തിരുവനന്തപുരം: ചിറയൻകീഴ് കൈയാങ്കളിയിൽ എംഎൽഎയ്ക്ക് വീഴ്ച പറ്റിയെന്ന അന്വേഷണസമിതിയുടെ കണ്ടെത്തലിൽ പ്രതികരിച്ച് രമ്യ ഹരിദാസ്. വീഴ്ച പറ്റിയെന്ന് പറഞ്ഞവരോട് പോയി ചോദിക്കൂ എന്നായിരുന്നു രമ്യ ഹരിദാസ് എംഎൽഎയുടെ പ്രതികരണം.
കെപിസിസി യോഗത്തിൽ രമ്യ ഹരിദാസ് എംഎൽഎയ്ക്കെതിരായിരുന്നു നേതാക്കളുടെ നിലപാട്. കൈയാങ്കളി വിവാദത്തെക്കുറിച്ച് അന്വേഷിച്ച എം.എം. ഹസൻ അധ്യക്ഷനായ സമിതി നൽകിയ റിപ്പോർട്ടും രമ്യയ്ക്കെതിരാണ്.
രമ്യ സമവായം ഉണ്ടാക്കി പ്രശ്നം പരിഹരിച്ചില്ലെന്നും പ്രശ്നം വഷളാക്കിയെന്നും എം.എം. ഹസൻ നൽകിയ റിപ്പോർട്ടിൽ പറയുന്നു. അതേസമയം എംഎൽഎ എന്ന നിലയിൽ രമ്യക്കെതിരെ കടുത്ത നടപടികളിലേക്ക് പോകേണ്ടതില്ലെന്നായിരുന്നു പാർട്ടിയിലെ ചില നേതാക്കളുടെ അഭിപ്രായം.