Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mithun Manuel Thomas

മി​ഥു​ൻ കു​റെ കാ​ലം മു​ൻ​പേ പ​റ​ഞ്ഞ​ത് ഇ​പ്പോ​ൾ ന​ട​ന്നി​രി​ക്കു​ന്നു; ആ​ടി​ന്‍റെ 100 കോ​ടി നേ​ട്ട​ത്തി​ൽ ഉ​ണ്ണി മു​കു​ന്ദ​ൻ

100 കോ​ടി ക്ല​ബ്ബി​ൽ ഇ​ടം നേ​ടി​യ ആ​ട് 3യു​ടെ സം​വി​ധാ​യ​ക​ൻ മി​ഥു​ൻ മാ​നു​വ​ലി​നെ അ​ഭി​ന​ന്ദി​ച്ച് ഉ​ണ്ണി മു​കു​ന്ദ​ൻ. ആ​ട് 3 നേ​ടി​യ വി​ജ​യം ​കാ​ണു​മ്പോ​ൾ ത​നി​ക്ക് ഒ​ട്ടും അ​ദ്ഭു​തം തോ​ന്നു​ന്നി​ല്ലെ​ന്നും ഈ ​വി​ജ​യം താ​ൻ പ്ര​തീ​ക്ഷി​ച്ചി​രു​ന്നെ​ന്നു​മാ​ണ് ഉ​ണ്ണി പ​റ​യു​ന്ന​ത്.

മി​ഥു​ൻ മാ​നു​വ​ലി​ന്‍റെ അ​ടു​ത്ത ചി​ത്ര​ത്തി​നാ​യി താ​ൻ കാ​ത്തി​രി​ക്കു​ന്നു​വെ​ന്നും ഉ​ണ്ണി മു​കു​ന്ദ​ൻ പ​റ​ഞ്ഞു.

‘‘ഇ​തൊ​രു വ്യ​ക്തി​പ​ര​മാ​യ നേ​ട്ട​മാ​ണ്! മി​ഥു​ൻ, എ​ന്തു വ​ലി​യ വി​ജ​യ​മാ​ണി​ത്! എ​നി​ക്കി​തി​ൽ ഒ​ട്ടും അ​ദ്ഭു​ത​മി​ല്ല! നീ ​കു​റെ കാ​ലം മു​ൻ​പേ പ​റ​ഞ്ഞ​താ​ണ്, ദാ ​ഇ​പ്പോ​ൾ അ​ത് സം​ഭ​വി​ച്ചി​രി​ക്കു​ന്നു!!! നി​ന്‍റെ ആ​ത്മ​വി​ശ്വാ​സ​വും ഈ ​ഒ​രു ഭ്രാ​ന്തും ഇ​തി​നെ മ​റ്റൊ​രു ത​ല​ത്തി​ൽ എ​ത്തി​ച്ചി​രി​ക്കു​ക​യാ​ണ്.

മ​ല​യാ​ള​ത്തി​ലെ ആ​ദ്യ​ത്തെ ടൈം ​ട്രാ​വ​ൽ സി​നി​മ, അ​തും നി​ല​വി​ലു​ള്ള ഒ​രു ഫ്രാ​ഞ്ചൈ​സി​യു​മാ​യി ചേ​ർ​ത്ത് അ​വ​ത​രി​പ്പി​ച്ച് എ​ല്ലാ സ്റ്റീ​രി​യോ​ടൈ​പ്പു​ക​ളും നീ ​ത​ക​ർ​ത്തി​രി​ക്കു​ന്നു. ഹാ​റ്റ്‌​സ് ഓ​ഫ് ബ്രോ!

​ഈ സി​നി​മ ഒ​രു​ക്കി​യ​തി​ന് വ​ലി​യൊ​രു ന​ന്ദി! ഹൃ​ദ​യം നി​റ​ഞ്ഞ ആ​ശം​സ​ക​ൾ! നി​ന്‍റെ അ​ടു​ത്ത ചി​ത്ര​ത്തി​നാ​യി കാ​ത്തി​രി​ക്കു​ന്നു, കാ​ര​ണം അ​ത് നി​ന്‍റെ ക​രി​യ​റി​ലെ ഏ​റ്റ​വും മി​ക​ച്ച​താ​യി​രി​ക്കും എ​ന്ന് എ​നി​ക്കു​റ​പ്പാ​ണ്.’’ ഉ​ണ്ണി മു​കു​ന്ദ​ൻ കു​റി​ച്ചു.

റി​ലീ​സ് ചെ​യ്ത് ഏ​ഴു​ദി​വ​സം കൊ​ണ്ടാ​ണ് ചി​ത്രം നൂ​റു​കോ​ടി ക്ല​ബ്ബി​ൽ ഇ​ടം പി​ടി​ച്ച​ത്.

Latest News

Corehub Up