ബാരാമതി: വലിയ സ്വപ്നങ്ങൾ കാണുന്ന കഠിനാധ്വാനികളായ യുവാക്കൾക്ക് വ്യവസായി ഗൗതം അദാനി മാതൃകയാണെന്ന് എൻസിപി (എസ്പി) തലവൻ ശരദ് പവാർ. പുനെയിലെ ശരദ്ചന്ദ്ര പവാർ സെന്റർ ഓഫ് എക്സലൻസ് ഇൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ഉദ്ഘാടന വേളയിൽ സംസാരിക്കുയായിരുന്നു അദ്ദേഹം.
പവാർ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള വിദ്യാ പ്രതിഷ്ഠാന്റെ കീഴിലാണ് ഗൗതം അദാനി ഫണ്ട് ചെയ്യുന്ന സെന്റർ ഓഫ് എക്സലൻസ് സ്ഥാപിച്ചത്. ഗുജറാത്തിലെ വരൾച്ചാ ബാധിതമായ ബനാസ്കന്ത ജില്ലയിൽ നിന്നാണ് അദാനി മുംബൈയിലെത്തിയതെന്നും പവാർ പറഞ്ഞു.
പവാർ സാഹിബിനെ മൂന്ന് പതിറ്റാണ്ടുകളായി പരിചയമുണ്ടെന്നും മുദ്രാവാക്യങ്ങളല്ല നല്ല രാഷ്ട്രീയമെന്ന് അദ്ദേഹം നമ്മെ ഓർമിപ്പിക്കുന്നെന്നും അദാനി മറുപടി പ്രസംഗത്തിൽ പറഞ്ഞു.