Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Moroccan

പു​തി​യ തു​ട​ക്കം; ക​രീം ബെ​നാ​രി​ഫി​നെ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് സ്വ​ന്ത​മാ​ക്കി

കൊ​ച്ചി: മൊ​റോ​ക്ക​ന്‍ മി​ഡ്ഫീ​ല്‍​ഡ​ര്‍ ക​രീം ബെ​നാ​രി​ഫി​നെ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് എ​ഫ്സി സ്വ​ന്ത​മാ​ക്കി. മൊ​റോ​ക്കോ​യി​ലെ റ​ബാ​ത്തി​ല്‍ ജ​നി​ച്ച അ​ദ്ദേ​ഹം നോ​ര്‍​ത്ത് ആ​ഫ്രി​ക്ക​യി​ലെ​യും മി​ഡി​ല്‍ ഈ​സ്റ്റി​ലെ​യും വി​വി​ധ ലീ​ഗു​ക​ളി​ല്‍ ക​ളി​ച്ച് പ​രി​ച​യ​സ​മ്പ​ത്തു​ള്ള താ​ര​മാ​ണ്.

ബെ​നാ​രി​ഫ് ഇ​റാ​ഖ് സ്റ്റാ​ര്‍​സ് ലീ​ഗി​ലെ ക​ര്‍​ബ​ല എ​ഫ്സി​യി​ല്‍ നി​ന്നാ​ണ് ബ്ലാ​സ്റ്റേ​ഴ്സി​ലേ​ക്ക് ഈ 33 ​കാ​ര​ൻ എ​ത്തു​ന്ന​ത്. സെ​ന്‍​ട്ര​ല്‍ മി​ഡ്ഫീ​ല്‍​ഡ​റാ​യ ബെ​നാ​രി​ഫ് ഡി​ഫ​ന്‍​സീ​വ് മി​ഡ്ഫീ​ല്‍​ഡ​റാ​യും റൈ​റ്റ് മി​ഡ്ഫീ​ല്‍​ഡ​റാ​യും ഒ​രു​പോ​ലെ തി​ള​ങ്ങാ​ന്‍ കെ​ല്‍​പ്പു​ള്ള താ​ര​മാ​ണ് ക​രീം.

കൊ​ച്ചി​യി​ലെ​ത്തി​യ ക​രീം ബെ​നാ​രി​ഫ് ഉ​ട​ൻ ത​ന്നെ ടീ​മി​നൊ​പ്പം ചേ​രും. പ​ന്തി​ൻ​മേ​ലു​ള്ള നി​യ​ന്ത്ര​ണ​ത്തി​നും ത​ന്ത്ര​പ​ര​മാ​യ മി​ക​വി​നും പേ​രു​കേ​ട്ട താ​ര​മാ​ണ് ക​രീം ബെ​നാ​രി​ഫ്.

Latest News

Corehub Up