Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Monetary Policy

പ​ണ​ന​യ​ത്തി​ൽ മാ​റ്റ​മി​ല്ല; റിപ്പോ നിരക്ക് 5.25 ശതമാനത്തിൽ തുടരും

മും​​ബൈ: ആ​​ഗോ​​ള അ​​നി​​ശ്ചി​​ത​​ത്വ​​ങ്ങ​​ളു​​ടെ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ റി​​പ്പോ നി​​ര​​ക്കി​​ൽ മാ​​റ്റം വ​​രു​​ത്താ​​തെ പ​​ണ, വാ​​യ്പാ ന​​യം പ്ര​​ഖ്യാ​​പി​​ച്ച് റി​​സ​​ർ​​വ് ബാ​​ങ്ക്.

റി​​പ്പോ​​നി​​ര​​ക്ക് 5.25 ശ​​ത​​മാ​​ന​​മാ​​യി തു​​ട​​രും. ഇ​​റാ​​ൻ യു​​ദ്ധം മൂ​​ല​​മു​​ണ്ടാ​​യ ഉൗ​​ർ​​ജ പ്ര​​തി​​സ​​ന്ധി, അ​​സം​​സ്കൃ​​ത എ​​ണ്ണ വി​​ലവ​​ർ​​ധ​​ന, എ​​ൽ നി​​നോ മൂ​​ല​​മു​​ണ്ടാ​​കാ​​നി​​ട​​യു​​ള്ള ഭ​​ക്ഷ്യ വി​​ല​​ക്ക​​യ​​റ്റം തു​​ട​​ങ്ങി​​യ​​വ ക​​ണ​​ക്കി​​ലെ​​ടു​​ത്താ​​ണ് റി​​സ​​ർ​​വ് ബാ​​ങ്ക് പ​​ണ ന​​യ സ​​മി​​തി​​യു​​ടെ തീ​​രു​​മാ​​നം.

സ്റ്റാ​​ൻ​​ഡിം​​ഗ് ഡെ​​പ്പോ​​സി​​റ്റ് ഫെ​​സി​​ലി​​റ്റി (എ​​സ്ഡി​​എ​​ഫ്) റേ​​റ്റ് അ​​ഞ്ചു ശ​​ത​​മാ​​ന​​ത്തി​​ലും മാ​​ർ​​ജി​​ന​​ൽ സ്റ്റാ​​ൻ​​ഡിം​​ഗ് ഫെ​​സി​​ലി​​റ്റി (എം​​എ​​സ്എ​​ഫ്) റേ​​റ്റും ബാ​​ങ്ക് റേ​​റ്റും 5.50 ശ​​ത​​മാ​​ന​​ത്തി​​ലും തു​​ട​​രും.

2025 ഫെ​​ബ്രു​​വ​​രി മു​​ത​​ൽ ആ​​ർ​​ബി​​ഐ റി​​പ്പോ നി​​ര​​ക്കി​​ൽ 125 ബേ​​സി​​സ് പോ​​യി​​ന്‍റി​​ന്‍റെ കു​​റ​​വ് വ​​രു​​ത്തി​​യി​​ട്ടു​​ണ്ട്.

ക​​ഴി​​ഞ്ഞ വ​​ർ​​ഷം ഡി​​സം​​ബ​​റി​​ലാ​​ണ് ഇ​​തി​​ന് മു​​ന്പ് റി​​പ്പോ നി​​ര​​ക്ക് 5.50 ശ​​ത​​മാ​​ന​​ത്തി​​ൽ​​നി​​ന്ന് 5.25 ശ​​ത​​മാ​​ന​​മാ​​ക്കി​​യ​​ത്. ഫെ​​ബ്രു​​വ​​രി​​യി​​ലെ യോ​​ഗ​​ത്തി​​ൽ നി​​ര​​ക്കി​​ൽ മാ​​റ്റം വ​​രു​​ത്തി​​യി​​രു​​ന്നി​​ല്ല. ഫെ​​ബ്രു​​വ​​രി​​യി​​ലെ ക​​ണ​​ക്ക് പ്ര​​കാ​​രം രാ​​ജ്യ​​ത്തെ ഉ​​പ​​ഭോ​​ക്തൃ വി​​ല സൂ​​ചി​​ക 3.21 ശ​​ത​​മാ​​ന​​മാ​​ണ്. പ​​ണ​​പ്പെ​​രു​​പ്പം നാ​​ല് ശ​​ത​​മാ​​ന​​ത്തി​​ൽ നി​​ല​​നി​​ർ​​ത്തു​​ക​​യെ​​ന്ന​​താ​​ണ് ആ​​ർ​​ബി​​ഐ​​യു​​ടെ ല​​ക്ഷ്യം.

