Sun, 11 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : More Features

പു​തി​യ ലു​ക്ക്, കൂ​ടു​ത​ൽ ഫീ​ച്ച​റു​ക​ൾ

മി​ഡ്സൈ​സ് എ​സ്‌യു​വി വി​പ​ണി​യി​ലെ മ​ത്സ​രം ക​ടു​പ്പി​ച്ച് ഹോ​ണ്ട എ​ലി​വേ​റ്റി​ന്‍റെ പു​തു​ക്കി​യ പ​തി​പ്പ് എ​ത്തി. ഡി​സൈ​ൻ പ​രി​ഷ്കാ​ര​ങ്ങ​ൾ​ക്കൊ​പ്പം കം​ഫ​ർ​ട്ടി​നും സു​ര​ക്ഷ​യ്ക്കും പ്രാ​ധാ​ന്യം ന​ൽ​കി​യാ​ണ് പു​തി​യ എ​ലി​വേ​റ്റ് വി​പ​ണി​യി​ലെ​ത്തു​ന്ന​ത്. 11.80 ല​ക്ഷം രൂ​പ മു​ത​ലാ​ണ് എ​ലി​വേ​റ്റി​ന്‍റെ എ​ക്സ്-​ഷോ​റൂം വി​ല.
കാ​ഴ്ച​യി​ലെ മാ​റ്റം

പു​തി​യ എ​ലി​വേ​റ്റി​ന്‍റെ ഏ​റ്റ​വും ശ്ര​ദ്ധേ​യ​മാ​യ മാ​റ്റം ഡി​സൈ​നി​ലാ​ണ്. കൂ​ടു​ത​ൽ ബോ​ൾ​ഡ് ലു​ക്ക് ന​ൽ​കു​ന്ന രീ​തി​യി​ലാ​ണ് എ​സ്‌യു​വി​യു​ടെ മു​ൻ​ഭാ​ഗം പ​രി​ഷ്ക​രി​ച്ചി​രി​ക്കു​ന്ന​ത്. പു​തി​യ എ​ൽ​ഇ​ഡി ഡി​ആ​ർ​എ​ൽ സ്ട്രി​പ്പ്, ഗ്ലോ​സ് ബ്ലാ​ക്ക് ഫി​നി​ഷി​ലു​ള്ള ബോ​ൾ​ഡ് മെ​ഷ് ഗ്രി​ൽ, ബോ​ണ​റ്റി​ന്‍റെ മു​ൻ​ഭാ​ഗ​ത്തേ​ക്ക് മാ​റ്റി​യ ഹോ​ണ്ട ലോ​ഗോ എ​ന്നി​വ വാ​ഹ​ന​ത്തി​ന് കൂ​ടു​ത​ൽ പ്രീ​മി​യം രൂ​പം ന​ൽ​കു​ന്നു.

പി​ൻ​ഭാ​ഗ​ത്തും മാ​റ്റ​ങ്ങ​ളു​ണ്ട്. പു​തി​യ ക​ണ​ക്‌ട​ഡ് എ​ൽ​ഇ​ഡി ടെ​യി​ൽ ലാ​ന്പു​ക​ളാ​ണ് പ്ര​ധാ​ന ആ​ക​ർ​ഷ​ണം. നോ​ർ​ഡി​ക് ഫോ​റ​സ്റ്റ് പേ​ൾ ഉ​ൾ​പ്പടെ​യു​ള്ള പു​തി​യ നി​റ​ങ്ങ​ളി​ലും എ​ലി​വേ​റ്റ് ല​ഭ്യ​മാ​കും.

പി​ൻ​സീ​റ്റി​ലെ വെ​ന്‍റി​ലേ​ഷ​ൻ

എ​ലി​വേ​റ്റി​ന്‍റെ അ​ക​ത്തെ പ്ര​ധാ​ന ആ​ക​ർ​ഷ​ണ​ങ്ങ​ളി​ലൊ​ന്ന് കാ​ബി​നി​ലെ കം​ഫ​ർ​ട്ട് ഫീ​ച്ച​റു​ക​ളാ​ണ്. സെ​ഗ്മെ​ന്‍റി​ൽ ആ​ദ്യ​മാ​യി പി​ൻ​സീ​റ്റു​ക​ൾ​ക്കും വെ​ന്‍റി​ലേ​ഷ​ൻ ഫം​ഗ്ഷ​ൻ ല​ഭ്യ​മാ​ക്കി​യെ​ന്നാ​ണ് ഹോ​ണ്ട​യു​ടെ അ​വ​കാ​ശ​വാ​ദം.

