Mon, 9 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Monetization

നോട്ട് നിരോധനത്തിന് പതിറ്റാണ്ട്

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് അ​ഞ്ഞൂ​റ്, ആ​യി​രം നോ​ട്ടു​ക​ൾ നി​രോ​ധി​ക്കു​ന്നു​വെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പ്ര​ഖ്യാ​പി​ച്ചി​ട്ട് ഒ​രു പ​തി​റ്റാ​ണ്ട് പൂ​ർ​ത്തി​യാ​യി. സ​മ്പ​ദ് വ്യ​വ​സ്ഥ​യി​ൽ​നി​ന്ന് 86 ശ​ത​മാ​ന​വും നോ​ട്ടു​ക​ൾ പി​ൻ​വ​ലി​ക്കു​ന്ന തീ​രു​മാ​നം ഒ​ന്നാം ബി​ജെ​പി സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് 2016 ന​വം​ബ​ർ എ​ട്ടി​ന് രാ​ത്രി​യാ​ണ് പ്ര​ധാ​ന​മ​ന്ത്രി പ്ര​ഖ്യാ​പി​ച്ച​ത്. വ്യാ​ജ ക​റ​ൻ​സി നോ​ട്ടു​ക​ളും അ​ഴി​മ​തി​യും തീ​വ്ര​വാ​ദ​വും ഹ​വാ​ല ഇ​ട​പാ​ടും നേ​രി​ടു​ന്ന​ത് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് 500, 1000 രൂ​പ നോ​ട്ടു​ക​ൾ ഒ​റ്റ ദി​വ​സം കൊ​ണ്ട് നി​രോ​ധി​ച്ച​തെ​ങ്കി​ലും തീ​രു​മാ​നം പ്ര​ഖ്യാ​പി​ത ല​ക്ഷ്യ​ങ്ങ​ൾ കൈ​വ​രി​ച്ചോ​യെ​ന്ന​തി​ൽ ഇ​ന്നും വ്യ​ക്ത​ത​യി​ല്ല.

ഒ​രു രാ​ത്രി​യി​ലെ പ്ര​ഖ്യാ​പ​നം ബാ​ങ്കു​ക​ൾ​ക്കും എ​ടി​എ​മ്മു​ക​ൾ​ക്കും മു​ന്നി​ൽ നീ​ണ്ട ക്യൂ ​സൃ​ഷ്ടി​ച്ച​പ്പോ​ൾ നി​രോ​ധ​ന​ത്തി​നു ശേ​ഷ​മു​ള്ള ആ​ദ്യ ആ​ഴ്ച​ക​ൾ സാ​ധാ​ര​ണ​ക്കാ​രു​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്ക് ക​ഷ്ട​പ്പാ​ടു​ക​ളു​ടേ​താ​യി​രു​ന്നു.

