Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Minors

അമ്പലമുക്കിലെയും കുറവന്‍കോണത്തെയും മോഷണം; പ്രതികൾ പ്രായപൂർത്തിയാകാത്തവർ

പേരൂര്‍ക്കട: അമ്പലമുക്കിലെയും കുറവന്‍കോണത്തെയും സ്ഥാപനങ്ങളിലുണ്ടായ മോഷണവുമായി ബന്ധപ്പെട്ട് പ്രതികളെ പോലീസ് തിരിച്ചറിഞ്ഞു. ബാര്‍ട്ടണ്‍ഹില്‍ സ്വദേശികളായ രണ്ടുപേരെയാണ് തിരിച്ചറിഞ്ഞത്. ഇവര്‍ പ്രായപൂര്‍ത്തിയായിട്ടില്ലാത്തവരാണെന്നും പോലീസ് അറിയിച്ചു. മൊത്തം നാലുപേരാണ് മോഷണസംഘത്തിലുള്ളതെന്നും കണ്ടെത്തിയിട്ടുണ്ട്.

15ന് പുലര്‍ച്ചെ 4.30ന് കുറവന്‍കോണം ജംഗ്ഷനില്‍ പ്രവര്‍ത്തിച്ചുവരുന്ന കുട്ടികളുടെ തുണിത്തരങ്ങള്‍ വില്‍ക്കുന്ന ഫസ്റ്റ് ക്രൈ എന്ന സ്ഥാപനത്തിലായിരുന്നു ആദ്യമോഷണം. ഇവിടെ ഡ്രോയറില്‍ സൂക്ഷിച്ചിരുന്ന 60,000 രൂപ അപഹരിച്ചു. കടയുടെ പൂട്ട് കുത്തിപ്പൊളിച്ചതായി കണ്ടെത്തിയ ഉടമ അനു പോലീസില്‍ പരാതി നല്‍കിയിരുന്നു.

കൂടാതെ അമ്പലമുക്ക് ജംഗ്ഷനിലെ ഒരു റസ്റ്ററന്‍റ്, ഒരു ലബോറട്ടറി എന്നിവിടങ്ങളിലും മോഷണമുണ്ടായി. കടയുടെ സിസിടിവി കാമറകള്‍ തകര്‍ത്തശേഷമായിരുന്നു മോഷണം നടത്തിയത്. എന്നാല്‍ സമീപത്തെ കടകളില്‍ നിന്നു ദൃശ്യങ്ങളാണ് പ്രതികളെ തിരിച്ചറിയാന്‍ പോലീസിന് സഹായകമായത്.

മോഷണം നടന്ന കടകളുടെ സമീപത്തേക്കും പുറത്തേക്കും പ്രതികള്‍ നടന്നുപോകുന്നതായുള്ള സിസിടിവി ദൃശ്യങ്ങളാണ് പോലീസ് പരിശോധനയില്‍ ലഭിച്ചത്. നാലംഗസംഘത്തില്‍ രണ്ടുപേര്‍ പ്രായപൂര്‍ത്തിയായവരാണെന്നും ഇവരെ ഉടന്‍ പിടികൂടുമെന്നും പേരൂര്‍ക്കട സിഐ അറിയിച്ചു.

Latest News

Corehub Up