Thu, 20 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Missing From Dallas

America

കോളേജിൽ ചേരാനിരിക്കെ 18 കാരിയെ ഡാളസിൽ നിന്നും കാണാതായി; സഹായം അഭ്യർഥിച്ചു റോലെറ്റ്  പോലീസ് 

റോലെറ്റ്, ടെക്സസ്: കോളേജിൽ ചേരാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ 18 വയസുള്ള കമില ഫ്യൂണ്ടെസ് എന്ന യുവതിയെ കാണാതായി. വില്ലനോവ യൂണിവേഴ്സിറ്റിയിൽ സിവിൽ എൻജിനീയറിംഗ് പഠനത്തിനായി സ്കോളർഷിപ്പ് ലഭിച്ച കമില, യാത്രയ്ക്ക് തൊട്ടുമുൻപാണ് അപ്രത്യക്ഷയായത്.

ഓഗസ്റ്റ് 13 വ്യാഴാഴ്ച പുലർച്ചെ  നോർത്ത് ഗാർലൻഡിലെ ’ചെഡാർസ്  റസ്റ്റോറന്റിന് സമീപമുള്ള ഒഴിഞ്ഞ പാർക്കിംഗ് ലോട്ടിൽ വച്ചാണ് കാണാതാവുന്നത്. കാറിൽ കമിലയുടെ ഫോണും താക്കോലും കണ്ടെത്തിയിരുന്നു

പാസ്പോർട്ടും ജനന സർട്ടിഫിക്കറ്റും അവൾ സൂക്ഷിച്ചിരുന്ന ലോക്കറിൽ നിന്നും കാണാതായിട്ടുണ്ട്.

 റോലെറ്റ് പോലീസ് ഡിപ്പാർട്ട്മെന്റ് അന്വേഷണം ഊർജ്ജിതമാക്കി. വിവരങ്ങൾ ലഭിക്കുന്നവർ വിവരം അറിയിക്കണമെന്ന് കുടുംബം ജനങ്ങളോട് അഭ്യർഥിച്ചു.

Latest News

Corehub Up