Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Minikeyboard

ഓ​പ്പ​ൺ​എ​ഐ​യു​ടെ ആ​ദ്യ മി​നി കീ​ബോ​ർ​ഡ്; കോ​ഡെ​ക്സ് ഉ​പ​യോ​ക്താ​ക്ക​ൾ​ക്കാ​യി പു​തി​യ ഹാ​ർ​ഡ്‌​വെ​യ​ർ ത​രം​ഗം

ന്യൂ​ഡ​ൽ​ഹി: ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് സാ​ങ്കേ​തി​ക​വി​ദ്യാ രം​ഗ​ത്തെ ഓ​പ്പ​ൺ​എ​ഐ ഹാ​ർ​ഡ്‌​വെ​യ​ർ വി​പ​ണി​യി​ലേ​ക്ക് ചു​വ​ടു​വെ​ക്കു​ന്നു. ത​ങ്ങ​ളു​ടെ കോ​ഡിം​ഗ് പ്ലാ​റ്റ്‌​ഫോ​മാ​യ 'കോ​ഡെ​ക്സ്' ഉ​പ​യോ​ക്താ​ക്ക​ൾ​ക്കാ​യി കോ​ഡെ​ക്സ് മൈ​ക്രോ എ​ന്ന പേ​രി​ൽ ഒ​രു മി​നി കീ​ബോ​ർ​ഡ് പു​റ​ത്തി​റ​ക്കി​യാ​ണ് ക​മ്പ​നി പു​തി​യ ച​രി​ത്രം കു​റി​ച്ചി​രി​ക്കു​ന്ന​ത്.

ഹാ​ർ​ഡ്‌​വെ​യ​ർ ബ്രാ​ൻ​ഡാ​യ 'വ​ർ​ക്ക് ലൗ​ഡ​റു​മാ​യി' സ​ഹ​ക​രി​ച്ചാ​ണ് ഈ ​ഉ​പ​ക​ര​ണം നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. വി​വി​ധ ബ​ട്ട​ണു​ക​ൾ, ഒ​രു ജോ​യ്സ്റ്റി​ക്ക്, ഡ​യ​ൽ, ആ​ക​ർ​ഷ​ക​മാ​യ ലൈ​റ്റിം​ഗ് ഫീ​ച്ച​റു​ക​ൾ എ​ന്നി​വ​യ​ട​ങ്ങു​ന്ന​താ​ണ് ഈ ​മി​നി കീ​ബോ​ർ​ഡ്. കോ​ഡെ​ക്സ് പ്ലാ​റ്റ്‌​ഫോ​മി​ലെ പ്ര​ധാ​ന നി​ർ​ദ്ദേ​ശ​ങ്ങ​ളും എ​ഐ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും എ​ളു​പ്പ​ത്തി​ൽ നി​യ​ന്ത്രി​ക്കാ​ൻ ഇ​ത് ഉ​പ​യോ​ക്താ​ക്ക​ളെ സ​ഹാ​യി​ക്കും.

ലൈ​വ് ആ​ർ​ജി​ബി ലൈ​റ്റിം​ഗ് സം​വി​ധാ​ന​ത്തി​ലൂ​ടെ സ​ജീ​വ​മാ​യ ചാ​റ്റു​ക​ളും എ​ഐ ഏ​ജ​ന്റു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് നി​രീ​ക്ഷി​ക്കാ​നാ​കും. കോ​ഡിം​ഗി​ലെ പി​ഴ​വു​ക​ൾ തി​രു​ത്താ​നും, കോ​ഡ് പു​നഃ​ക്ര​മീ​ക​രി​ക്കാ​നും ജോ​യ്സ്റ്റി​ക്ക് ഉ​പ​യോ​ഗി​ക്കാം. കൂ​ടാ​തെ, ഇ​തി​ലെ പ്ര​ത്യേ​ക ഡ​യ​ൽ തി​രി​ക്കു​ന്ന​തി​ലൂ​ടെ എ​ഐ​യു​ടെ ചി​ന്താ​ശേ​ഷി​യു​ടെ അ​ള​വ് ആ​വ​ശ്യാ​നു​സ​ര​ണം ക്ര​മീ​ക​രി​ക്കാ​നും സാ​ധി​ക്കും.

