Wed, 15 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mileage

മൈലേജിൽ മലക്കംമറിച്ചിൽ; കാറുടമകള്‍ക്കു സ്വന്തമായി മൈലേജ് പരിശോധിക്കാനാകില്ലെന്ന് മന്ത്രി ഗഡ്കരി

ന്യൂ​ഡ​ല്‍ഹി: എ​ഥ​നോ​ള്‍ മി​ശ്രി​ത പെ​ട്രോ​ളി​ന്‍റെ ഇ​ന്ധ​ന​ക്ഷ​മ​ത (മൈ​ലേ​ജ്) ശ​രാ​ശ​രി വാ​ഹ​ന ഉ​ട​മ​യ്ക്കു സ്വ​ന്ത​മാ​യി പ​രി​ശോ​ധി​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്നു കേ​ന്ദ്ര ഗ​താ​ഗ​ത മ​ന്ത്രി നി​തി​ന്‍ ഗ​ഡ്ക​രി.

ചി​ല വാ​ഹ​ന​ങ്ങ​ളി​ല്‍ ഇ20 ​പെ​ട്രോ​ള്‍ ഇ​ന്ധ​ന​ക്ഷ​മ​ത മൂ​ന്നു മു​ത​ല്‍ അ​ഞ്ചു ശ​ത​മാ​നം വ​രെ കു​റ​യാ​ന്‍ ഇ​ട​യാ​കു​മെ​ന്ന് കേ​ന്ദ്ര​സ​ര്‍ക്കാ​ര്‍ അം​ഗീ​ക​രി​ച്ച​തി​നു ദി​വ​സ​ങ്ങ​ള്‍ക്കു​ശേ​ഷ​മാ​ണു മ​ന്ത്രി​യു​ടെ മ​ല​ക്കം​മ​റി​ച്ചി​ല്‍.

ഇ​തി​നി​ടെ ഇ20 ​പെ​ട്രോ​ളി​നെ​ക്കു​റി​ച്ചു​ള്ള ആ​ശ​ങ്ക​ക​ള്‍ ച​ര്‍ച്ച ചെ​യ്യാ​ന്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച​യ്ക്കു സ​മ​യം തേ​ടി ആം ​ആ​ദ്മി പാ​ര്‍ട്ടി ക​ണ്‍വീ​ന​റും ഡ​ല്‍ഹി മു​ന്‍ മു​ഖ്യ​മ​ന്ത്രി​യു​മാ​യ അ​ര​വി​ന്ദ് കേ​ജ​രി​വാ​ള്‍ ക​ത്ത​യ​ച്ചു.

എ​ഥ​നോ​ള്‍ ക​ല​ര്‍ത്തി​യ​തു നി​ര്‍ബ​ന്ധ​മാ​ക്കി​യ​തു തി​ങ്ക​ളാ​ഴ്ച തു​ട​ങ്ങു​ന്ന പാ​ര്‍ല​മെ​ന്‍റ് വ​ര്‍ഷ​കാ​ല സ​മ്മേ​ള​ന​ത്തി​ല്‍ ച​ര്‍ച്ച ചെ​യ്യ​ണ​മെ​ന്ന് കോ​ണ്‍ഗ്ര​സ് ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ക്കാ​ര്യ​ത്തി​ല്‍ രാ​ജ്യ​ത്തെ വാ​ഹ​ന ഉ​ട​മ​ക​ളു​ടെ ആ​ശ​ങ്ക​ള്‍ പ​രി​ഹ​രി​ക്ക​ണ​മെ​ന്നാവ​ശ്യ​പ്പെ​ട്ട് പ്ര​തി​പ​ക്ഷം പ്ര​തി​ഷേ​ധി​ക്കും.

പെ​ട്രോ​ള്‍ പ​മ്പു​ക​ളി​ല്‍നി​ന്ന് ശു​ദ്ധ പെ​ട്രോ​ളോ ഇ20 ​പെ​ട്രോ​ളോ വാ​ങ്ങു​ന്ന​തി​ന് ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്കു സ്വാ​ത​ന്ത്ര്യം ഉ​ണ്ടാ​യി​രി​ക്ക​ണ​മെ​ന്നു കേ​ജ​രി​വാ​ള്‍ ക​ത്തി​ല്‍ പ​റ​ഞ്ഞു. ത​ന്‍റെ വാ​ഹ​ന​ത്തി​ന് ഏ​തു പെ​ട്രോ​ള്‍ വേ​ണ​മെ​ന്ന് തീ​രു​മാ​നി​ക്കാ​ന്‍ ഉ​ട​മ​ക​ള്‍ക്ക് അ​വ​കാ​ശ​മു​ണ്ടാ​ക​ണം. സാ​ധാ​ര​ണ പെ​ട്രോ​ളി​നേ​ക്കാ​ള്‍ മൈ​ലേ​ജ് കു​റ​വു​ള്ള ഇ20​ന് വി​ല കു​റ​യ്ക്ക​ണ​മെ​ന്നും കേ​ജ​രി​വാ​ള്‍ ആ​വ​ശ്യ​പ്പെ​ട്ടു.

