Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Migrants

നേ​പ്പാ​ളി​ല്‍ കു​ടു​ങ്ങി​യ 47 കോ​ഴി​ക്കോ​ട്ടു​കാ​ര്‍ തി​രി​ച്ചെ​ത്തി

കോ​​​ഴി​​​ക്കോ​​​ട്: നേ​​​പ്പാ​​​ളി​​​ലെ മി​​​ന്ന​​​ല്‍​പ്ര​​​ള​​​യ​​​ത്തെ​​ത്തു​​​ട​​​ര്‍​ന്ന് കു​​​ടു​​​ങ്ങി​​​യ 47 കോ​​​ഴി​​​ക്കോ​​​ട്ടു​​​കാ​​​ര്‍ സ്വ​​​ദേ​​​ശ​​​ത്ത് തി​​​രി​​​ച്ചെ​​​ത്തി.

ചേ​​​മ​​​ഞ്ചേ​​​രി, ഉ​​​ള്ളി​​​യേ​​​രി, ബാ​​​ലു​​​ശേ​​​രി എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ല്‍നി​​​ന്നു​​​ള്ള​​​വ​​​രാ​​​ണ് ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ കോ​​​ഴി​​​ക്കോ​​​ട്ട് എ​​​ത്തി​​​യ​​​ത്. ഞാ​​​യ​​​റാ​​​ഴ്ച രാ​​​വി​​​ലെ എ​​​ട്ടി​​​ന് നേ​​​പ്പാ​​​ളി​​​ലെ ബൈ​​​രാ​​​വ​​​യി​​​ല്‍നി​​​ന്നു ബ​​​സ് മാ​​​ര്‍​ഗം ഖോ​​​ര​​​ഗ്പു​​​രി​​​ലെ​​​ത്തി​​​യ സം​​​ഘം വൈ​​​കു​​​ന്നേ​​​രം ആ​​​റി​​​ന് ഇ​​​ന്‍​ഡി​​​ഗോ വി​​​മാ​​​ന​​​ത്തി​​​ല്‍ ബം​​​ഗ​​​ളു​​​രു​​​വി​​​ലേ​​​ക്ക് യാ​​​ത്ര തി​​​രി​​​ച്ചു.

രാ​​​ത്രി 8.35 ന് ​​​ബം​​​ഗ​​​ളു​​​രു​​​വി​​​ലെ​​​ത്തി​​​യ സം​​​ഘം കോ​​​ഴി​​​ക്കോ​​​ട്ടേ​​​ക്കു ബ​​​സ് മാ​​​ര്‍​ഗ​​​മാ​​​ണ് എ​​​ത്തി​​​യ​​​ത്. യാ​​​ത്രാ​​​സം​​​ഘം താ​​​മ​​​ര​​​ശേ​​​രി ചു​​​ര​​​ത്തി​​​ലെ ഗ​​​താ​​​ഗ​​​ത​​​ക്കു​​​രു​​​ക്കി​​​ല്‍ പെ​​​ടു​​​ക​​​യും ചെ​​​യ്തു.

ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​യോ​​​ടെ​​​യാ​​​ണ് എ​​​ല്ലാ​​​വ​​​രും വീ​​​ടു​​​ക​​​ളി​​​ല്‍ തി​​​രി​​​ച്ചെ​​​ത്തി​​​യ​​​ത്. 21നാ​​​ണ് കോ​​​ഴി​​​ക്കോ​​​ട്ടു​​​നി​​​ന്നു യാ​​​ത്ര തി​​​രി​​​ച്ച​​​ത്. ഓ​​​ണാ​​​വ​​​ധി ആ​​​ഘോ​​​ഷി​​​ക്കാ​​​നാ​​​യി കോ​​​ഴി​​​ക്കോ​​​ട്ടെ ഏ​​​ജ​​​ന്‍​സി മു​​ഖേ​​ന​​യാ​​​ണു സം​​​ഘം നേ​​​പ്പാ​​​ളി​​​ലെ​​​ത്തി​​​യ​​​ത്.

