Sat, 4 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Monastery

നേപ്പാളിൽ ഇന്ത്യ പുനരുദ്ധരിച്ച ബുദ്ധവിഹാരത്തിന് യുനെസ്കോ പുരസ്കാരം

കാ​​​​ഠ്മ​​​​ണ്ഡു: ഇ​​​​ന്ത്യ ന​​​​ൽ​​​​കി​​​​യ സാ​​​​ന്പ​​​​ത്തി​​​​ക സ​​​​ഹാ​​​​യ​​​​ത്താ​​​​ൽ പു​​​​ന​​​​രു​​​​ദ്ധ​​​​രി​​​​ച്ച നേ​​​​പ്പാ​​​​ളി​​​​ലെ ബു​​​​ദ്ധവി​​​​ഹാ​​​​ര​​​​ത്തി​​​​ന് സം​​​​ര​​​​ക്ഷ​​​​ണ​​​​ത്തി​​​​നു​​​​ള്ള യു​​​​നെ​​​​സ്കോ പു​​​​ര​​​​സ്കാ​​​​രം.

2015ലെ ​​​​ഭൂ​​​​ച​​​​ല​​​​ന​​​​ത്തെ​​​ത്തു​​​​ട​​​​ർ​​​​ന്ന് കേ​​​​ടു​​​​പാ​​​​ടു​​​​ക​​​​ൾ സം​​​​ഭ​​​​വി​​​​ച്ച ,17-ാം നൂ​​​​റ്റാ​​​​ണ്ടി​​​​ലെ ല​​​​ളി​​​​ത്പു​​​​ർ ജ​​​​സ്ത വ​​​​ർ​​​​ണ മ​​​​ഹാ​​​​വി​​​​ഹാ​​​​റാ​​​​ണ് ഇ​​​​ന്ത്യ​​​​യു​​​​ടെ സ​​​​ഹാ​​​​യ​​​​ത്താ​​​​ൽ പു​​​​ന​​​​രു​​​​ദ്ധ​​​​രി​​​​ച്ച​​​​ത്.

ല​​​​ളി​​​​ത്പു​​​​രി​​​​ൽ യു​​​​നെ​​​​സ്കോ സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ച ച​​​​ട​​​​ങ്ങി​​​​ൽ​​​​വ​​​​ച്ച് സം​​​​സ്കാ​​​​ര​​​​ത്തി​​​​ന്‍റെ​​​​യും പൗ​​​​രാ​​​​ണി​​​​ക​​​​ത​​​​യു​​​​ടെ​​​​യും സം​​​​ര​​​​ക്ഷ​​​​ണ​​​​ത്തി​​​​നാ​​​​യു​​​​ള്ള യു​​​​നെ​​​​സ്കോ ഏ​​​​ഷ്യാ-​​​​പ​​​​സ​​​​ഫി​​​​ക് 2025 പു​​​​ര​​​​സ്കാ​​​​രം നേ​​​​പ്പാ​​​​ളി​​​​ലെ യു​​​​നെ​​​​സ്കോ പ്ര​​​​തി​​​​നി​​​​ധി ജാ​​​​കോ ഡു ​​​​ടോ​​​​യ്റ്റ്, ജ​​​​സ്ത വ​​​​ർ​​​​ണ മ​​​​ഹാ​​​​വി​​​​ഹാ​​​​ർ അ​​​​ധി​​​​കൃ​​​​ത​​​​ർ​​​​ക്ക് കൈ​​​​മാ​​​​റി.

നേ​​​​പ്പാ​​​​ളി​​​​ലെ സാം​​​​സ്കാ​​​​രിക-​​​​പൗ​​​​രാ​​​​ണി​​​​ക മേ​​​​ഖ​​​​ല​​​​യി​​​​ലെ പു​​​​ന​​​​രു​​​​ദ്ധാ​​​​ര​​​​ണ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ​​​​ക്കാ​​​​യി 13.78 കോ​​​​ടി നേ​​​​പ്പാ​​​​ളി രൂ​​​​പ​​​​യാ​​​​ണ് ഇ​​​​ന്ത്യ ന​​​​ൽ​​​​കി​​​​യ​​​​തെ​​​​ന്ന് കാ​​​​ഠ്മ​​​​ണ്ഡു​​​​വി​​​​ലെ ഇ​​​​ന്ത്യ​​​​ൻ മി​​​​ഷ​​​​ൻ പ്ര​​​​സ്താ​​​​വ​​​​ന​​​​യി​​​​ൽ അ​​​​റി​​​​യി​​​​ച്ചു. ഇ​​​​ന്ത്യ​​​​ൻ എം​​​​ബ​​​​സി​​​​യി​​​​ലെ മി​​​​ഷ​​​​ന്‍റെ ഡെ​​​​പ്യൂ​​​​ട്ടി ചീ​​​​ഫ് രാ​​​​കേ​​​​ഷ് പാ​​​​ണ്ഡേ​​​​യും നേ​​​​പ്പാ​​​​ളി​​​​ലെ മ​​​​റ്റ് ഉ​​​​ന്ന​​​​ത ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രും ച​ട​ങ്ങു​ക​ളി​ൽ പ​​​​ങ്കെ​​​​ടു​​​​ത്തു.

