Thu, 20 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Miserable Journey

Kollam

പ്ലാ​മു​ക്ക് മുതൽ ഞാങ്ക​ട​വ് പാ​ലം​ വരെ ദുരിത യാത്ര

ശാ​സ്താം​കോ​ട്ട: മൂ​ന്നു കി​ലോ​മീ​റ്റ​ര്‍ മേ​ഖ​ല​യി​ല്‍ ന​വീ​ക​ര​ണം വൈ​കു​ന്ന​തി​നാ​ല്‍ കു​ന്ന​ത്തൂ​ര്‍ ഞാ​ങ്ക​ട​വ് പാ​ലം-​പാ​കി​സ്താ​ന്‍​മു​ക്ക് പാ​ത​യി​ല്‍ യാ​ത്ര ചെ​യ്യാ​നാ​കാ​തെ നാ​ട്ടു​കാ​ര്‍. പ്ലാ​മു​ക്കു​മു​ത​ല്‍ ഞാ​ങ്ക​ട​വ് പാ​ലം​വ​രെ​യു​ള്ള ഭാ​ഗ​ത്തെ ന​വീ​ക​ര​ണം നീ​ളു​ന്ന​താ​ണ് നാ​ട്ടു​കാ​ര്‍​ക്ക് ദു​രി​ത​മാ​കു​ന്ന​ത്.

പ​ണി ക​രാ​റെ​ടു​ക്കാ​ന്‍ ആ​ളി​ല്ലാ​ത്ത​താ​ണ് പ്ര​തി​സ​ന്ധി​ക്ക് കാ​ര​ണം. കു​ണ്ട​റ​യി​ല്‍​നി​ന്ന് പു​ത്തൂ​ര്‍-​പാ​കി​സ്താ​ന്‍​മു​ക്ക്, ക​ട​മ്പ​നാ​ട് വ​ഴി അ​ടൂ​രി​ലേ​ക്കും ശ​ബ​രി​മ​ല​യി​ലേ​ക്കു​മു​ള്ള പ്ര​ധാ​ന​പാ​ത​യാ​ണ് പൊ​ളി​ഞ്ഞ് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു​കി​ട​ക്കു​ന്ന​ത്. പാ​ത പൂ​ര്‍​ണ​മാ​യി ത​ക​ര്‍​ന്ന​തോ​ടെ ഇ​തു​വ​ഴി​യു​ണ്ടാ​യി​രു​ന്ന സ്വ​കാ​ര്യ​ബ​സു​ക​ള്‍ സ​ര്‍​വീ​സ് നി​ര്‍​ത്തി. സ്‌​കൂ​ള്‍ ബ​സു​ക​ളും ഓ​ട്ടം​നി​ര്‍​ത്തു​ന്ന സ്ഥി​തി​യി​ലേ​ക്ക് നീ​ങ്ങു​ക​യാ​ണ്. ഓ​ട്ടോ​റി​ക്ഷ​ക​ളും പോ​കാ​ന്‍ മ​ടി​ക്കു​ന്നു.

വ​ര്‍​ഷ​ങ്ങ​ളാ​യി ത​ക​ര്‍​ന്നു​കി​ട​ന്ന, ഞാ​ങ്ക​ട​വി​നും പാ​കി​സ്താ​ന്‍​മു​ക്കി​നു​മി​ട​യി​ലെ പ്ലാ​മു​ക്കു​വ​രെ ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കി. ശേ​ഷി​ച്ച മൂ​ന്നു കി​ലോ​മീ​റ്റ​ര്‍ ഭാ​ഗ​മാ​ണ് പൊ​ട്ടി​പ്പൊ​ളി​ഞ്ഞ് കു​ഴി​യാ​യി കി​ട​ക്കു​ന്ന​ത്. ജി​ല്ലാ​പ​ഞ്ചാ​യ​ത്തി​ന്‍റെ അ​ധീ​ന​ത​യി​ലു​ള്ള പാ​ത​യാ​ണി​ത്. പി​ന്നീ​ട് പൊ​തു​മാ​രാ​മ​ത്തു​വ​കു​പ്പ് ഏ​റ്റെ​ടു​ത്ത് മൂ​ന്ന് കോ​ടി രൂ​പ​യ്ക്ക് ടെ​ന്‍​ഡ​ര്‍ ചെ​യ്തു. ഒ​രു നി​ര്‍​മാ​ണ ക​മ്പ​നി പ​ണി ഏ​റ്റെ​ടു​ക്കാ​ന്‍ സ​ന്ന​ദ്ധ​ത അ​റി​യി​ച്ച് രം​ഗ​ത്തു​വ​ന്നു. എ​ന്നാ​ല്‍ ടാ​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള സാ​ധ​ന​ങ്ങ​ളു​ടെ വി​ല​വ​ര്‍​ധ​ന​വി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ തു​ക പു​തു​ക്ക​ണ​മെ​ന്ന നി​ര്‍​ദേ​ശം ക​മ്പ​നി പി​ഡ​ബ്ല്യു​ഡി​യെ അ​റി​യി​ച്ചു. നി​ര്‍​ദേ​ശം സ​ര്‍​ക്കാ​രി​ലെ​ത്തി​യെ​ങ്കി​ലും അ​നു​മ​തി ല​ഭി​ച്ചി​ല്ല. അ​തോ​ടെ ക​മ്പ​നി ടെ​ന്‍​ഡ​റി​ല്‍​നി​ന്ന് പി​ന്‍​വാ​ങ്ങി.

Latest News

Corehub Up