ചേ​​​മ​​​ഞ്ചേ​​​രി പ​​​ഞ്ചാ​​​യ​​​ത്ത് മു​​​ന്‍ പ്ര​​​സി​​​ഡ​​​ന്‍റും മു​​​ന്‍ പ്ര​​​ധാ​​​നാ​​​ധ്യാ​​​പ​​​ക​​​നു​​​മാ​​​യ കെ.​​​ഭാ​​​സ്‌​​​ക​​​ര​​​ന്‍, ചേ​​​ലി​​​യ ക​​​ഥ​​​ക​​​ളി വി​​​ദ്യാ​​​ല​​​യം ഭാ​​​ര​​​വാ​​​ഹി എ​​​ന്‍.​​​വി. സ​​​ദാ​​​ന​​​ന്ദ​​​ന്‍ എ​​​ന്നി​​​വ​​​രു​​​ള്‍​പ്പെ​​​ടെ​​​യു​​​ള്ള ആ​​​ളു​​​ക​​​ളാ​​​ണു യാ​​​ത്രാ​​സം​​​ഘ​​​ത്തി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്. ഇ​​​വ​​​രെ പ്ര​​​ള​​​യം നേ​​​രി​​​ട്ടു ബാ​​​ധി​​​ച്ചി​​​രു​​​ന്നി​​​ല്ല. പ്ര​​​ള​​​യ​​സ​​​മ​​​യ​​​ത്ത് പൊ​​​ഖാ​​റ എ​​​ന്ന സ്ഥ​​​ല​​​ത്താ​​​യി​​​രു​​​ന്നു താ​​​മ​​​സി​​​ച്ചി​​​രു​​​ന്ന​​​ത്. ഇ​​​വി​​​ടെ നി​​​ന്ന് ഏ​​​ക​​​ദേ​​​ശം 150 കി​​​ലോ​​​മീ​​​റ്റ​​​ര്‍ അ​​​ക​​​ലെ​​​യാ​​​ണ് പ്ര​​​ള​​​യ​​​മു​​​ണ്ടാ​​​യ​​​ത്. ദു​​​ര​​​ന്ത​​​ത്തെ തു​​​ട​​​ര്‍​ന്ന് ഇ​​​വ​​​ര്‍​ക്ക് പു​​​റ​​​ത്തേ​​​ക്ക് യാ​​​ത്ര ചെ​​​യ്യാ​​​ന്‍ പ്ര​​​യാ​​​സം നേ​​​രി​​​ട്ടി​​​രു​​​ന്നു.

Kerala

കൂ​ടു​മാ​റി​യ​ർ​ക്ക് കോ​ൺ​ഗ്ര​സിന്‍റെ ‘കൈ'

തി​രു​വ​ന​ന്ത​പു​രം: തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​ത്ത് സി​പിഎ​മ്മി​ൽനി​ന്ന് കൂ​ടു​മാ​റി​യ​വ​ർ​ക്ക് ‘കൈ'​കൊ​ടു​ക്കു​ന്ന നി​ല​പാ​ടാ​ണ് കോ​ൺ​ഗ്ര​സ് ആ​ദ്യ സ്ഥാ​നാ​ർ​ഥി പ​ട്ടി​ക​യി​ലൂ​ടെ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. കൊ​ല്ല​ത്തെ സി​പിഎം ​നേ​താ​വും കൊ​ട്ടാ​ര​ക്ക​ര​യി​ലെ മു​ൻ എം​എ​ൽഎ​യു​മാ​യ ഐ​ഷ പോ​റ്റി​യാ​ണ് ആ​ദ്യം കോ​ണ​ഗ്ര​സി​ന് കൈ​കൊ​ടു​ത്ത് കൂ​റു​മാ​റി​യ​ത്. ഐ​ഷ പോ​റ്റി​യെ കൊ​ട്ടാ​ര​ക്ക​ര​യി​ലെ അ​ങ്ക​ത്ത​ട്ടി​ൽ വീ​ണ്ടു​മി​റ​ക്കി​യി​രി​ക്കു​ക​യാ​ണ് കോ​ൺ​ഗ്ര​സ്.

