Fri, 11 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mock Drill

Kannur

ക​ണ്ണൂ​ര്‍ എ​യ​ര്‍​പോ​ര്‍​ട്ടി​ല്‍ "വി​മാ​ന​ത്തി​ന് തീ​പി​ടി​ച്ചു'; എ​മ​ര്‍​ജ​ന്‍​സി എ​ക്‌​സ​ര്‍​സൈ​സ് മോ​ക് ഡ്രി​ൽ

​മട്ട​ന്നൂ​ർ: ഏ​ത് അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ത്തെ​യും നേ​രി​ടു​ന്ന​തി​ന് ക​ണ്ണൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തെ സ​ജ്ജ​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ ഫു​ള്‍ സ്‌​കെ​യി​ല്‍ എ​മ​ര്‍​ജ​ന്‍​സി എ​ക്‌​സ​ര്‍​സൈ​സ് വി​മാ​ന​ത്താ​വ​ള ജീ​വ​ന​ക്കാ​രെ​യും യാ​ത്ര​ക്കാ​രെ​യും പ്ര​ദേ​ശ​വാ​സി​ക​ളെ​യും കു​റ​ച്ചുനേ​ര​ത്തേ​ക്ക് പ​രി​ഭ്രാ​ന്തി​യി​ലാ​ഴ്ത്തി. ക​ണ്ണൂ​രി​ല്‍നി​ന്ന് അ​ബു​ദാ​ബി​യി​ലേ​ക്ക് പ​റ​ന്നു​യ​രാ​ന്‍ ത​യാ​റെ​ടു​ത്ത എ​യ​ര്‍ ഇ​ന്ത്യ എ​ക്‌​സ്പ്ര​സ് വി​മാ​ന​ത്തി​ന്‍റെ വ​ല​തു ഭാ​ഗ​ത്തെ എ​ന്‍​ജി​നി​ല്‍ തീ​പിടിത്ത​മു​ണ്ടാ​യ​താ​യി പൈ​ല​റ്റ് റി​പ്പോ​ര്‍​ട്ട് ചെ​യ്ത​തോ​ടെ​യാ​ണ് മോ​ക്ഡ്രി​ല്ലി​ന് തു​ട​ക്ക​മാ​യ​ത്.

സ​ഹാ​യ​ത്തി​നാ​യി എ​യ​ര്‍ ട്രാ​ഫി​ക് ക​ണ്‍​ട്രോ​ള്‍ സ​ര്‍​വീ​സ് ട​വ​റി​ല്‍ അ​റി​യി​ക്കു​ക​യും ഉ​ട​ന്‍ ത​ന്നെ എ​യ​ര്‍​പോ​ര്‍​ട്ടി​ലെ ഫ​യ​ര്‍ സ​ര്‍​വീ​സ് യൂ​ണി​റ്റി​ലെ മൂ​ന്ന് ഫ​യ​ര്‍ എ​ന്‍​ജി​നു​ക​ള്‍ അ​പ​ക​ട​സ്ഥ​ല​ത്തെ​ത്തി തീ​യ​ണ​ക്കു​ന്ന​തി​നു​ള്ള ശ്ര​മം ആ​രം​ഭി​ക്കു​ക​യും ചെ​യ്തു. തു​ട​ര്‍​ന്ന് എ​യ​ര്‍​പോ​ര്‍​ട്ടി​ല്‍ അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ചു.
ജി​ല്ലാ ക​ള​ക്ട​ര്‍ പി. ​വി​ഷ്ണു​രാ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ സം​വി​ധാ​ന​വും ഉ​ട​ന്‍ ത​ന്നെ പ്ര​വ​ര്‍​ത്ത​ന​ക്ഷ​മ​മാ​യി. പ​രി​സ​ര​ത്തെ ആ​ശു​പ​ത്രി​ക​ളി​ല്‍ നി​ന്നു​ള്ള ആം​ബു​ല​ന്‍​സു​ക​ളും ഡോ​ക്ട​ര്‍​മാ​രും ഫ​യ​ര്‍​ഫോ​ഴ്‌​സും വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് കു​തി​ച്ചെ​ത്തി.

