Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Misreported

ബംഗ്ലാദേശ് ഹൈക്കമ്മീഷനു പുറത്തെ പ്രതിഷേധം തെറ്റായി പ്രചരിപ്പിച്ചെന്ന് ഇന്ത്യ

ന്യൂ​​​ഡ​​​ൽ​​​ഹി: ഹി​​​ന്ദു​​​മ​​​ത​​​ത്തി​​​ൽ​​​പ്പെ​​​ട്ട യു​​​വാ​​​വ് കൊ​​​ല്ല​​​പ്പെ​​​ട്ട​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് ഡ​​​ൽ​​​ഹി​​​യി​​​ലെ ബം​​​ഗ്ലാ​​​ദേ​​​ശ് ഹൈ​​​ക്ക​​​മ്മീ​​​ഷ​​​നു പു​​​റ​​​ത്ത് ന​​​ട​​​ന്ന പ്ര​​​തി​​​ഷേ​​​ധ​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ച് ആ ​​​രാ​​​ജ്യ​​​ത്തെ മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ൽ വ​​​ന്ന വാ​​​ർ​​​ത്ത​​​ക​​​ൾ ത​​​ള്ളി ഇ​​​ന്ത്യ.

സ​​​മാ​​​ധാ​​​ന​​​പ​​​ര​​​മാ​​​യാ​​​ണ് ബം​​​ഗ്ലാ​​​ദേ​​​ശ് ഹൈ​​​ക്ക​​​മ്മീ​​​ഷ​​​നു പു​​​റ​​​ത്ത് യു​​​വാ​​​ക്ക​​​ൾ ശ​​​നി​​​യാ​​​ഴ്ച പ്ര​​​തി​​​ഷേ​​​ധി​​​ച്ച​​​തെ​​​ന്ന് വി​​​ദേ​​​ശ​​​കാ​​​ര്യ മ​​​ന്ത്രാ​​​ല​​​യം വ​​​ക്താ​​​വ് ര​​​ണ്‍ധീ​​​ർ ജ​​​യ്സ്വാ​​​ൾ പ്ര​​​തി​​​ക​​​രി​​​ച്ചു.

എ​​​ന്നാ​​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ച്ച യു​​​വാ​​​ക്ക​​​ൾ ഹൈ​​​ക്ക​​​മ്മീ​​​ഷ​​​ന്‍റെ സു​​​ര​​​ക്ഷ ലം​​​ഘി​​​ച്ച് അ​​​ക​​​ത്തു പ്ര​​​വേ​​​ശി​​​ക്കാ​​​ൻ ശ്ര​​​മി​​​ച്ചെ​​​ന്നും സം​​​ഘ​​​ർ​​​ഷാ​​​വ​​​സ്ഥ സൃ​​​ഷ്‌​​​ടി​​​ക്കാ​​​ൻ ശ്ര​​​മി​​​ച്ചു​​​വെ​​​ന്നു​​​മാ​​​ണ് ബം​​​ഗ്ലാ​​​ദേ​​​ശി​​​ലെ ചി​​​ല മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്ത​​​ത്.

എ​​​ന്നാ​​​ൽ ഇ​​​ത്ത​​​ര​​​മൊ​​​രു സാ​​​ഹ​​​ച​​​ര്യം ഉ​​​ണ്ടാ​​​യി​​​ട്ടി​​​ല്ലെ​​​ന്നും അല്പ സ​​​മ​​​യം പ്ര​​​തി​​​ഷേ​​​ധി​​​ച്ച യു​​​വാ​​​ക്ക​​​ളെ പോ​​​ലീ​​​സ് പ​​​റ​​​ഞ്ഞ​​​യ​​​ച്ച​​​താ​​​യും വി​​​ദേ​​​ശ​​​കാ​​​ര്യ മ​​​ന്ത്രാ​​​ല​​​യം വ്യ​​​ക്ത​​​മാ​​​ക്കി. ബം​​​ഗ്ലാ​​​ദേ​​​ശി​​​ലെ നി​​​ല​​​വി​​​ലെ സാ​​​ഹ​​​ച​​​ര്യം ഇ​​​ന്ത്യ നി​​​രീ​​​ക്ഷി​​​ച്ചു​​​വ​​​രി​​​ക​​​യാ​​​ണെ​​​ന്നും അ​​​ദ്ദേ​​​ഹം വ്യ​​​ക്ത​​​മാ​​​ക്കി.

ബം​​​ഗ്ലാ​​​ദേ​​​ശി​​​ലെ ന്യൂ​​​ന​​​പ​​​ക്ഷ​​​ങ്ങ​​​ളു​​​ടെ സു​​​ര​​​ക്ഷ​​​യി​​​ലു​​​ള്ള ആ​​​ശ​​​ങ്ക ഇ​​​ന്ത്യ ബം​​​ഗ്ലാ​​​ദേ​​​ശി​​​നെ അ​​​റി​​​യി​​​ച്ചു.ദീ​​​പു ച​​​ന്ദ്ര​​​ദാ​​​സ് എ​​​ന്ന 25 കാ​​​ര​​​നെ ജ​​​ന​​​ക്കൂ​​​ട്ടം ത​​​ല്ലി​​​ക്കൊ​​​ന്ന​​​തി​​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ച്ചാ​​​ണ് ശ​​​നി​​​യാ​​​ഴ്ച ഡ​​​ൽ​​​ഹി​​​യി​​​ലെ ബം​​​ഗ്ലാ​​​ദേ​​​ശ് ഹൈ​​​ക്ക​​​മ്മീ​​​ഷ​​​നു മു​​​ന്നി​​​ൽ യു​​​വാ​​​ക്ക​​​ൾ പ്ര​​​തി​​​ഷേ​​​ധ​​​വു​​​മാ​​​യി എ​​​ത്തി​​​യ​​​ത്.

ബം​​​ഗ്ലാ​​​ദേ​​​ശി​​​ലെ ന്യൂ​​​ന​​​പ​​​ക്ഷ​​​ങ്ങ​​​ളെ സം​​​ര​​​ക്ഷി​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ടാ​​​യി​​​രു​​​ന്നു പ്ര​​​തി​​​ഷേ​​​ധം. വി​​​ദ്യാ​​​ർ​​​ഥി​​​നേ​​​താ​​​വ് ഷെ​​​രീ​​​ഫ് ഒ​​​സ്മാ​​​ൻ ഹാ​​​ദി​​​യു​​​ടെ മ​​​ര​​​ണ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് ബം​​​ഗ്ലാ​​​ദേ​​​ശി​​​ൽ പൊ​​​ട്ടി​​​പ്പു​​​റ​​​പ്പെ​​​ട്ട ക​​​ലാ​​​പ​​​ത്തി​​​നി​​​ട​​​യി​​​ലാ​​​യി​​​രു​​​ന്നു മ​​​ത​​​നി​​​ന്ദ ആ​​​രോ​​​പി​​​ച്ച് ദീ​​​പു​​​വി​​​നെ​​​തി​​​രാ​​​യ ആ​​​ൾ​​​ക്കൂ​​​ട്ട ആ​​​ക്ര​​​മ​​​ണം. അ​​​ടി​​​ച്ചു കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ​​​ശേ​​​ഷം മൃ​​​ത​​​ദേ​​​ഹം മ​​​ര​​​ത്തി​​​ല്‍ കെ​​​ട്ടി​​​യി​​​ട്ട് തീ​​​കൊ​​​ളു​​​ത്തി​​​യും ക്രൂ​​​ര​​​ത കാ​​​ട്ടി.

Latest News

Corehub Up