തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വിജയൻ വാടക വീടു മാറുന്നു. ഇപ്പോൾ താമസിക്കുന്ന ബേക്കറി ജംഗ്ഷനിലെ വീട്ടിൽ നിന്ന് ഇടപ്പഴഞ്ഞിയിലെ വീട്ടിലേക്കാണ് മാറുന്നത്.
ബേക്കറി ജംഗ്ഷനിലെ വീട്ടിൽ എത്തിയ ശേഷം ഇഡിയുടെ പരിശോധനയും ഇഡി വാഹനം ആക്രമിക്കപ്പെടുന്ന സാഹചര്യവും ഉണ്ടായിരുന്നു.
പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോണ്മെന്റ് ഹൗസിൽ അറ്റകുറ്റപ്പണികൾ നടന്നിരുന്നു. എന്നാൽ, തീപിടിത്തമുണ്ടായതിനെ തുടർന്ന് ഇത് ഇനിയും നീളുമെന്നാണു വിവരം.