Tue, 16 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Missing Youths

ക​ട​ലി​ല്‍ കു​ളി​ക്കു​ന്ന​തി​നി​ടെ കാ​ണാ​താ​യ യു​വാ​ക്ക​ളു​ടെ മൃ​ത​ദേ​ഹ​ങ്ങ​ള്‍ ക​ണ്ടെ​ത്തി

കാ​​​സ​​​ര്‍​ഗോ​​​ഡ്: ക​​​ട​​​ലി​​​ല്‍ കു​​​ളി​​​ക്കു​​​ന്ന​​​തി​​​നി​​​ടെ കാ​​​ണാ​​​താ​​​യ ര​​​ണ്ടു യു​​​വാ​​​ക്ക​​​ളു​​​ടെ മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ള്‍ ക​​​ണ്ടെ​​​ത്തി. കോ​​​ട്ട​​​യം ച​​​ങ്ങ​​​നാ​​​ശേ​​​രി സ്വ​​​ദേ​​​ശി​​​ക​​​ളാ​​​യ അ​​​പ്പു ടി.​​​ ഏ​​​ബ്ര​​​ഹാം (20), അ​​​ങ്കി​​​ത് ബാ​​​ലു (20) എ​​​ന്നി​​​വ​​​രാ​​​ണ് മ​​​രി​​​ച്ച​​​ത്. അ​​​പ്പു​​​വി​​​ന്‍റെ മൃ​​​ത​​​ദേ​​​ഹം ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​യ്ക്ക് 12.30ഓ​​​ടെ കാ​​​ഞ്ഞ​​​ങ്ങാ​​​ടി​​​നു സ​​​മീ​​​പം ചി​​​ത്താ​​​രി പു​​​ഴ​​​യി​​​ല്‍ ക​​​ണ്ടെ​​​ത്തി.

തൊ​​​ട്ടു​​​പി​​​ന്നാ​​​ലെ അ​​​ങ്കി​​​തി​​​ന്‍റെ മൃ​​​ത​​​ദേ​​​ഹം ഉ​​​ച്ച​​​യ്ക്ക് 1.15ഓ​​​ടെ മു​​​ട്ടു​​​ന്ത​​​ല അ​​​ഴി​​​മു​​​ഖ​​​ത്തു​​​നി​​​ന്നു​​​മാ​​​ണ് ക​​​ണ്ടെ​​​ത്തി​​​യ​​​ത്. ബേ​​​ക്ക​​​ല്‍ പോ​​​ലീ​​​സും മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളും ചേ​​​ര്‍​ന്നു ന​​​ട​​​ത്തി​​​യ തെ​​​ര​​​ച്ചി​​​ലി​​​നൊ​​​ടു​​​വി​​​ലാ​​​ണ് മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ള്‍ ക​​​ണ്ടെ​​​ടു​​​ത്ത​​​ത്.

ഞാ​​​യ​​​റാ​​​ഴ്ച വൈ​​​കു​​​ന്നേ​​​രം 6.30ഓ​​​ടെ ബേ​​​ക്ക​​​ല്‍ കോ​​​ട്ട​​​യ്ക്ക് സമീപം പ​​​ള്ളി​​​ക്ക​​​ര ക​​​ല്ലി​​​ങ്കാ​​​ല്‍ ബീ​​​ച്ചി​​​ലാ​​​ണ് ഇ​​​രു​​​വ​​​രെ​​​യും കാ​​​ണാ​​​താ​​​യ​​​ത്. ഇ​​​രു​​​വ​​​രും ച​​​ങ്ങ​​​നാ​​​ശേ​​​രി​​​യി​​​ലെ ബാ​​​ര്‍ ഹോ​​​ട്ട​​​ല്‍ ജീ​​​വ​​​ന​​​ക്കാ​​​രാ​​​യി​​​രു​​​ന്നു.

ജോ​​​ലി രാ​​​ജി​​​വ​​​ച്ച​​​ശേ​​​ഷം സു​​​ഹൃ​​​ത്തു​​​ക്ക​​​ളാ​​​യ അ​​​ല​​​ന്‍ സോ​​​ണി, അ​​​ല​​​ന്‍ ദേ​​​വ​​​സ്യ എ​​​ന്നി​​​വ​​​ര്‍​ക്കൊ​​​പ്പം വി​​​നോ​​​ദ​​​യാ​​​ത്ര​​​യ്ക്ക് എ​​​ത്തി​​​യ​​​താ​​​യി​​​രു​​​ന്നു. അ​​​പ്പു​​​വും അ​​​ങ്കി​​​തും ക​​​ട​​​ലി​​​ല്‍ ഇ​​​റ​​​ങ്ങി​​​യ സ​​​മ​​​യ​​​ത്ത് ശ​​​ക്ത​​​മാ​​​യ തി​​​ര​​​മാ​​​ല​​​യി​​​ല്‍​പ്പെ​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നെ​​​ന്ന് സു​​​ഹൃ​​​ത്തു​​​ക്ക​​​ള്‍ പോ​​​ലീ​​​സി​​​നോ​​​ട് പ​​​റ​​​ഞ്ഞു. മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ള്‍ പോ​​​സ്റ്റ്‌​​​മോ​​​ര്‍​ട്ടത്തിന് ശേ​​​ഷം ബ​​​ന്ധു​​​ക്ക​​​ള്‍​ക്ക് വി​​​ട്ടു​​​ന​​​ല്‍​കി.

ചീ​​​ര​​​ഞ്ചി​​​റ​​​യി​​​ലെ ചാ​​​ത്ത​​​ന്‍​ത​​​റ ബാ​​​ല​​​ന്‍ ചാ​​​ക്കോ-​​​ആ​​​ശ ദ​​​മ്പ​​​തി​​​ക​​​ളു​​​ടെ മ​​​ക​​​നാ​​​ണ് അ​​​ങ്കി​​​ത്. സ​​​ഹോ​​​ദ​​​ര​​​ങ്ങ​​​ള്‍: അ​​​മ​​​ല, അ​​​ല്‍​ക. സം​​​സ്‌​​​കാ​​​രം ഇ​​​ന്നു മൂ​​​ന്നി​​​ന് ചീ​​​ര​​​ഞ്ചി​​​റ സെ​​​ന്‍റ് ജോ​​​ര്‍​ജ് ക​​​ത്തോ​​​ലി​​​ക്ക പ​​​ള്ളി​​​യി​​​ല്‍ ന​​​ട​​​ക്കും.

പ​​​രേ​​​ത​​​നാ​​​യ തേ​​​മ്പ​​​ള​​​ളി എ​​​ബി​​​യു​​​ടെ​​​യും ലൈ​​​സാ​​​മ്മ​​​യു​​​ടെ​​​യും മ​​​ക​​​നാ​​​ണ് അ​​​പ്പു.​​​സ​​​ഹോ​​​ദ​​​ര​​​ൻ: അ​​​ച്ചു. സം​​​സ്‌​​​കാ​​​രം ഇ​​​ന്നു 11.30നു ​​​വാ​​​ക​​​ത്താ​​​നം സെ​​​ന്‍റ് ജോ​​​ണ്‍​സ് ഓ​​​ര്‍​ത്ത​​​ഡോ​​​ക്‌​​​സ് വ​​​ലി​​​യ പ​​​ള്ളി​​​യി​​​ല്‍ ന​​​ട​​​ക്കും.

Latest News

Corehub Up