Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Modification

വാ​ഹ​ന മോ​ഡി​ഫി​ക്കേ​ഷ​ന്‍ ശാ​സ്ത്രീ​യ പ​ഠ​നം നടത്താൻ‍ എംവിഡി

കോ​​​​ഴി​​​​ക്കോ​​​​ട്: മു​​​​ഖ്യ​​​​മ​​​​ന്ത്രി വി.​​​​ഡി. സ​​​​തീ​​​​ശ​​​​ൻ പ്ര​​​​ഖ്യാ​​​​പി​​​​ച്ച വാ​​​​ഹ​​​​ന മോ​​​​ഡി​​​​ഫി​​​​ക്കേ​​​​ഷ​​​​നു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് റി​​​​പ്പോ​​​​ർ​​​​ട്ട് ത​​​​യാ​​​​റാ​​​​ക്ക​​​​ൽ വേ​​​​ഗ​​​​ത്തി​​​​ലാ​​​​ക്കി മോ​​​​ട്ടോ​​​​ർ വാ​​​​ഹ​​​​ന വ​​​​കു​​​​പ്പ്.

ശാ​​​​സ്ത്രീ​​​​യ പ​​​​ഠ​​​​നം ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്തി​​​​യാ​​​​കും റി​​​​പ്പോ​​​​ർ​​​​ട്ട്. അ​​​​ടു​​​​ത്ത മ​​​​ന്ത്രി​​​​സ​​​​ഭാ​​​​യോ​​​​ഗ​​​​ത്തി​​​​ൽ റി​​​​പ്പോ​​​​ർ​​​​ട്ട് സ​​​​മ​​​​ർ​​​​പ്പി​​​​ച്ചേ​​​​ക്കും. ഏ​​​​തൊ​​​​ക്കെ മോ​​​​ഡി​​​​ഫി​​​​ക്കേ​​​​ഷ​​​​ൻ അ​​​​നു​​​​വ​​​​ദി​​​​ക്കാം എ​​​​ന്ന​​​​ത് പ്ര​​​​ത്യേ​​​​കം ക്ലാ​​​​സി​​​​ഫൈ ചെ​​​​യ്യും.

റോ​​​​ഡ് സു​​​​ര​​​​ക്ഷ​​​​യ്ക്ക് പ്ര​​​​ഥ​​​​മ പ​​​​രി​​​​ഗ​​​​ണ​​​​ന ന​​​​ൽ​​​​കി​​​​യാ​​​​കും മോ​​​​ഡി​​​​ഫി​​​​ക്കേ​​​​ഷ​​​​ൻ അ​​​​നു​​​​വ​​​​ദി​​​​ക്കു​​​​ക. ഗ​​​​താ​​​​ഗ​​​​ത ക​​​​മ്മീ​​​​ഷ​​​​ണ​​​​റു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ലാ​​​​ണു പ​​​​ഠ​​​​നം ന​​​​ട​​​​ക്കു​​​​ക. കേ​​​​ന്ദ്ര മോ​​​​ട്ടോ​​​​ർ വാ​​​​ഹ​​​​ന നി​​​​യ​​​​മ​​​​വും സു​​​​പ്രീം​​​​കോ​​​​ട​​​​തി വി​​​​ധി​​​​യും വെ​​​​ല്ലു​​​​വി​​​​ളി​​​​യാ​​​​ണ്.

റോ​​​​ഡ് സു​​​​ര​​​​ക്ഷ​​​​യും പ​​​​രി​​​​സ്ഥി​​​​തി​​​​യും പ​​​​രി​​​​ഗ​​​​ണി​​​​ക്കാ​​​​തെ​​​​യു​​​​ള്ള ഇ​​​​ള​​​​വ് അ​​​​നു​​​​വ​​​​ദി​​​​ക്കാ​​​​നാ​​​​കി​​​​ല്ലെ​​​​ന്നു സു​​​​പ്രീം​​​​കോ​​​​ട​​​​തി വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​യി​​​​ട്ടു​​​​ണ്ട്. കേ​​​​ന്ദ്ര മോ​​​​ട്ടോ​​​​ർ വാ​​​​ഹ​​​​ന നി​​​​യ​​​​മ​​​​ത്തി​​​​ലെ വ​​​​കു​​​​പ്പ് 52 മ​​​​റി​​​​ക​​​​ട​​​​ക്കു​​​​ന്ന ച​​​​ട്ടം സം​​​​സ്ഥാ​​​​ന​​​​ത്തി​​​​ന് ഉ​​​​ണ്ടാ​​​​ക്കാ​​​​നാ​​​​കി​​​​ല്ല.

വാ​​​​ഹ​​​​ന നി​​​​ർ​​​​മാ​​​​താ​​​​ക്ക​​​​ൾ അ​​​​നു​​​​വ​​​​ദി​​​​ക്കു​​​​ന്ന​​​​തി​​​​ന​​​​പ്പു​​​​റ​​​​മു​​​​ള്ള രൂ​​​​പ​​​​മാ​​​​റ്റം വാ​​​​ഹ​​​​ന​​​​ത്തി​​​​ൽ അ​​​​നു​​​​വ​​​​ദി​​​​ക്കാ​​​​നാ​​​​കി​​​​ല്ലെ​​​​ന്ന് 1988-ലെ ​​​​മോ​​​​ട്ടോ​​​​ർ വാ​​​​ഹ​​​​ന നി​​​​യ​​​​മം വ​​​​കു​​​​പ്പ് 52-ൽ ​​​​വ്യ​​​​ക്ത​​​​മാ​​​​ക്കു​​​​ന്നു​​​​ണ്ട്.

വാ​​​​ഹ​​​​ന മോ​​​​ഡി​​​​ഫി​​​​ക്കേ​​​​ഷ​​​​ൻ ത​​​​ട​​​​ഞ്ഞ 2006ലെ ​​​​ഉ​​​​ത്ത​​​​ര​​​​വി​​​​നെ​​​​തി​​​​രേ ഹൈ​​​​ക്കോ​​​​ട​​​​തി ഉ​​​​ത്ത​​​​ര​​​​വ് ഇ​​​​റ​​​​ക്കി​​​​യി​​​​രു​​​​ന്നു. എ​​​​ന്നാ​​​​ൽ ഈ ​​​​ഉ​​​​ത്ത​​​​ര​​​​വ് റ​​​​ദ്ദ് ചെ​​​​യ്ത് മോ​​​​ഡി​​​​ഫി​​​​ക്കേ​​​​ഷ​​​​ൻ വി​​​​ല​​​​ക്കി സു​​​​പ്രീം​​​​കോ​​​​ട​​​​തി 2019ൽ ​​​​ഉ​​​​ത്ത​​​​ര​​​​വ് പു​​​​റ​​പ്പെ​​​​ടു​​​​വി​​​​ച്ചി​​​​രു​​​​ന്നു.

Latest News

Corehub Up