കാസർഗോഡ്: ബിജെപി മഞ്ചേശ്വരം മണ്ഡലം അവലോകന യോഗത്തിൽ കാസർഗോഡ് നിയോജക മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി എം.എൽ. അശ്വിനിക്കെതിരെ രൂക്ഷ വിമർശനം. എസ്ഐആറിൽ ജില്ലാ നേതൃത്വം ജാഗ്രത പാലിച്ചില്ലെന്ന വിമർശനമാണ് ഉയരുന്നത്.
ചുമതലയുണ്ടായിട്ടും വോട്ട് ചേർക്കാനുള്ള പ്രവർത്തനം അശ്വിനി മണ്ഡലത്തിൽ ഏകോപിപ്പിച്ചില്ലെന്നാണ് വിര്‍ശനം. മണ്ഡലത്തിൽ എസ്ഐആർ തിരിച്ചടിയായെന്ന് വിലയിരുത്തൽ. മഞ്ചേശ്വരത്ത് എസ്ഐആറിൽ യുഡിഎഫ് ജാഗ്രതയോടെയുള്ള പ്രവർത്തനം നടത്തിയെന്നും യോഗം വിലയിരുത്തി.
ആദ്യഘട്ടത്തില്‍ ചേര്‍ത്തത് ആയിരത്തില്‍ താഴെ വോട്ടുകള്‍ മാത്രമാണ്. നാലായിരത്തോളം വോട്ട് ചേര്‍ത്തത് കെ. സുരേന്ദ്രന് മണ്ഡലത്തില്‍ എത്തിയതിന് ശേഷമെന്നാണ് ഒരു വിഭാഗത്തിന്റെ വിലയിരുത്തല്‍. അശ്വിനിയുടെ മകന്റെ വോട്ട് പോലും ചേര്‍ത്തില്ലെന്നും യോഗത്തില്‍ വിമര്‍ശനമുണ്ട്.