Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Modernity

Alappuzha

സ​മ​കാ​ലി​ക​ത​യു​മാ​യി ബ​ന്ധ​മി​ല്ലെ​ങ്കി​ൽ പ​ല​തും വി​സ്മ​രി​ക്ക​പ്പെ​ടും: ഡോ. സി. ഗ​ണേ​ഷ്

ആ​ല​പ്പു​ഴ: ച​രി​ത്ര​ത്തി​ന് സ​മ​കാ​ലി​ക​തയുമാ​യി ബ​ന്ധ​മി​ല്ലെ​ങ്കി​ൽ പ​ല​തും സ​മൂ​ഹ​ത്തി​ൽ​നി​ന്ന് മാ​ഞ്ഞു​പോ​കു​മെ​ന്ന് തു​ഞ്ച​ത്തെ​ഴു​ത്ത​ച്ഛ​ൻ മ​ല​യാ​ള സ​ർ​വ​ക​ലാ​ശാ​ല സ്കൂ​ൾ ഓ​ഫ് ക്രി​യേ​റ്റീ​വ് റൈ​റ്റിം​ഗ് അ​ധ്യാപ​ക​ൻ ഡോ. ​സി. ഗ​ണേ​ഷ്. ആ​ല​പ്പു​ഴ സെന്‍റ് ജോ​സ​ഫ്സ് കോ​ള​ജി​ൽ മ​ല​യാ​ള വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നാ​ടോ​ടി സം​സ്കാ​രം പെ​രു​മ​യും പ്ര​മാ​ണ​വും എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി കേ​ര​ള ഫോ​ക് ലോ​ർ അ​ക്കാ​ദ​മി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​ത്തു​ന്ന ത്രി​ദി​ന ദേ​ശീ​യ സെ​മി​നാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സി​സ്റ്റ​ർ ഉ​ഷ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ. ​എ​സ്. അ​ജ​യ​കു​മാ​ർ, ഡോ. ​പി.​എ​സ്. ജ്യോ​തില​ക്ഷ​്മി, ഡോ. ​ഷാ​ര​ൺ ഡി​ക്കൂ​ന, ഫാ​ത്തി​മ ജാ​ബി​ർ, ഡോ. ​റെ​ജി​മോ​ൾ ജോ​സ്, ഡോ. ​വി. ബ്ലെ​സി, പി.​എ. ലാ​ൽസ​ൺ, ഡോ. ​സി​ന്ധു അ​ന്ത​ർ​ജ​നം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

സെ​ന്‍റ് ജോ​സ​ഫ്സ് കോ​ള​ജ് ഫോ​ർ വി​മെ​ൻ ഇ​ന്ത്യൻ നോ​ള​ഡ്ജ് സി​സ്റ്റം സെ​ന്‍റർ സം​സ്കൃ​തി​യു​ടെ ഉ​ദ്ഘാ​ട​ന​വും ഡോ. ​സി. ഗ​ണേ​ഷ് നി​ർ​വ​ഹി​ച്ചു. തു​ട​ർ​ന്ന് തെ​യ്യ​ത്തി​​ന്‍റെ അ​വ​ത​ര​ണ​വും പു​സ്ത​ക പ്ര​ദ​ർ​ശ​ന​വും നാ​ട്ടുഭ​ക്ഷ​ണ പ്ര​ദ​ർ​ശ​ന​വും ന​ട​ന്നു. സി​നി​മ, ഡോ​ക്യൂ​മെ​ന്‍ററി പ്ര​ദ​ർ​ശ​നം, നാ​ട​ൻ​പാ​ട്ട് എ​ന്നി​വ​യും ദേ​ശീ​യ സെ​മി​നാ​റി​​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ചു. ഇ​ന്നു രാ​വി​ലെ 10 മു​ത​ൽ ജോ​ബി​ൻ ചാ​മ​ക്കാ​ല, സ്റ്റാ​ർ​ലെ​റ്റ് മാ​ത്യു, ടി.​ആ​ർ. ശ്രീ​ല​ക്ഷ്മി തു​ട​ങ്ങ​യ​വ​ർ വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ പ്ര​ബ​ന്ധ​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കും.

Latest News

Corehub Up