ക​മ്പ​നി അം​ഗീ​കൃ​ത ഡീ​ല​റു​ടെ മെ​ഷീ​ന്‍ ഉ​പ​യോ​ഗി​ച്ചു മാ​ത്ര​മേ ഒ​രു കാ​റി​ന്‍റെ മൈ​ലേ​ജ് പ​രി​ശോ​ധി​ക്കാ​ന്‍ ക​ഴി​യൂ. നി​ങ്ങ​ള്‍ക്കും എ​നി​ക്കും മൈ​ലേ​ജ് പ​രി​ശോ​ധി​ക്കാ​ന്‍ ക​ഴി​യി​ല്ല എ​ന്നാ​യി​രു​ന്നു ഗ​താ​ഗ​ത മ​ന്ത്രി​യു​ടെ വാ​ദം.

2023ല്‍ ​പു​തു​താ​യി വാ​ങ്ങി​യ ത​ന്‍റെ കാ​റി​ന്‍റെ മൈ​ലേ​ജ് ലി​റ്റ​റി​ന് 11 കി​ലോ​മീ​റ്റ​റി​ല്‍നി​ന്ന് അ​ടു​ത്തി​ടെ വെ​റും ഏ​ഴു കി​ലോ​മീ​റ്റ​റാ​യി കു​റ​ഞ്ഞു​വെ​ന്ന് ഒ​ര​ഭി​മു​ഖ​ത്തി​ല്‍ പ​ത്ര​പ്ര​വ​ര്‍ത്ത​ക ചൂ​ണ്ടി​ക്കാ​ട്ടി​യ​പ്പോ​ഴാ​യി​രു​ന്നു കേ​ന്ദ്ര​മ​ന്ത്രി​യു​ടെ പ്ര​തി​ക​ര​ണം.

കേ​ന്ദ്ര​മ​ന്ത്രി​യു​ടെ വാ​ദം ശ​രി​യോ?

ലോ​ക​ത്താ​കെ വാ​ഹ​ന​ത്തി​ന്‍റെ ഡാ​ഷ്‌​ബോ​ര്‍ഡി​ലെ ഡി​സ്‌​പ്ലേ​യി​ല്‍ നി​ന്നു മൈ​ലേ​ജി​ന്‍റെ പ്രാ​യോ​ഗി​ക​മാ​യ അ​റി​വു ന​ല്‍കു​ന്നു. പു​തി​യ കാ​റു​ക​ളി​ല്‍ ഇ​തി​നാ​യി സം​വി​ധാ​ന​മു​ണ്ട്. ഉ​പ​യോ​ഗി​ച്ച ഇ​ന്ധ​നം, സ​ഞ്ച​രി​ച്ച ദൂ​രം, എ​ൻ​ജി​ന്‍ ക​ണ്‍ട്രോ​ള്‍ യൂ​ണി​റ്റി​ല്‍ നി​ന്നു​ള്ള ഇ​ന്‍പു​ട്ടു​ക​ള്‍ തു​ട​ങ്ങി​യ ഡാ​റ്റ (ഇ​സി​യു) ഉ​പ​യോ​ഗി​ച്ചാ​ണ് ആ​ധു​നി​ക കാ​റു​ക​ള്‍ ഇ​ന്ധ​ന​ക്ഷ​മ​ത ക​ണ​ക്കാ​ക്കു​ന്ന​ത്.

ഫു​ള്‍ ടാ​ങ്ക് പെ​ട്രോ​ള്‍ നി​റ​ച്ച​ശേ​ഷം മൈ​ലേ​ജ് പ​രി​ശോ​ധി​ക്കു​ന്ന രീ​തി പ​തി​റ്റാ​ണ്ടു​ക​ളാ​യി അം​ഗീ​ക​രി​ക്ക​പ്പെ​ട്ട​താ​ണ്. യ​ഥാ​ര്‍ഥ ഇ​ന്ധ​ന​ക്ഷ​മ​ത​യു​ടെ ന്യാ​യ​വും ഏ​ക​ദേ​ശം കൃ​ത്യ​വു​മാ​യ അ​ള​വ് ഇ​തു ന​ല്‍കു​ന്നു. ല​ക്ഷ​ക്ക​ണ​ക്കി​ന് വാ​ഹ​ന ഉ​ട​മ​ക​ള്‍ ഇ​ന്ധ​ന​ക്ഷ​മ​ത തി​രി​ച്ച​റി​യു​ന്ന​ത് ഇ​തേ രീ​തി​യി​ലാ​ണ്. ഫു​ള്‍ ടാ​ങ്ക് രീ​തി​യെ ഏ​റ്റ​വും കൃ​ത്യ​മാ​യ പ​രീ​ക്ഷ​ണ​മാ​യി ഓ​ട്ടോ​മോ​ട്ടീ​വ് വി​ദ​ഗ്ധ​രും ക​ണ​ക്കാ​ക്കു​ന്നു.

എ​ന്നാ​ല്‍ മ​ന്ത്രി പ​റ​ഞ്ഞ ഡീ​ല​ര്‍ ഡ​യ​ഗ്‌​നോ​സ്റ്റി​ക് ഉ​പ​ക​ര​ണ​ങ്ങ​ള്‍ വാ​ഹ​ന​ത്തി​ന്‍റെ മെ​ക്കാ​നി​ക്ക​ല്‍, ഇ​ല​ക്‌​ട്രോ​ണി​ക് പ്ര​ശ്‌​ന​ങ്ങ​ള്‍ തി​രി​ച്ച​റി​യു​ന്ന​തി​നാ​ണു പ്ര​ധാ​ന​മാ​യും ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

Latest News

Corehub Up