Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : More Facilities

Thiruvananthapuram

ആ​റ്റു​കാ​ല്‍ പൊ​ങ്കാ​ല : കൂ​ടു​ത​ല്‍ സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്കാ​ന്‍ കോ​ര്‍​പ​റേ​ഷ​ന്‍

 

തി​രു​വ​ന​ന്ത​പു​രം: ആ​റ്റു​കാ​ല്‍ പൊ​ങ്കാ​ല​യ്ക്ക് കൂ​ടു​ത​ല്‍ സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്കാ​ന്‍ തി​രു​വ​ന​ന്ത​പു​രം കോ​ര്‍​പ​റേ​ഷ​ന്‍. എ​ല്ലാ സ​ജ്ജീ​ക​ര​ണ​ങ്ങ​ളും പൂ​ര്‍​ത്തി​യാ​യ​താ​യി മേ​യ​ര്‍ വി.​വി.​രാ​ജേ​ഷ് പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു. ക​ഴി​ഞ്ഞ വ​ര്‍​ഷ​ത്തെ​ക്കാ​ള്‍ ഇ​ക്കു​റി ഇ​ര​ട്ടി​യി​ല​ധി​കം ടോ​യ്‌​ലെ​റ്റ് സൗ​ക​ര്യ​മാ​ണ് ഒ​രു​ക്കു​ന്ന​ത്.

പൊ​ങ്കാ​ല​യ്ക്കാ​യി ഭ​ക്ത​ര്‍ കൂ​ടു​ത​ലാ​യി എ​ത്തു​ന്ന സ്ഥ​ല​ങ്ങ​ളി​ലെ​ല്ലാം വെ​ള്ള​മെ​ത്തി​ക്കു​ന്ന​തി​നു​ള്ള സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ണ്ട്. മു​ന്‍​പ് തീ​രു​മാ​നി​ച്ചി​രു​ന്ന 107 ടാ​ങ്ക​റു​ക​ള്‍​ക്ക് പു​റ​മെ 60 ടാ​ങ്ക​റു​ക​ള്‍ കൂ​ടി വാ​ട​ക​യ്‌​ക്കെ​ടു​ക്കാ​ന്‍ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. ഇ​തി​ലൂ​ടെ കു​ടി​വെ​ള്ള​ത്തി​നു ബു​ദ്ധി​മു​ട്ട് നേ​രി​ടു​ന്ന മു​ഴു​വ​ന്‍ വാ​ര്‍​ഡു​ക​ളി​ലേ​ക്കും ടാ​ങ്ക​റു​ക​ള്‍ വ​ഴി വെ​ള്ള​മെ​ത്തി​ക്കു​ന്ന​തി​നാ​ണ് പ​ദ്ധ​തി. ചെ​റി​യ വാ​ഹ​ന​ങ്ങ​ളി​ല്‍ വെ​ള്ള​മെ​ത്തി​ക്കാ​ന്‍ 25 ടാ​ങ്ക​റു​ക​ള്‍ കൂ​ടി പു​തി​യ​താ​യി വാ​ങ്ങു​ന്ന​തി​നും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. ഐ​രാ​ണി​മു​ട്ടം, വെ​ള്ള​യ​മ്പ​ലം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ വാ​ട്ട​ര്‍ അ​ഥോ​റി​റ്റിയു​ടെ വെ​ന്‍​ഡിം​ഗ് പോ​യി​ന്റ് ഏ​ര്‍​പ്പെ​ടു​ത്തും.

പേ​രൂ​ര്‍​ക്ക​ട​യി​ല്‍ മു​ന്‍​പു​ണ്ടാ​യി​രു​ന്ന വെ​ന്‍​ഡിം​ഗ് പോ​യി​ന്‍റ് പു​നഃ​സ്ഥാ​പി​ക്കും. പൊ​ങ്കാ​ല​യ്ക്ക് മു​ന്‍​പും ശേ​ഷ​വും ന​ഗ​ര​ത്തി​ലെ മാ​ലി​ന്യം നീ​ക്കം​ചെ​യ്യാ​ന്‍ മൂ​വാ​യി​ര​ത്തോ​ളം ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ളെ​യാ​ണ് ഏ​ര്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​വ​ര്‍ മ​ണി​ക്കൂ​റു​ക​ള്‍​ക്കു​ള്ളി​ല്‍ ന​ഗ​രം വൃ​ത്തി​യാ​ക്കും. പൊ​ങ്കാ​ല​യ്ക്ക് ശേ​ഷ​മു​ണ്ടാ​കു​ന്ന മാ​ലി​ന്യം നീ​ക്കം​ചെ​യ്യാ​ന്‍ 200 ടി​പ്പ​ര്‍ ലോ​റി​ക​ളും ജെ​സി​ബി​ക​ളു​മാ​ണ് സ​ജ്ജ​മാ​ക്കി​യി​രി​ക്കു​ന്ന​ത്.

