Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ministers List

ലീ​ഗ് മ​ന്ത്രി​മാ​രു​ടെ പ​ട്ടി​ക​യാ​യി; പ്ര​ഖ്യാ​പ​നം ഉ​ട​ൻ

തി​രു​വ​ന​ന്ത​പു​രം: വി.​ഡി.​സ​തീ​ശ​ൻ സ​ർ​ക്കാ​രി​ലെ മു​സ്‌​ലിം ലീ​ഗ് മ​ന്ത്രി​മാ​രു​ടെ പ​ട്ടി​ക​യാ​യി.​ പി.​കെ.​കു​ഞ്ഞാ​ലി​ക്കു​ട്ടി, കെ.​എം. ഷാ​ജി, എ​ൻ.​ഷം​സു​ദ്ദീ​ൻ, പി.​കെ.​ബ​ഷീ​ർ, വി.​ഇ.​അ​ബ്ദു​ൾ ഗ​ഫൂ‍​ർ എ​ന്നി​വ​ർ മ​ന്ത്രി​മാ​രാ​കും.

അ​തേ​സ​മ​യം മ​ന്ത്രി​സ​ഭ​യു​ടെ അ​ന്തി​മ​ചി​ത്രം ഉ​ട​ൻ തെ​ളി​യും. മു​ഖ്യ​മ​ന്ത്രി വി.​ഡി.​സ​തീ​ശ​ൻ ധ​ന, തു​റ​മു​ഖ വ​കു​പ്പു​ക​ൾ വ​ഹി​ച്ചേ​ക്കും. ര​മേ​ശ് ചെ​ന്നി​ത്ത​ല​യ്ക്ക് ആ​ഭ്യ​ന്ത​ര​വും വി​ജി​ല​ൻ​സും. സ​ണ്ണി ജോ​സ​ഫി​ന് റ​വ​ന്യൂ വ​കു​പ്പ് ല​ഭി​ച്ചേ​ക്കും. ആ​രോ​ഗ്യം കെ.​മു​ര​ളീ​ധ​ര​നും എ​ക്സൈ​സ് എം.​ലി​ജു​വി​നും ല​ഭി​ക്കു​മെ​ന്നാ​ണ് സൂ​ച​ന.

എ.​പി.​അ​നി​ൽ കു​മാ​റി​ന് ടൂ​റി​സം ന​ൽ​കി​യേ​ക്കും. ചാ​ണ്ടി ഉ​മ്മ​ന് കാ​യി​ക​മോ യു​വ​ജ​ന​ക്ഷേ​മ​മോ ല​ഭി​ച്ചേ​ക്കും. ഗ​താ​ഗ​തം സി.​പി. ജോ​ണി​ന് ന​ൽ​കി​യേ​ക്കും. തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ‌​ൻ സ്‌​പീ​ക്ക​റും ഷാ​നി​മോ​ൾ ഉ​സ്‌​മാ​ൻ ഡ​പ്യൂ​ട്ടി സ്പീ​ക്ക​റു​മാ​യേ​ക്കും.

കേ​ര​ള കോ​ൺ​ഗ്ര​സി​ന് ഒ​രു മ​ന്ത്രി സ്ഥാ​ന​വും ചീ​ഫ് വി​പ്പ് പ​ദ​വി​യും ല​ഭി​ക്കും. അ​നൂ​പ് ജേ​ക്ക​ബും മാ​ണി സി. ​കാ​പ്പ​നും ടേം ​വ്യ​വ​സ്ഥ​യി​ൽ മ​ന്ത്രി​യാ​യേ​ക്കും. ആ​ദ്യ ടേം ​അ​നൂ​പ് ജേ​ക്ക​ബി​ന് ല​ഭി​ച്ചേ​ക്കും.

Latest News

Corehub Up