Tue, 9 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Minsiter

മു​ല്ല​പ്പെ​രി​യാ​റി​ല്‍ പു​തി​യ ഡാം ​പ​ണി​യും: മ​ന്ത്രി മോ​ന്‍​സ് ജോ​സ​ഫ്

കോ​ട്ട​യം: മു​ല്ല​പ്പെ​രി​യാ​റി​ല്‍ പു​തി​യ ഡാം ​പ​ണി​യു​മെ​ന്ന് മ​ന്ത്രി മോ​ന്‍​സ് ജോ​സ​ഫ്. ത​മി​ഴ്‌​നാ​ട് സ​ര്‍​ക്കാ​രു​മാ​യി അ​ഭി​പ്രാ​യ സ​മ​ന്വ​യ​മു​ണ്ടാ​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യാ​ണെ​ന്നും സു​പ്രീം​കോ​ട​തി മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ച് മാ​ത്ര​മേ എ​ന്തെ​ങ്കി​ലും ചെ​യ്യാ​ന്‍ സാ​ധി​ക്കൂ എ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

കേ​ര​ള​ത്തി​ന് സു​ര​ക്ഷ ത​മി​ഴ്‌​നാ​ടി​ന് വെ​ള്ളം എ​ന്ന​ത് ത​ന്നെ​യാ​ണ് സ​ര്‍​ക്കാ​രി​ന്റെ നി​ല​പാ​ട് എ​ന്നും മോ​ന്‍​സ് ജോ​സ​ഫ് വ്യ​ക്ത​മാ​ക്കി. ക​മ്പം എം​എ​ല്‍​എ അ​ട​ക്ക​മു​ള്ള​വ​ര്‍ ജ​ല​നി​ര​പ്പ് ഉ​യ​ര്‍​ത്തി കൂ​ടു​ത​ല്‍ വെ​ള്ളം വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ന്ന​തി​നി​ട​യി​ലാ​ണ് കേ​ര​ള​ത്തി​ലെ പു​തി​യ ജ​ല​വി​ഭ​വ വ​കു​പ്പ് മ​ന്ത്രി മോ​ന്‍​സ് ജോ​സ​ഫ് മു​ല്ല​പ്പെ​രി​യാ​ര്‍ സം​ബ​ന്ധി​ച്ച നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്.

മു​ല്ല​പ്പെ​രി​യാ​റി​ല്‍ പു​തി​യ അ​ണ​ക്കെ​ട്ട് വേ​ണ​മെ​ന്ന നി​ല​പാ​ട് മോ​ന്‍​സ് ജോ​സ​ഫ് ആ​വ​ര്‍​ത്തി​ച്ചു. ത​മി​ഴ്‌​നാ​ട്ടി​ലെ പു​തി​യ സ​ര്‍​ക്കാ​രു​മാ​യി അ​ഭി​പ്രാ​യ​മു​ണ്ടാ​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യാ​ണ്. മു​ഖ്യ​മ​ന്ത്രി ഇ​ക്കാ​ര്യം ധ​രി​പ്പി​ക്കു​മെ​ന്നും മോ​ന്‍​സ് ജോ​സ​ഫ് പ​റ​ഞ്ഞു.

 

Latest News

Corehub Up