മാ​ലി​ന്യം നി​ക്ഷേ​പി​ക്കു​ന്ന സ്ഥ​ല​ങ്ങ​ളി​ല്‍ തീ ​പി​ടു​ത്ത​മു​ണ്ടാ​കു​ന്ന സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്കാ​ന്‍ ഫ​യ​ര്‍ എ​ന്‍​ജി​നു​ക​ളു​ടെ സേ​വ​ന​വും ഒ​രു​ക്കും. ഒ​രു​ക്ക​ങ്ങ​ളു​ടെ അ​വ​സാ​ന​വ​ട്ട വി​ല​യി​രു​ത്ത​ലി​നാ​യി കോ​ര്‍​പ​റേ​ഷ​ന്‍ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഡി​പ്പാ​ര്‍​ട്ട്‌​മെ​ന്‍റുത​ല യോ​ഗം ഇ​ന്നു ചേ​രു​മെ​ന്നും മേ​യ​ര്‍ അ​റി​യി​ച്ചു. പൊ​ങ്കാ​ല​യ്ക്കു ശേ​ഷം ല​ഭി​ക്കു​ന്ന ചു​ടു​ക​ല്ലു​ക​ള്‍ മു​ന്‍​കാ​ല​ങ്ങ​ളി​ലേ​തു​പോ​ലെ ന​ഗ​ര​സ​ഭ​യു​ടെ ഭ​വ​ന​പ​ദ്ധ​തി ഗു​ണ​ഭോ​ക്താ​ക്ക​ള്‍​ക്ക് ഭ​വ​ന നി​ര്‍​മാ​ണ​ത്തി​നാ​യി ന​ല്‍​കു​മെ​ന്നും മേ​യ​ര്‍ വി.​വി.​രാ​ജേ​ഷ് അ​റി​യി​ച്ചു. ഇ​തി​നാ​യി ഇ​പ്പോ​ള്‍ ത​ന്നെ ആ​വ​ശ്യ​ക്കാ​ര്‍ കോ​ര്‍​പ​റേ​ഷ​നെ സ​മീ​പി​ച്ചി​ട്ടു​ണ്ട്.

ട്രെ​യി​ൻ യാ​ത്ര​ക്കാ​ർ​ക്കു​ള്ള അ​റി​യി​പ്പ്

തി​രു​വ​ന​ന്ത​പു​രം: പൊ​ങ്കാ​ല ക​ഴി​ഞ്ഞ് ട്രെയിനിൽ മ​ട​ങ്ങി പോ​കു​ന്നത് മു​ൻ വ​ർ​ഷ​ങ്ങ​ളി​ൽ ത​ന്പാ​ന്നൂ​ർ ഭാ​ഗ​ത്തു കൂ​ടി​യും കി​ഴ​ക്കേ​കോ​ട്ട ഭാ​ഗ​ത്ത് നി​ന്നു​ള്ള​വ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​ന്‍റെ പു​റ​കു​വ​ശ​ത്തെ പ​വ​ർ ഹൗ​സ് റോ​ഡി​ൽ നി​ന്നു​ള്ള ക​വാ​ട​ത്തി​ലൂ​ടെ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന രീ​തി​യി​ലും ആ​യി​രു​ന്നു. എ​ന്നാ​ൽ ഇ​ത്ത​വ​ണ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ പു​തി​യ കെ​ട്ടി​ട​ങ്ങ​ളു​ടെ​യും മ​റ്റും നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ന്നു​വ​രു​ന്ന​തി​നാ​ൽ പ​വ​ർ ഹൗ​സ് റോ​ഡ് ഭാ​ഗ​ത്തു​കൂ​ടി റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ പ്ര​വേ​ശി​ക്കാ​ൻ ക​ഴി​യി​ല്ല.