മു​ൻ​സീ​റ്റു​ക​ളി​ലും വെ​ന്‍റി​ലേ​ഷ​ൻ സൗ​ക​ര്യ​മു​ണ്ട്. ഡ്രൈ​വ​ർ സീ​റ്റി​ന് 8 വേ ​പ​വ​ർ അ​ഡ്ജ​സ്റ്റ്മെ​ന്‍റും കോ-​ഡ്രൈ​വ​ർ സീ​റ്റി​ന് 4 വേ ​പ​വ​ർ അ​ഡ്ജ​സ്റ്റ്മെ​ന്‍റും ന​ൽ​കി​യി​ട്ടു​ണ്ട്.
360 ഡി​ഗ്രി സ​റൗ​ണ്ട് വ്യൂ ​ക്യാ​മ​റ​യും ഫ്ര​ണ്ട് പാ​ർ​ക്കിം​ഗ് സെ​ൻ​സ​റു​ക​ളും ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. പ​ര​ന്പ​രാ​ഗ​ത ഹാ​ൻ​ഡ്ബ്രേ​ക്കി​ന് പ​ക​രം ഇ​ല​ക്‌ട്രി​ക് പാ​ർ​ക്കിം​ഗ് ബ്രേ​ക്ക്, ഓ​ട്ടോ ഹോ​ൾ​ഡ് ഫം​ഗ്ഷ​ൻ എ​ന്നി​വ​യും പു​തി​യ വാ​ഹ​ന​ത്തി​ൽ ല​ഭി​ക്കും. കാ​ബി​നി​ലെ വാ​യു​വി​ന്‍റെ ഗു​ണ​നി​ല​വാ​രം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നാ​യി പി​എം2.5 എ​യ​ർ ഫി​ൽ​ട്ട​റും ന​ൽ​കി​യി​ട്ടു​ണ്ട്.

സു​ര​ക്ഷ​യി​ലും വി​ട്ടു​വീ​ഴ്ച​യി​ല്ല

സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ളി​ലും പു​തി​യ എ​ലി​വേ​റ്റ് സ​ന്പ​ന്ന​മാ​ണ്. ഹോ​ണ്ട​യു​ടെ സെ​ൻ​സിം​ഗ് ലെ​വ​ൽ-2 അ​ഡാ​സ് സ്യൂ​ട്ട് വാ​ഹ​ന​ത്തി​ൽ ല​ഭി​ക്കും. അ​ഡാ​പ്റ്റീ​വ് ക്രൂ​യി​സ് ക​ണ്‍​ട്രോ​ൾ, ലെയ്ൻ കീ​പ്പ് അ​സി​സ്റ്റ് തു​ട​ങ്ങി​യ സം​വി​ധാ​ന​ങ്ങ​ൾ ഇ​തി​ന്‍റെ ഭാ​ഗ​മാ​ണ്.

ആ​റ് എ​യ​ർ​ബാ​ഗു​ക​ൾ, വെ​ഹി​ക്കി​ൾ സ്റ്റെ​ബി​ലി​റ്റി അ​സി​സ്റ്റ് തു​ട​ങ്ങി​യ സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ളും വാ​ഹ​ന​ത്തി​ലു​ണ്ട്. സി​വി​ടി പ​തി​പ്പു​ക​ളി​ൽ റി​യ​ർ ഡി​സ്ക് ബ്രേ​ക്കു​ക​ളും ന​ൽ​കി​യി​ട്ടു​ണ്ട്.

പഴയ എ​ൻ​ജി​ൻ

എ​ൻ​ജി​നി​ൽ വ​ലി​യ മാ​റ്റ​ങ്ങ​ളി​ല്ല. മു​ൻ മോ​ഡ​ലി​ലു​ണ്ടാ​യി​രു​ന്ന 1.5 ലീ​റ്റ​ർ ഐ-​വി​ടി​ഇ​സി പെ​ട്രോ​ൾ എ​ൻ​ജി​ൻ ത​ന്നെ​യാ​ണ് പു​തി​യ എ​ലി​വേ​റ്റി​ലും ഉ​പ​യോ​ഗി​ക്കു​ന്ന​ത്. 119 പി​എ​സ് പ​ര​മാ​വ​ധി ക​രു​ത്തും 145 എ​ൻ​എം ടോ​ർ​ക്കു​മാ​ണ് എ​ൻ​ജി​ന്‍റെ ഉ​ത്പാ​ദ​നം. ലിറ്ററിന് 16.61 കി​ലോ​മീ​റ്റ​ർ മൈ​ലേ​ജാ​ണ് ക​ന്പ​നി അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്.

Latest News

Corehub Up