ധ​ന​മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ലി​നെ അ​ട്ടി​മ​റി​ക്കാ​ൻ ഇ​തി​ലൂ​ടെ സാ​ധി​ക്കു​മെ​ന്നാ​ണ് കോ​ൺ​ഗ്ര​സ് നേ​തൃ​ത്വ​ത്തി​ന്‍റെ പ്ര​തീ​ക്ഷ. മു​ൻ മു​ഖ്യ​മ​ന്ത്രി വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ന്‍റെ പേ​ഴ്സ​ണ​ൽ സ്റ്റാ​ഫാ​യി​രു​ന്ന എ​സ്. സു​രേ​ഷി​നും വ​ലി​യ പ​രി​ഗ​ണ​ന​യാ​ണ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

പാ​ർ​ട്ടി അം​ഗ​ത്വ​മെ​ടു​ത്ത സു​രേ​ഷി​നെ വി.​എ​സി​ന്‍റെ സ്വ​ന്തം മ​ല​മ്പു​ഴ​യി​ൽ ത​ന്നെ​യാ​ണ് പോ​രി​നി​റ​ക്കി​യി​രി​ക്കു​ന്ന​ത്. വി.എ​സി​ന്‍റെ പി​ൻ​ഗാ​മി​യാ​യി മ​ല​മ്പു​ഴ​യി​ൽ ചെ​ങ്കൊ​ടി പാ​റി​ച്ച എ. ​പ്ര​ഭാ​ക​ര​നെ സു​രേ​ഷ് മ​ല​ർ​ത്തി​യ​ടി​ക്കു​മെ​ന്നാ​ണ് കോ​ൺ​ഗ്ര​സി​ന്‍റെ പ്ര​തീ​ക്ഷ.

District News

പ്ര​വാ​സി​ക​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്ക​ണം

കോ​യ​മ്പ​ത്തൂ​ർ: ഇ​റാ​ൻ, ഇ​സ്ര​യേ​ൽ, പ​ശ്ചി​മേ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ളി​ൽ സം​ഘ​ർ​ഷം തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​വാ​സി​ക​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് വേ​ൾ​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ കോ​യ​മ്പ​ത്തൂ​ർ പ്രാ​വി​ൻ​സ് യോ​ഗം കേ​ന്ദ്ര​സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

ഇ​ക്കാ​ര്യ​ത്തി​ൽ നോ​ർ​ക്ക റൂ​ട്ട്സി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കാ​ര്യ​ക്ഷ​മ​മാ​ക്ക​ണ​മെ​ന്നും അ​ത​ത് രാ​ജ്യ​ങ്ങ​ളി​ലെ എം​ബ​സി​ക​ൾ​ക്ക് കൃ​ത്യ​മാ​യ നി​ർ​ദ്ദേ​ശ​ങ്ങ​ൾ ന​ൽ​ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. കേ​ര​ള ക്ല​ബി​ൽ പ്രൊ​വി​ൻ​സ് പ്ര​സി​ഡ​ന്‍റ് സി.​എ​സ്. അ​ജി​ത് കു​മാ​ർ യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി സി.​സി. സ​ണ്ണി, വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ട്ടി കു​രി​യ​ൻ, ഖ​ജാ​ൻ​ജി ജി. ​രാ​ജീ​വ്, ഡോ. ​രാ​ജേ​ന്ദ്ര പ്ര​സാ​ദ്, വി​ജ​യ​ല​ക്ഷ്മി പ്ര​സം​ഗി​ച്ചു.