കി​ഴ​ക്കേ​കോ​ട്ട, പ​വ​ർ ഹൗ​സ് റോ​ഡ് ഭാ​ഗ​ത്തു നി​ന്നു​ള്ള യാ​ത്ര​ക്കാ​ർ തൈ​ക്കാ​ട് റെ​യി​ൽ​വേ ഓ​വ​ർ​ബ്രി​ഡ്ജ് ഭാ​ഗ​ത്ത് കൂ​ടി​യും എം​ജി റോ​ഡ് ഭാ​ഗ​ത്തു​ള്ള ഓ​വ​ർ​ബ്രി​ഡ്ജ് ഭാ​ഗ​ത്തു കൂ​ടി​യും ത​ന്പാ​ന്നൂ​ർ ഭാ​ഗ​ത്തു വ​ന്ന് മാ​ത്ര​മേ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലേ​ക്ക് പ്ര​വേ​ശി​ക്കാ​ൻ ക​ഴി​യു​ക​യു​ള്ളു. തൈ​ക്കാ​ട് ഭാ​ഗ​ത്തു​കൂ​ടി വ​രു​ന്ന​വ​ർ​ക്ക് റെ​യി​ൽ​വേ ഓ​വ​ർ​ബ്രി​ഡ്ജി​ന് താ​ഴ്ഭാ​ഗ​ത്ത് കൂ​ടി റെ​യി​ൽ​വേ പ്ലാ​റ്റ​ഫോ​മി​ലേ​ക്ക് പ്ര​വേ​ശി​ക്കാ​വു​ന്ന​താ​ണ്.


ഓ​വ​ർ​ബ്രി​ഡ്ജ്, ആ​ർ​എം​എ​സ് ഭാ​ഗ​ത്ത് നി​ന്നും വ​രു​ന്ന​വ​ർ​ക്ക് ചൈ​ത്രം ഹോ​ട്ട​ലി​ന് എ​തി​ർ വ​ശ​ത്തു​ള്ള പാ​ഴ്സ​ൽ ഗേ​റ്റ്, ത​ന്പാ​നൂ​രി​ലെ പ്ര​ധാ​ന ക​വാ​ടം എ​ന്നി​വ​യി​ലൂ​ടെ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലേ​ക്ക് പ്ര​വേ​ശി​ക്കാ​വു​ന്ന​താ​ണ്. പ്ലാ​റ്റ​്ഫോ​മു​ക​ളി​ൽ ക​ണ്‍​സ്ട്ര​ക്ഷ​ൻ ന​ട​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി യാ​ത്ര​ക്കാ​ർ​ക്ക് നി​ൽ​ക്കാ​ൻ സ്ഥ​ല​ക്കു​റ​വ് ഉ​ള്ള​തി​നാ​ൽ ട്രെ​യി​ൻ പു​റ​പ്പെ​ടു​ന്ന സ​മ​യ​ക്ര​മ​ത്തി​ന് അ​നു​സ​രി​ച്ച് മാ​ത്ര​മേ യാ​ത്ര​ക്കാ​രെ അ​ക​ത്തേ​ക്ക് പ്ര​വേ​ശി​പ്പി​ക്കൂ. അ​തു​വ​രെ യാ​ത്ര​ക്കാ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്ത് ഒ​രു​ക്കി​യി​ട്ടു​ള്ള താ​ൽ​ക്കാ​ലി​ക പ​ന്ത​ലു​ക​ളി​ൽ കാ​ത്തു​നി​ൽ​ക്കേ​ണ്ട​താ​ണ്.


താ​ൽ​ക്കാ​ലി​ക പ​ന്ത​ലു​ക​ളി​ൽ യാ​ത്ര​ക്കാ​ർ​ക്ക് വെ​യി​ൽ ഏ​ൽ​ക്കാ​തെ നി​ൽ​ക്കു​ന്ന​തി​നും കു​ടി​വെ​ള്ളം ല​ഭ്യ​മാ​ക്കു​ന്ന​തി​നു​മു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തു​മെ​ന്നും സു​ര​ക്ഷ മു​ൻ​നി​ർ​ത്തി എ​ല്ലാ യാ​ത്ര​ക്കാ​രും പു​തി​യ ക്ര​മീ​ക​ര​ണ​ങ്ങ​ളോ​ട് സ​ഹ​ക​രി​ക്ക​ണ​മെ​ന്നും റെ​യി​ൽ​വേ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Latest News

Corehub Up