ശ​ബ്ദ​മി​ല്ലാ​ത്ത സൈ​ല​ന്‍റ് കീ​ക​ളു​ള്ള പ​തി​പ്പി​ലും, ശ​ബ്ദ​മു​ള്ള 'ക്ലി​ക്കി' കീ​ക​ളു​ള്ള പ​തി​പ്പി​ലും ഇ​ത് ല​ഭ്യ​മാ​ണ്. വി​ൻ​ഡോ​സ്, മാ​ക് ഒ​എ​സ് ഒ​പ്പ​റേ​റ്റിം​ഗ് സി​സ്റ്റ​ങ്ങ​ളി​ൽ ഒ​രു​പോ​ലെ പ്ര​വ​ർ​ത്തി​ക്കു​ന്ന ഈ ​ഉ​പ​ക​ര​ണ​ത്തി​നൊ​പ്പം 32 അ​ധി​ക കീ​ക്യാ​പ്പു​ക​ൾ അ​ട​ങ്ങു​ന്ന 'കോ​ഡെ​ക്സ് ഐ​ക്ക​ൺ കീ​സെ​റ്റും' ക​മ്പ​നി ന​ൽ​കു​ന്നു​ണ്ട്. 230 യു​എ​സ് ഡോ​ള​ർ (ഏ​ക​ദേ​ശം 19,000 രൂ​പ) വി​ല​വ​രു​ന്ന ഈ ​മി​നി കീ​ബോ​ർ​ഡി​ന്‍റെ പ്രീ-​ഓ​ർ​ഡ​റു​ക​ൾ ക​മ്പ​നി ആ​രം​ഭി​ച്ചു​ക​ഴി​ഞ്ഞു.

ആ​പ്പി​ളി​ന്‍റെ മു​ൻ ഡി​സൈ​ൻ മേ​ധാ​വി ജോ​ണി ഐ​വു​മാ​യി ചേ​ർ​ന്ന് ഓ​പ്പ​ൺ​എ​ഐ വി​ക​സി​പ്പി​ക്കു​ന്ന​താ​യി പ​റ​യ​പ്പെ​ടു​ന്ന ഉ​പ​ക​ര​ണം ഇ​ത​ല്ല. അ​ത് ചാ​റ്റ്ജി​പി​ടി​യു​ടെ സേ​വ​ന​ങ്ങ​ൾ ല​ഭ്യ​മാ​കു​ന്ന, സ്ക്രീ​ൻ ഇ​ല്ലാ​ത്ത ഒ​രു 'സ്മാ​ർ​ട്ട് സ്പീ​ക്ക​ർ' ആ​യി​രി​ക്കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്.

ആ​പ്പി​ളി​ൽ നി​ന്ന് വ്യാ​പാ​ര ര​ഹ​സ്യ​ങ്ങ​ൾ ചോ​ർ​ത്തി എ​ന്നാ​രോ​പി​ച്ച് ഇ​രു ക​മ്പ​നി​ക​ളും ത​മ്മി​ൽ നി​ല​വി​ൽ നി​യ​മ​പോ​രാ​ട്ടം ന​ട​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് ഓ​പ്പ​ൺ​എ​ഐ​യു​ടെ പു​തി​യ ഹാ​ർ​ഡ്‌​വെ​യ​ർ വി​പ​ണി​യി​ലേ​ക്കു​ള്ള ക​ട​ന്നു​വ​ര​വ് എ​ന്ന​ത് ഏ​റെ ശ്ര​ദ്ധേ​യ​മാ​ണ്.

Latest News

Corehub Up