Kerala

തീ​വ്ര വോ​ട്ട​ർ പ​ട്ടി​ക പ​രി​ഷ്ക​ര​ണം; പ്ര​വാ​സി​ക​ളു​ടെ പ്ര​ശ്ന​ങ്ങ​ൾ കേ​ൾ​ക്കാ​ൻ യോ​ഗം വി​ളി​ക്കും

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: തീ​​​വ്ര വോ​​​ട്ട​​​ർ​​​പ​​​ട്ടി​​​ക പ​​​രി​​​ഷ്ക​​​ര​​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു പ്ര​​​വാ​​​സി​​​ക​​​ളു​​​ടെ ആ​​​ശ​​​ങ്ക പ​​​രി​​​ഹ​​​രി​​​ക്കു​​​ന്ന​​​തി​​​നും പ്ര​​​ശ്ന​​​ങ്ങ​​​ൾ കേ​​​ൾ​​​ക്കു​​​ന്ന​​​തി​​​നു​​​മാ​​​യി പ്ര​​​വാ​​​സി സം​​​ഘ​​​ട​​​ന​​​ക​​​ളു​​​ടെ പ്ര​​​ത്യേ​​​ക യോ​​​ഗം വി​​​ളി​​​ക്കാ​​​ൻ നോ​​​ർ​​​ക്ക​​​യെ ചു​​​മ​​​ത​​​ല​​​പ്പെ​​​ടു​​​ത്തി​​​യ​​​താ​​​യി മു​​​ഖ്യ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഓ​​​ഫീ​​​സ​​​ർ ര​​​ത്ത​​​ൻ യു. ​​​കേ​​​ൽ​​​ക്ക​​​ർ രാ​​​ഷ്ട്രീ​​​യ പാ​​​ർ​​​ട്ടി​​​ക​​​ളു​​​ടെ യോ​​​ഗ​​​ത്തെ അ​​​റി​​​യി​​​ച്ചു.

പ്ര​​​വാ​​​സി​​​ക​​​ളു​​​ടെ സം​​​ശ​​​യ നി​​​വാ​​​ര​​​ണ​​​ത്തി​​​നാ​​​യി പ്ര​​​ത്യേ​​​ക കോ​​​ൾ​​​സെ​​​ന്‍റ​​​ർ തി​​​ങ്ക​​​ളാ​​​ഴ്ച തു​​​റ​​​ക്കും. വി​​​ദ​​​ഗ്ധ​​​രാ​​​യ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ കോ​​​ൾ​​​സെ​​​ന്‍റ​​​റി​​​ൽ നി​​​യോ​​​ഗി​​​ക്കും. ആ​​​ശ​​​യവി​​​നി​​​മ​​​യ​​​ത്തി​​​നാ​​​യി ഇ-​​​മെ​​​യി​​​ൽ ഐ​​​ഡി ക്രീ​​​യേ​​​റ്റ് ചെ​​​യ്തു ന​​​ൽ​​​കി​​​യാ​​​ൽ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​ൻ വി​​​വ​​​ര​​​ങ്ങ​​​ൾ ഇ​​​വ​​​രെ അ​​​റി​​​യി​​​ക്കാ​​​ൻ ക​​​ഴി​​​യു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