2025-26 സാ​​ന്പ​​ത്തി​​ക വ​​ർ​​ഷ​​ത്തെ ജി​​ഡി​​പി വ​​ള​​ർ​​ച്ച നി​​ഗ​​മ​​നം 7.4ൽനി​​ന്ന് 7.6 ശ​​ത​​മാ​​ന​​മാ​​യി ഉ​​യ​​ർ​​ത്തി.

2026-27ൽ ​​പ്ര​​തീ​​ക്ഷി​​ക്കു​​ന്ന ജി​​ഡി​​പി വ​​ള​​ർ​​ച്ച 6.9 ശ​​ത​​മാ​​ന​​മാ​​ണ്. ഒ​​ന്നാം പാ​​ദ വ​​ള​​ർ​​ച്ച പ്ര​​തീ​​ക്ഷ 6.9ൽനി​​ന്ന് 6.8 ശ​​ത​​മാ​​ന​​മാ​​യും ര​​ണ്ടാം പാ​​ദ പ്ര​​തീ​​ക്ഷ ഏ​​ഴി​​ൽ നി​​ന്ന് 6.7 ശ​​ത​​മാ​​ന​​മാ​​യും താ​​ഴ്ത്തി. മൂ​​ന്നാം പാ​​ദ​​ത്തി​​ൽ ഏ​​ഴും നാ​​ലാം പാ​​ദ​​ത്തി​​ൽ 7.2 ഉം ​​ശ​​ത​​മാ​​നം വ​​ള​​ർ​​ച്ച പ്ര​​തീ​​ക്ഷി​​ക്കു​​ന്നു.

2026-27 സാ​​ന്പ​​ത്തി​​ക വ​​ർ​​ഷ​​ത്തി​​ൽ ചി​​ല്ല​​റ​​വി​​ല​​ക്ക​​യ​​റ്റം 4.6 ശ​​ത​​മാ​​ന​​ത്തി​​ലെ​​ത്തു​​മെ​​ന്നാണ് അ​​നു​​മാ​​നം. ഒ​​ന്നാം പാ​​ദ​​ത്തി​​ൽ നാ​​ലും ര​​ണ്ടാം പാ​​ദ​​ത്തി​​ൽ 4.2 ശ​​ത​​മാ​​ന​​ത്തി​​ൽ​​നി​​ന്ന് 4.4 ഉം ​​മൂ​​ന്നാം പാ​​ദ​​ത്തി​​ൽ 5.2 ഉം ​​നാ​​ലാം പാ​​ദ​​ത്തി​​ൽ 4.7 ​​ശ​​ത​​മാ​​നം വി​​ല​​ക്ക​​യ​​റ്റ​​മാ​​ണു പ്ര​​തീ​​ക്ഷി​​ക്കു​​ന്ന​​ത്.