നൂ​​​​റ്റാ​​​​ണ്ടു​​​​ക​​​​ളാ​​​​യി നി​​​​ല​​​​നി​​​​ൽ​​​​ക്കു​​​​ന്ന ഇ​​​​ന്ത്യ-​​​​നേ​​​​പ്പാ​​​​ൾ സാം​​​​സ്കാ​​​​രി​​​​ക-​​​​പൗ​​​​രാ​​​​ണി​​​​ക പ​​​​ങ്കാ​​​​ളി​​​​ത്ത​​​​ങ്ങ​​​​ളെ​​​​ക്കു​​​​റി​​​​ച്ച് വി​​​​ശ​​​​ദീ​​​​ക​​​​രി​​​​ച്ച പാ​​​​ണ്ഡേ ജ​​​​സ്ത വ​​​​ർ​​​​ണ മ​​​​ഹാ​​​​വി​​​​ഹാ​​​​ർ പ്രോ​​​​ജ​​​​ക്ടി​​​​ന്‍റെ വി​​​​ജ​​​​യ​​​​ത്തി​​​​ൽ ഭാ​​​​ഗ​​​​ഭാ​​​​ക്കാ​​​​യ ഏ​​​​വ​​​​രെ​​​​യും അ​​​​ഭി​​​​ന​​​​ന്ദി​​​​ച്ചു.

ആ​ധുനി​ക​തയും പൈ​തൃ​ക​വും ഒത്തുചേർന്ന്‌

 2024 മാ​​​​ർ​​​​ച്ച് 22 ന് ​​​​നേ​​​​പ്പാ​​​​ളി​​​​ലെ ഇ​​​​ന്ത്യ​​​​ൻ അം​​​​ബാ​​​​സ​​ഡ​​​​ർ ന​​​​വീ​​​​ൻ ശ്രീ​​​​വാ​​​​സ്ത​​​​വ​​​​യും നേ​​​​പ്പാ​​​​ളി​​​​ന്‍റെ ഗ്രാ​​​​മ വി​​ക​​​​സ​​​​ന മ​​​​ന്ത്രി ധ​​​​ൻ ബ​​​​ഹാ​​​​ദൂ​​​​ർ ബു​​​​ദ്ധ​​​​യും ചേ​​​​ർ​​​​ന്നാ​​​​ണ് പു​​​​ന​​​​രു​​​​ദ്ധ​​​​രി​​​​ച്ച ജ​​​​സ്ത വ​​​​ർ​​​​ണ മ​​​​ഹാ​​​​വി​​​​ഹാ​​​​ർ ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്ത​​​​ത്.

ഭൂ​​​​ക​​​​ന്പ​​​​ത്തെ അ​​​​തി​​​​ജീ​​​​വി​​​​ക്കു​​​​ന്ന ആ​​​​ധു​​​നി​​​​ക സ​​​​ങ്കേ​​​​ത​​​​ങ്ങ​​​​ളും പ​​​​ര​​​​ന്പ​​​​രാ​​​​ഗ​​​​ത നി​​​​ർ​​​​മാ​​​​ണ ശൈ​​​​ലി​​​​യും സ​​​​മ​​​​ന്വ​​​​യി​​​​പ്പി​​​​ച്ചാ​​​​യി​​​​രു​​​​ന്നു ജ​​​​സ്ത വ​​​​ർ​​​​ണ മ​​​​ഹാ​​​​വി​​​​ഹാ​​​​റി​​​​ന്‍റെ പു​​​​ന​​​​രു​​​​ദ്ധാ​​​​നം.

Latest News

Corehub Up