അ​പ്ര​തീ​ക്ഷി​ത​മാ​യ നോ​ട്ട് നി​രോ​ധ​നം ക​ള്ള​പ്പ​ണ​ത്തെ ഇ​ല്ലാ​താ​ക്കാ​നാ​ണെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി പ്ര​ഖ്യാ​പി​ച്ചെ​ങ്കി​ലും നി​രോ​ധി​ച്ച 500,1000 നോ​ട്ടു​ക​ളു​ടെ 99.3 ശ​ത​മാ​ന​ത്തി​നു​മ​ടു​ത്ത് പ​ണം ര​ണ്ട് വ​ർ​ഷ​ത്തി​നു​ള്ളി​ൽ തി​രി​കെ​യെ​ത്തി​യ​ത് നോ​ട്ട് നി​രോ​ധ​ന​ത്തി​ലൂ​ടെ എ​ത്ര​മാ​ത്രം ക​ള്ള​പ്പ​ണ​മാ​ണ് യ​ഥാ​ർ​ഥ​ത്തി​ൽ ഇ​ല്ലാ​താ​ക്കി​യ​തെ​ന്ന ചോ​ദ്യ​മു​യ​ർ​ത്തി​യി​രു​ന്നു. നി​രോ​ധി​ക്കു​ന്ന സ​മ​യ​ത്ത് അ​ഞ്ഞൂ​റി​ന്‍റെ​യും ആ​യി​ര​ത്തി​ന്‍റെയും 15.41 ല​ക്ഷം കോ​ടി രൂ​പ​യു​ടെ മൂ​ല്യ​മു​ള്ള നോ​ട്ടു​ക​ളാ​ണു​ണ്ടാ​യി​രു​ന്ന​ത്. ഇ​തി​ൽ 15.31 ല​ക്ഷം കോ​ടി രൂ​പ വി​ല​മ​തി​ക്കു​ന്ന നോ​ട്ടു​ക​ളും നി​രോ​ധ​ന​ത്തി​നു​ശേ​ഷം തി​രി​കെ​യെ​ത്തി​യെ​ന്ന് റി​സ​ർ​വ് ബാ​ങ്കി​ന്‍റെ 2017-18 വാ​ർ​ഷി​ക റി​പ്പോ​ർ​ട്ട് പ​റ​യു​ന്നു.

അ​തേ​സ​മ​യം ഡി‍ജി​റ്റ​ൽ പ​ണ​മി​ട​പാ​ടു​ക​ളെ പ്രോ​ത്സാ​ഹി​പ്പി​ച്ച് വ്യാ​ജ നോ​ട്ടു​ക​ൾ വി​പ​ണി​യി​ലെ​ത്തു​ന്ന​ത് ത​ട​യാ​നും കൂ​ടി​യാ​ണ് നോ​ട്ട് നി​രോ​ധ​ന​മെ​ന്ന വ്യാ​ഖ്യാ​ന​മു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും പൊ​തു​ജ​ന​ങ്ങ​ളു​ടെ കൈ​യി​ലു​ള്ള ക​റ​ൻ​സി 2015-16ൽ 11.9 ​ശ​ത​മാ​ന​മാ​ണെ​ങ്കി​ൽ പ​ത്ത് വ​ർ​ഷ​ങ്ങ​ൾ​ക്കി​പ്പു​റം 2026ലെ ​ക​ണ​ക്കി​ലും അ​ത് അ​ധി​കം മാ​റ്റ​മി​ല്ലാ​തെ 12.1 എ​ന്ന നി​ര​ക്കി​ലാ​ണ്. നി​രോ​ധ​ന​ത്തി​നു​ശേ​ഷം വ്യാ​ജ അ​ഞ്ഞൂ​റ് രൂ​പ നോ​ട്ടു​ക​ൾ റി​സ​ർ​വ് ബാ​ങ്ക് ക​ണ്ടെ​ത്തു​ന്ന​തും വ​ർ​ധി​ച്ചി​ട്ടു​ണ്ട്.

2016-17ൽ ​പു​തി​യ അ​ഞ്ഞൂ​റ് നോ​ട്ടു​ക​ൾ അ​വ​ത​രി​പ്പി​ച്ച സ​മ​യ​ത്ത്, ഒ​രു കോ​ടി നോ​ട്ടു​ക​ളി​ൽ 0.3 വ്യാ​ജ അ​ഞ്ഞൂ​റ് രൂ​പ നോ​ട്ടു​ക​ളാ​ണ് ക​ണ്ടെ​ത്തി​യി​രു​ന്ന​തെ​ങ്കി​ൽ 2025-26ൽ ​ഓ​രോ ഒ​രു കോ​ടി നോ​ട്ടു​ക​ളി​ലും 20.1 ക​ള്ള​നോ​ട്ടു​ക​ളു​ണ്ടെ​ന്നാ​ണ് റി​സ​ർ​വ് ബാ​ങ്കി​ന്‍റെ ക​ണ​ക്ക്.

Latest News

Corehub Up