തിരുവനന്തപുരം: ബിഎസ്എൻഎൽ 26-ാം വാർഷികത്തോടനുബന്ധിച്ച് മിനി മാരത്തണ്‍ സംഘടിപ്പിച്ചു. പിഎംജി ജംഗ്ഷനിലെ ബിഎസ്എൻഎൽ കേരള സർക്കിൾ ഓഫീസിൽ നിന്ന് ആരംഭിച്ച് അഞ്ചു കിലോമീറ്റർ ദൂരം പിന്നിട്ട് തിരിച്ച് അവിടെത്തന്നെ ഫിനിഷ് ചെയ്ത മാരത്തണിൽ 600 റോളം പേർ പങ്കെടുത്തു.
എട്ട് മുതൽ 14 വയസുവരെ പ്രായമുള്ള കുട്ടികളുടെ വിഭാഗത്തിൽ നിഹാൻ മുഹമ്മദ് ഒന്നാമനായി. ജോയൽ ജോണ്‍, വിൻസണ്‍ റോയ് എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. 15 മുതൽ 45 വരെ പ്രായമുള്ള പുരുഷ·ാരുടെ വിഭാഗത്തിൽ കരണ്‍ സിംഗ് റെക്കോർഡ് നേട്ടത്തോടെ ഒന്നാമതെത്തി. സെൽജിൻ രണ്ടും സോനാറാം ഹെസ്സ മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. വനിതാ വിഭാഗത്തിൽ രേഷ്മ ഗോമസ് ഒന്നാമതും എച്ച്. റയാൻ രണ്ടാമതും എസ്. ബബിത മൂന്നാമതും ഫിനിഷ് ചെയ്തു. 45 വയസിനു മുകളിലുള്ള പുരുഷന്മാരിൽ എസ്. നായർ ഒന്നാമതും എസ്.എൽ. ബിജു രണ്ടാമതും എസ്.എസ്. ബെൻറോയ് മൂന്നാമതും ഫിനിഷ് ചെയ്തു. വനിതാ വിഭാഗത്തിൽ സോയ സിയ ഒന്നാമതെത്തിയപ്പോൾ രേവതി, പ്രിയ എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. അർജുന അവാർഡ് ജേതാവ് പത്മശ്രീ കെ.എം. ബീനാമോൾ മാരത്തണ്‍ ഫ്ളാഗ് ഓഫ് ചെയ്തു. ജിഎസ്ടി സ്പെഷ്യൽ കമ്മീഷണർ അനുകുമാരി, രജിസ്ട്രാർ ഓഫ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിസ് കേരള അനു എസ്. നായർ എന്നിവർ ജേതാക്കൾക്ക് സമ്മാനങ്ങൾ നൽകി.