Sun, 25 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mixed Farming

Kottayam

സ​മ്മി​ശ്ര കൃ​ഷി​യു​ടെ ക​രു​ത്ത്, ഒ​പ്പം ക​റി​വേ​പ്പി​ല​യു​ടെ ന​റു​മ​ണ​വും

പാ​​ലാ: നാ​​നൂ​​റ് ചു​​വ​​ട് ക​​റി​​വേ​​പ്പ്, പേ​​ര, റം​​ബു​​ട്ടാ​​ന്‍, പ്ലാ​​വ് ഇ​​ങ്ങ​​നെ ഓ​​റ​​ഞ്ചു​​വ​​രെ വി​​ള​​ഞ്ഞു​​നി​​ല്‍​ക്കു​​ന്ന പ​​ഴ​​ത്തോ​​ട്ടം. ചേ​​ന​​യും ചേ​​മ്പും കാ​​ച്ചി​​ലും പ​​യ​​റും വെ​​ണ്ട​​യു​​മ​​ട​​ക്കം പ​​ച്ച​​ക്ക​​റി​​ക​​ള്‍. ഇ​​ട​​വി​​ള​​യാ​​യി കാ​​പ്പി. പാ​​ലാ - തൊ​​ടു​​പു​​ഴ റൂ​​ട്ടി​​ല്‍ പ​​യ​​പ്പാ​​ര്‍ മു​​ണ്ടാ​​ങ്ക​​ല്‍ കാ​​നാ​​ട്ട് പ്ര​​മോ​​ദ് ജോ​​സ​​ഫി​​ന്‍റേ​​താ​​ണ് ഈ ​​കൃ​​ഷി​​യി​​ടം. 36 വ​​ര്‍​ഷ​​ത്തോ​​ളം നീ​​ണ്ട അ​​ധ്യാ​​പ​​ന ജീ​​വി​​ത​​ത്തി​​ല്‍​നി​​ന്നു വി​​ര​​മി​​ച്ച​​തോ​​ടെ​​യാ​​ണ് മു​​ഴു​​വ​​ന്‍ സ​​മ​​യ ക​​ര്‍​ഷ​​ക​​നാ​​യി പ്ര​​മോ​​ദ് മാ​​റി​​യ​​ത്.

2023 ലാ​​ണ് മൂ​​ല​​മ​​റ്റം സെ​​ന്‍റ് ജോ​​സ​​ഫ് കോ​​ള​​ജി​​ലെ അ​​സി​​സ്റ്റ​​ന്‍റ് പ്ര​​ഫ​​സ​​റാ​​യി വി​​ര​​മി​​ച്ച​​ത്. ക​​ഴി​​ഞ്ഞ മൂ​​ന്നു വ​​ര്‍​ഷ​​മാ​​യി കൃ​​ഷി​​ക്കൊ​​പ്പ​​മാ​​ണ് പ്ര​​മോ​​ദ്. എ​​ല്ലാ ദി​​വ​​സ​​വും അ​​തി​​രാ​​വി​​ലെ കൃ​​ഷി​​യി​​ട​​ത്തി​​ലേ​​ക്ക് ഇ​​റ​​ങ്ങും. പ​​ത്ത് ഏ​​ക്ക​​റി​​ലാ​​യാ​​ണ് കൃ​​ഷി. വീ​​ടി​​ന്‍റെ ഒ​​രു കി​​ലോ​​മീ​​റ്റ​​ര്‍ ചു​​റ്റ​​ള​​വി​​ലാ​​ണ് കൃ​​ഷി​​യി​​ട​​ങ്ങ​​ളെ​​ല്ലാം.

