത്ര സൂ​ക്ഷ്മ​മാ​ണ് ഇ​തി​ലെ ര​ക്ത​ക്കു​ഴ​ലു​ക​ളും നാ​ഡി​ക​ളും. ഹൈ-​പ​വ​ര്‍ ഓ​പ്പ​റേ​റ്റിം​ഗ് മൈ​ക്രോ​സ്‌​കോ​പ്പു​ക​ളു​ടെ​യും പ്ര​ത്യേ​ക ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ​യും സ​ഹാ​യ​ത്തോ​ടെ ഇ​വ തു​ന്നി​ച്ചേ​ര്‍​ക്കു​ക​യാ​യി​രു​ന്നു.

ഈ ​സ​ങ്കീ​ര്‍​ണ​മാ​യ മൈ​ക്രോ സ​ര്‍​ജ​റി​യി​ലൂ​ടെ കു​ട്ടി​യു​ടെ കാ​ലു​ക​ളി​ലേ​ക്കു​ള്ള ര​ക്ത​യോ​ട്ടം പു​നഃ​സ്ഥാ​പി​ക്കാ​നും ത​ക​ര്‍​ന്ന നാ​ഡി​ക​ള്‍ കൂ​ട്ടി​ച്ചേ​ര്‍​ക്കാ​നും ഡോ​ക്ട​ര്‍​മാ​ര്‍​ക്ക് സാ​ധി​ച്ചു. ശ​സ്ത്ര​ക്രി​യ​യ്ക്ക് ശേ​ഷം മി​ക​ച്ച രീ​തി​യി​ല്‍ സു​ഖം പ്രാ​പി​ച്ചു​വ​രു​ന്ന ന​ഷ്വ വീ​ണ്ടും സ്‌​കൂ​ളി​ല്‍ പോ​യി തു​ട​ങ്ങി​യ​താ​യി ഡോ​ക്ട​ര്‍​മാ​ര്‍ അ​റി​യി​ച്ചു.

 

 

Latest News

Corehub Up