സാ​​ന്പ​​ത്തി​​ക​​വ​​ള​​ർ​​ച്ച ശ​​ക്തം, വെ​​ല്ലു​​വി​​ളി​​ക​​ൾ ഏ​​റെ

ഉ​​പ​​ഭോ​​ഗ​​വും നി​​ക്ഷേ​​പ​​വും പി​​ന്തു​​ണ​​യ്ക്കു​​ന്ന ശ​​ക്ത​​മാ​​യ മു​​ന്നേ​​റ്റം രാ​​ജ്യ​​ത്തി​​ന്‍റെ സ​​ന്പ​​ദ്‌വ്യ​​വ​​സ്ഥ പ്ര​​ക​​ടി​​പ്പി​​ക്കു​​ന്ന​​താ​​യി ആ​​ർ​​ബി​​ഐ വ്യ​​ക്ത​​മാ​​ക്കി.

പ​​ശ്ചി​​മേ​​ഷ്യ​​ൻ സം​​ഘ​​ർ​​ഷം സാ​​ന്പ​​ത്തി​​ക വ​​ള​​ർ​​ച്ച​​യെ ബാ​​ധി​​ക്കു​​മെ​​ന്നും, ചെ​​ല​​വ് വ​​ർ​​ധി​​ക്കാ​​നും വി​​ത​​ര​​ണ​​ശൃം​​ഖ​​ല​​യി​​ൽ ത​​ട​​സ​​ങ്ങ​​ൾ ഉ​​ണ്ടാ​​കാ​​നും കാ​​ര​​ണ​​മാ​​കു​​മെ​​ന്നും ആ​​ർ​​ബി​​ഐ ഗ​​വ​​ർ​​ണ​​ർ സ​​ഞ്ജ​​യ് മ​​ൽ​​ഹോ​​ത്ര മു​​ന്ന​​റിയി​​പ്പ് ന​​ൽ​​കി.

ക്രൂ​​ഡ് ഓ​​യി​​ൽ വി​​ല വ​​ർ​​ധി​​ക്കു​​ന്ന​​ത് ഇ​​റ​​ക്കു​​മ​​തി വ​​ഴി​​യു​​ള്ള പ​​ണ​​പ്പെ​​രു​​പ്പ​​ത്തി​​നും ക​​റ​​ന്‍റ് അ​​ക്കൗ​​ണ്ട് ക​​മ്മി ഉ​​യ​​രു​​ന്ന​​തി​​നും കാ​​ര​​ണ​​മാ​​കു​​മെ​​ന്ന് ഗ​​വ​​ർ​​ണ​​ർ പ​​റ​​ഞ്ഞു.

ഉൗ​​ർ​​ജ-​​ധാ​​തു വി​​പ​​ണി​​ക​​ളി​​ലെ ത​​ട​​സ​​ങ്ങ​​ൾ വ്യ​​വ​​സാ​​യ​​ങ്ങ​​ളെ​​യും കൃ​​ഷി​​യെ​​യും ബാ​​ധി​​ക്കും. ആ​​ഗോ​​ള​​ത​​ല​​ത്തി​​ലെ അ​​ന​​ശ്ചി​​താ​​വ​​സ്ഥ നി​​ക്ഷേ​​പ​​ത്തെ​​യും ഉ​​പ​​ഭോ​​ഗ​​ത്തെ​​യും പ​​ണ​​ല​​ഭ്യ​​ത​​യെ​​യും ബാ​​ധി​​ച്ചേ​​ക്കാ​​മെ​​ന്നും അ​​ദ്ദേ​​ഹം കൂ​​ട്ടി​​ച്ചേ​​ർ​​ത്തു.
വെ​​ല്ലു​​വി​​ളി​​ക​​ൾ​​ക്കി​​ട​​യി​​ലും മു​​ൻ​​പ​​ത്തെ പ്ര​​തി​​സ​​ന്ധി​​ക​​ളെ അ​​പേ​​ക്ഷി​​ച്ച് രാ​​ജ്യ​​ത്തി​​ന്‍റെ സാ​​ന്പ​​ത്തി​​ക അ​​ടി​​ത്ത​​റ ഭ​​ദ്ര​​മാ​​ണെ​​ന്ന് ഗ​​വ​​ർ​​ണ​​ർ വ്യ​​ക്ത​​മാ​​ക്കി.

Latest News

Corehub Up