വി​മാ​ന​ത്തി​ലെ തീ​യ​ണ​ക്കാ​നു​ള്ള ശ്ര​മം ന​ട​ക്കു​ന്ന​തി​നി​ട​യി​ല്‍ എ​മ​ര്‍​ജ​ന്‍​സി വാ​തി​ലി​ലൂ​ടെ തീ​പ്പൊ​ള്ള​ലേ​റ്റ യാ​ത്ര​ക്കാ​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​രെ ര​ക്ഷ​പ്പെ​ടു​ത്താ​നു​ള്ള ശ്ര​മ​ങ്ങ​ളും ആ​രം​ഭി​ച്ചു. ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റ 10 പേ​രെ​യും നി​സാ​ര പ​രി​ക്കു​ക​ളോ​ടെ 24 പേ​രെ​യും ജീ​വ​ന​ക്കാ​ര്‍ ഉ​ള്‍​പ്പടെ​യു​ള്ള മ​റ്റ് 40 പേ​രെ​യു​മാ​ണ് മോ​ക് ഡ്രി​ല്ലി​ൽ വി​മാ​ന​ത്തി​ല്‍നി​ന്ന് പു​റ​ത്തെ​ത്തി​ച്ച​ത്. അ​പ്പോ​ഴേ​ക്കും ഗു​രു​ത​ര​മാ​യി തീ​പ്പൊ​ള്ള​ലേ​റ്റ ഒ​രാ​ള്‍ മ​രിച്ചിരു​ന്നു. പ​രി​ക്കേ​റ്റ​വ​രെ ഉ​ട​ന്‍ ത​ന്നെ ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക് മാ​റ്റി. മോ​ക്ഡ്രി​ല്‍ അ​വ​സാ​നി​ച്ച​തി​ന് ശേ​ഷം ജി​ല്ലാ ക​ള​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​പ​ടി​ക​ളു​ടെ അ​വ​ലോ​ക​നം ന​ട​ന്നു.

വി​മാ​ന​ത്തി​ലെ യാ​ത്ര​ക്കാ​രു​ടെ ബ​ന്ധു​ക്ക​ള്‍​ക്ക് ഒ​ത്തു​ചേ​രാ​നു​ള്ള കേ​ന്ദ്ര​വും മാ​ധ്യ​മ​ങ്ങ​ള്‍​ക്ക് വി​വ​ര​ങ്ങ​ള്‍ കൈ​മാ​റു​ന്ന​തി​നു​ള്ള മീ​ഡി​യ സെ​ന്‍റ​റും ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഒ​രു​ക്കി​യി​രു​ന്നു. 45​ഓ​ളം ഏ​ജ​ന്‍​സി​ക​ളി​ല്‍നി​ന്നാ​യി 500ല​ധി​കം പേ​രാ​ണ് എ​മ​ര്‍​ജെ​ന്‍​സി എ​ക്‌​സ​ര്‍​സൈ​സി​ല്‍ പ​ങ്കാ​ളി​ക​ളാ​യ​ത്. എ​യ​ര്‍​പോ​ര്‍​ട്ട് റെ​സ്‌​ക്യൂ ആ​ന്‍​ഡ് ഫ​യ​ര്‍​ഫൈ​റ്റിം​ഗ് വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഇ​തി​നാ​യി മൂ​ന്നു മാ​സം നീ​ണ്ട വി​പു​ല​മാ​യ ഒ​രു​ക്ക​ങ്ങ​ളും ച​ര്‍​ച്ച​ക​ളും ന​ട​ത്തി​യി​രു​ന്നു.

ഫു​ള്‍ സ്‌​കെ​യി​ല്‍ എ​മ​ര്‍​ജ​ന്‍​സി എ​ക്സ​ര്‍​സൈ​സി​ന് ജി​ല്ലാ ക​ള​ക്ട​ര്‍ പി. ​വി​ഷ്ണു​രാ​ജ്, അ​സിസ്റ്റ​ന്‍റ് ക​ള​ക്ട​ര്‍ എ​സ്. സ്വാ​തി, എ​യ​ര്‍​പോ​ര്‍​ട്ട് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ സി. ​ദി​നേ​ശ് കു​മാ​ര്‍, ചീ​ഫ് ഓ​പ്പ​റേ​റ്റിം​ഗ് ഓ​ഫി​സ​ര്‍ വി.​കെ. അ​ശ്വി​നി കു​മാ​ര്‍, എ​യ​ര്‍​പോ​ര്‍​ട്ട് റെ​സ്‌​ക്യൂ ആ​ന്‍​ഡ് ഫ​യ​ര്‍​ഫൈ​റ്റിം​ഗ് മേ​ധാ​വി വി.​പി. പ​വി​ത്ര​ന്‍, വി​വി​ധ വ​കു​പ്പ് ത​ല​വ​ന്‍​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ ന​ട​പ​ടി​ക​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കി. ര​ണ്ടു​വ​ര്‍​ഷ​ത്തി​ലൊ​രി​ക്ക​ലാ​ണ് എ​യ​ര്‍​പോ​ര്‍​ട്ടി​ല്‍ ഈ ​രീ​തി​യി​ലു​ള്ള എ​മ​ര്‍​ജ​ന്‍​സി എ​ക്‌​സ​ര്‍​സൈ​സ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

Latest News

Corehub Up