സൗത്ത് കരോലിന: കാണാതായതായി റിപ്പോർട്ട് ചെയ്ത നാല് വയസുകാരി ജാവേയ ഹാരിസ് കൊല്ലപ്പെട്ടതായി സംശയിക്കുന്നതായി സൗത്ത് കരോലിന പോലീസ് അറിയിച്ചു. ജൂൺ 30നാണ് കുട്ടിയെ കാണാനില്ലെന്ന് മാതാപിതാക്കൾ പോലീസിൽ പരാതി നൽകിയത്.
എന്നാൽ അന്വേഷണത്തിൽ ലഭിച്ച തെളിവുകൾ പ്രകാരം പരാതി നൽകുന്നതിന് ഏകദേശം ഒരു മാസം മുമ്പ് തന്നെ കുട്ടി കൊല്ലപ്പെട്ടിരിക്കാമെന്നാണ് പോലീസ് നിഗമനം. കുട്ടിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല.
സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ പിതാവ് ജോമറിയ ഹാരിസ് (23), മാതാവ് മിഷിലെ ഹെറിംഗ് (22) എന്നിവരെ കൊലപാതകക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. കാണാതായെന്ന വ്യാജപരാതി നൽകിയതിനും മാതാവിനെതിരേ പ്രത്യേക കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഡ്രോണുകൾ, ഹെലികോപ്റ്ററുകൾ, ഡോഗ് സ്ക്വാഡ് എന്നിവയുടെ സഹായത്തോടെ വിവിധ പ്രദേശങ്ങളിൽ വ്യാപക തെരച്ചിൽ തുടരുകയാണെന്ന് പോലീസ് അറിയിച്ചു.