വീ​​​ടു​​​ക​​​ളി​​​ൽ എ​​​ത്തു​​​ന്ന ബൂ​​​ത്ത് ലെ​​​വ​​​ൽ ഓ​​​ഫി​​​സ​​​ർ​​​മാ​​​ർ (ബി​​​എ​​​ൽ​​​ഒ) പ്ര​​​വാ​​​സി​​​ക​​​ളു​​​ടെ ഫോം ​​​പൂ​​​രി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നാ​​​യി ന​​​ൽ​​​കു​​​ന്നി​​​ല്ലെ​​​ന്നു രാ​​​ഷ്ട്രീ​​​യ പാ​​​ർ​​​ട്ടി പ്ര​​​തി​​​നി​​​ധി​​​ക​​​ൾ യോ​​​ഗ​​​ത്തി​​​ൽ അ​​​റി​​​യി​​​ച്ചു. ഫോം ​​​പൂ​​​രി​​​പ്പി​​​ച്ചു ന​​​ൽ​​​കേ​​​ണ്ട​​​തി​​​ല്ലെ​​​ന്ന നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി​​​യി​​​ട്ടി​​​ല്ലെ​​​ന്നും ഇ​​​തു പ​​​രി​​​ഹ​​​രി​​​ക്കാ​​​ൻ ജി​​​ല്ലാ ക​​​ള​​​ക്ട​​​ർ​​​മാ​​​ർ​​​ക്ക് നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കു​​​മെ​​​ന്നും സി​​​ഇ​​​ഒ അ​​​റി​​​യി​​​ച്ചു.

പ്ര​​​വാ​​​സി​​​ക​​​ൾ​​​ക്ക് നാ​​​ട്ടി​​​ലു​​​ള്ള ബ​​​ന്ധു​​​ക്ക​​​ൾ വ​​​ഴി ഫോം ​​​പൂ​​​രി​​​പ്പി​​​ച്ച് ന​​​ൽ​​​കാം. ഓ​​​ണ്‍​ലൈ​​​നാ​​​യും അ​​​പേ​​​ക്ഷി​​​ക്കാം.

ബി​​​എ​​​ൽ​​​ഒ​​​മാ​​​രു​​​ടെ പ്ര​​​വ​​​ർ​​​ത്ത​​​നം: രാ​​​ഷ്‌ട്രീയ പാ​​​ർ​​​ട്ടി​​​ക​​​ൾ​​​ക്കു പ​​​രാ​​​തി​​​ക​​​ൾ ഏ​​​റെ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ബൂ​​​ത്ത് ലെ​​​വ​​​ൽ ഓ​​​ഫീ​​​സ​​​ർ​​​മാ​​​രു​​​ടെ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ത്തി​​​ൽ രാ​​​ഷ്ട്രീ​​​യ പാ​​​ർ​​​ട്ടി നേ​​​താ​​​ക്ക​​​ൾ​​​ക്കു പ​​​രാ​​​തി​​​ക​​​ൾ ഏ​​​റെ. മു​​​ഖ്യ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഓ​​​ഫീ​​​സ​​​ർ വി​​​ളി​​​ച്ചു ചേ​​​ർ​​​ത്ത യോ​​​ഗ​​​ത്തി​​​ലാ​​​ണ് രാ​​​ഷ്‌ട്രീ​​​യ പാ​​​ർ​​​ട്ടി നേ​​​താ​​​ക്ക​​​ൾ പ​​​രാ​​​തി ഉ​​​ന്ന​​​യി​​​ച്ച​​​ത്.

പ്ര​​​വാ​​​സി​​​ക​​​ളു​​​ടെ ഫോം ​​​പൂ​​​രി​​​പ്പി​​​ക്കാ​​​ൻ വീ​​​ട്ടു​​​കാ​​​ർ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​ട്ടും ന​​​ൽ​​​കു​​​ന്നി​​​ല്ലെ​​​ന്നാ​​​ണു പ്ര​​​ധാ​​​ന പ​​​രാ​​​തി. ബി​​​എ​​​ൽ​​​ഒ​​​മാ​​​ർ​​​ക്ക് പ​​​രി​​​ശീ​​​ല​​​നം ന​​​ൽ​​​ക​​​ണ​​​മെ​​​ന്നു കോ​​​ണ്‍​ഗ്ര​​​സ്, ബി​​​ജെ​​​പി പ്ര​​​തി​​​നി​​​ധി​​​ക​​​ൾ യോ​​​ഗ​​​ത്തി​​​ൽ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

Latest News

Corehub Up