അ​​റു​​നൂ​​റോ​​ളം പേ​​ര, 550 വി​​യ​​റ്റ്‌​​നാം ഏ​​ര്‍​ളി പ്ലാ​​വ്, 160 റം​​ബു​​ട്ടാ​​ന്‍, 90 റെ​​ഡ് ലേ​​ഡി പ​​പ്പാ​​യ, 50 മാം​​ഗോ​​സ്റ്റി​​ന്‍, 15 ഓ​​റ​​ഞ്ച് ഇ​​ങ്ങ​​നെ പോ​​കു​​ന്നു പ്ര​​മോ​​ദി​​ന്‍റെ തോ​​ട്ട​​ത്തി​​ലെ പ​​ഴ​​ങ്ങ​​ള്‍. ക​​റി​​വേ​​പ്പ്, ചേ​​ന, ചേ​​മ്പ്, വ​​ഴു​​ത​​ന, പ​​യ​​ര്‍, കോ​​വ​​ല്‍, വെ​​ണ്ട, പീ​​ച്ചി​​ങ്ങ, പാ​​വ​​ല്‍, മു​​ള​​ക്, നി​​ത്യ വ​​ഴു​​ത​​ന തു​​ട​​ങ്ങി​​യ​​വ​​യാ​​ണ് പ​​ച്ച​​ക്ക​​റി​​ക​​ള്‍. ഇ​​തി​​നൊ​​പ്പം ഇ​​ട​​വി​​ള​​യാ​​യി കാ​​പ്പി​​യും ക​​മു​​കു​​മു​​ണ്ട്.

സു​​ഗ​​ന്ധ​​ദ്ര​​വ്യ​​ങ്ങ​​ള്‍ നി​​ര്‍​മി​​ക്കാ​​നു​​പ​​യോ​​ഗി​​ക്കു​​ന്ന ഊ​​ദ് മ​​ര​​വും പ​​റ​​മ്പി​​ല്‍ വ​​ള​​രു​​ന്നു. ക​​റി​​വേ​​പ്പി​​ല​​യ​​ട​​ക്കം വി​​ള​​ക​​ളെ​​ല്ലാം വീ​​ടി​​ന​​ടു​​ത്തു​​ത​​ന്നെ​​യു​​ള്ള ക​​ട​​ക​​ളി​​ലാ​​ണ് വി​​ല്‍​ക്കു​​ന്ന​​ത്. ആ​​വ​​ശ്യ​​ക്കാ​​ര്‍ വ​​രു​​ന്ന​​തി​​ന​​നു​​സ​​രി​​ച്ച് പ​​റി​​ച്ച് വി​​ല്‍​ക്കു​​ന്ന​​തി​​നാ​​ല്‍ ന​​ല്ല വി​​ല ല​​ഭി​​ക്കാ​​റു​​ണ്ടെ​​ന്ന് പ്ര​​മോ​​ദ് പ​​റ​​യു​​ന്നു.

ദി​​വ​​സ​​വും കു​​റ​​ഞ്ഞ​​ത് 500 രൂ​​പ​​യോ​​ളം വ​​രു​​മാ​​നം ല​​ഭി​​ക്കും. രാ​​സ​​വ​​ളം ഉ​​പ​​യോ​​ഗി​​ക്കാ​​തെ തീ​​ര്‍​ത്തും ജൈ​​വ​​രീ​​തി​​യി​​ലാ​​ണ് കൃ​​ഷി​​യി​​ട​​ത്തി​​ലെ വ​​ള​​പ്ര​​യോ​​ഗം. ചാ​​ണ​​കം, ശ​​ര്‍​ക്ക​​ര, ക​​ട​​ല​​പ്പി​​ണ്ണാ​​ക്ക്, വേ​​പ്പി​​ന്‍ പി​​ണ്ണാ​​ക്ക് ഇ​​വ​​യു​​ടെ മി​​ശ്രി​​തം കൊ​​ണ്ട് വീ​​ട്ടി​​ല്‍​ത്ത​​ന്നെ ഉ​​ണ്ടാ​​ക്കി​​യെ​​ടു​​ക്കു​​ന്ന ജൈ​​വ വ​​ള​​മാ​​ണ് കൃ​​ഷി​​ക്ക് ഉ​​പ​​യോ​​ഗി​​ക്കു​​ന്ന​​ത്.

ഭാ​​ര്യ റോ​​സ്മി​​യും മ​​ക്ക​​ളാ​​യ ജോ​​വാ​​ന, ജ​​സ്റ്റീ​​ന, എ​​ല്‍​ബി​​നെ​​റ്റ്, ജൂ​​ലി​​യാ​​ന എ​​ന്നി​​വ​​രും പ്ര​​മോ​​ദി​​ന് പൂ​​ര്‍​ണ പി​​ന്തു​​ണ​​യു​​മാ​​യി ഒ​​പ്പ​​മു​​ണ്ട്.

Latest News

Corehub Up