Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Minister Chinju Rani

സം​സ്ഥാ​ന ക്ഷീ​രസം​ഗ​മം ‘പ​ട​വ് 2026’ കൊ​ല്ല​ത്ത്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന ക്ഷീ​​​ര സം​​​ഗ​​​മം ‘പ​​​ട​​​വ് 2026’ നാ​​​ളെ മു​​​ത​​​ല്‍ 21 വ​​​രെ കൊ​​​ല്ല​​​ത്ത് സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​മെ​​​ന്ന് മ​​​ന്ത്രി ജെ. ​​​ചി​​​ഞ്ചു​​​റാ​​​ണി പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ അ​​​റി​​​യി​​​ച്ചു.

പ​​​രി​​​പാ​​​ടി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി നാ​​​ളെ ക​​​ര്‍​ഷ​​​ക​​​രു​​​ടെ വി​​​ളം​​​ബ​​​ര​​​ജാ​​​ഥ​​​യും ഡെ​​​യ​​​റി എ​​​ക്‌​​​സ്‌​​​പോ​​​യും ന​​​ട​​​ക്കും. സം​​​ഗ​​​മ​​​ത്തി​​​ന്‍റെ സം​​​സ്ഥാ​​​ന​​​ത​​​ല ഉ​​​ദ്ഘാ​​​ട​​​നം 19ന് ​​​മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍ നി​​​ര്‍​വ​​​ഹി​​​ക്കും. ച​​​ട​​​ങ്ങി​​​ല്‍ ക്ഷീ​​​ര​​​വി​​​ക​​​സ​​​ന വ​​​കു​​​പ്പി​​​ന്‍റെ വി​​​വി​​​ധ പു​​​ര​​​സ്‌​​​കാ​​​ര​​​ങ്ങ​​​ള്‍ വി​​​ത​​​ര​​​ണം ചെ​​​യ്യും.

മി​​​ക​​​ച്ച ക്ഷീ​​​ര ക​​​ര്‍​ഷ​​​ക​​​ര്‍​ക്കു​​​ള്ള അ​​​വാ​​​ര്‍​ഡു​​​ക​​​ളും മ​​​ന്ത്രി പ്ര​​​ഖ്യാ​​​പി​​​ച്ചു. ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ല്‍ പാ​​​ല്‍ ക​​​റ​​​ന്ന ക​​​ര്‍​ഷ​​​ക​​​നു​​​ള്ള ജ​​​ന​​​റ​​​ല്‍ വി​​​ഭാ​​​ഗം അ​​​വാ​​​ര്‍​ഡ് ഇ​​​ടു​​​ക്കി സ്വ​​​ദേ​​​ശി കെ.​​​ബി. ഷൈ​​​ന്‍ (ഒ​​​രു ല​​​ക്ഷം രൂ​​​പ) ക​​​ര​​​സ്ഥ​​​മാ​​​ക്കി. വ​​​നി​​​താ വി​​​ഭാ​​​ഗ​​​ത്തി​​​ല്‍ ആ​​​ല​​​പ്പു​​​ഴ​​​യി​​​ല്‍ നി​​​ന്നു​​​ള്ള വ​​​ത്സ​​​ല​​​യും (50,000 രൂ​​​പ), പ​​​ട്ടി​​​ക​​​ജാ​​​തി/​​​പ​​​ട്ടി​​​ക​​​വ​​​ര്‍​ഗ വി​​​ഭാ​​​ഗ​​​ത്തി​​​ല്‍ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സ്വ​​​ദേ​​​ശി അ​​​രു​​​ണ്‍ കു​​​മാ​​​റും (50,000 രൂ​​​പ) അ​​​വാ​​​ര്‍​ഡി​​​ന് അ​​​ര്‍​ഹ​​​രാ​​​യി. മി​​​ക​​​ച്ച ക്ഷീ​​​ര സം​​​ഘ​​​ത്തി​​​നു​​​ള്ള ഡോ. ​​​വ​​​ര്‍​ഗീ​​​സ് കു​​​ര്യ​​​ന്‍ അ​​​വാ​​​ര്‍​ഡ് വ​​​യ​​​നാ​​​ട് മീ​​​ന​​​ങ്ങാ​​​ടി ക്ഷീ​​​രോ​​​ത്സ​​​വ സം​​​ഘം (ഒ​​​രു ല​​​ക്ഷം രൂ​​​പ) സ്വ​​​ന്ത​​​മാ​​​ക്കി.

സം​​​സ്ഥാ​​​ന​​​ത്ത് പാ​​​ല്‍ വി​​​ല വ​​​ര്‍​ധി​​​പ്പി​​​ക്കു​​​ന്ന​​​ത് സം​​​ബ​​​ന്ധി​​​ച്ച തീ​​​രു​​​മാ​​​നം മി​​​ല്‍​മ​​​യാ​​​ണ് കൈ​​​ക്കൊ​​​ള്ളേ​​​ണ്ട​​​തെ​​​ന്ന് മ​​​ന്ത്രി ജെ. ​​​ചി​​​ഞ്ചു​​​റാ​​​ണി പ​​​റ​​​ഞ്ഞു. മി​​​ല്‍​മ​​​യ്ക്ക് എ​​​പ്പോ​​​ള്‍ വേ​​​ണ​​​മെ​​​ങ്കി​​​ലും വി​​​ല വ​​​ര്‍​ധി​​​പ്പി​​​ക്കാ​​​ന്‍ സാ​​​ധി​​​ക്കു​​​മെ​​​ന്നും അ​​​വ​​​ര്‍ ശി​​​പാ​​​ര്‍​ശ സ​​​മ​​​ര്‍​പ്പി​​​ച്ചാ​​​ല്‍ സ​​​ര്‍​ക്കാ​​​രു​​​മാ​​​യി ആ​​​ലോ​​​ചി​​​ച്ച് ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കു​​​മെ​​​ന്നും മ​​​ന്ത്രി വ്യ​​​ക്ത​​​മാ​​​ക്കി.

Latest News

Corehub Up