Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mufti Muhammad Saeed

റൂബയ്യ സയിദ് കേസ്: സിബിഐക്കു തിരിച്ചടി

ജ​​​​മ്മു: മു​​​​ൻ കേ​​​​ന്ദ്ര ആ​​​​ഭ്യ​​​​ന്ത​​​​ര​​​​മ​​​​ന്ത്രി മു​​​​ഫ്തി മു​​​​ഹ​​​​മ്മ​​​​ദ് സ​​​​യി​​​​ദി​​​​ന്‍റെ മ​​​​ക​​​​ൾ റൂ​​​​ബ​​​​യ്യ സ​​​​യി​​​​ദി​​​​നെ ത​​​​ട്ടി​​​​ക്കൊ​​​​ണ്ടു​​​​പോ​​​​യെ​​​​ന്ന കേ​​​​സി​​​​ൽ സി​​​​ബി​​​​ഐ അ​​​​റ​​​​സ്റ്റ് ചെ​​​​യ്ത പ്ര​​​​തി​​​​യെ പ്ര​​​​ത്യേ​​​​ക​​​​ കോ​​​​ട​​​​തി വി​​​​ട്ട​​​​യ​​​​ച്ചു.

1989ൽ ​​​​ന​​​​ട​​​​ന്ന സം​​​​ഭ​​​​വ​​​​ത്തി​​​​ൽ 36 വ​​​​ർ​​​​ഷ​​​​ത്തി​​​​നു​​​​ശേ​​​​ഷം അ​​​​റ​​​​സ്റ്റി​​​​ലാ​​​​യ ഷ​​​​ഫാ​​​​ത് അ​​​​ഹ​​​​മ്മ​​​​ദ് ഷാം​​​​ഗ്ലു​​​​വി​​​​ന്‍റെ ജു​​​​ഡീഷ​​​​ൽ ക​​​​സ്റ്റ​​​​ഡി തേ​​​​ടി​​​​യാ​​​​ണ് സി​​​​ബി​​​​ഐ കോ​​​​ട​​​​തി​​​​യെ സ​​​​മീ​​​​പി​​​​ച്ച​​​​ത്.

എ​​​​ന്നാ​​​​ൽ കു​​​​റ്റ​​​​പ​​​​ത്ര​​​​ത്തി​​​​ൽ ഷ​​​​ഫാ​​​​ത് അ​​​​ഹ​​​​മ്മ​​​​ദി​​​​ന്‍റെ പേ​​​​രി​​​​ല്ലെ​​​​ന്ന് അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ അ​​​​ഭി​​​​ഭാ​​​​ഷ​​​​ക​​​​സം​​​​ഘം കോ​​​​ട​​​​തി​​​​യെ ബോ​​​​ധി​​​​പ്പി​​​​ച്ച​​​​തോ​​​​ടെ സ്വ​​​​ത​​​​ന്ത്ര​​​​നാ​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.
1989 ഡി​​​​സം​​​​ബ​​​​ർ എ​​​​ട്ടി​​​​നാ​​​​ണു ജ​​​​മ്മു​​​​കാ​​​​ഷ്മീ​​​​രി​​​​ലെ ഭീ​​​​ക​​​​ര​​​​സം​​​​ഘ​​​​ട​​​​ന​​​​യാ​​​​യ ജെ​​​​കെ​​​​എ​​​​ൽ​​​​എ​​​​ഫ് റൂ​​​​ബ​​​​യ്യ​​​​യെ ത​​​​ട്ടി​​​​ക്കൊ​​​​ണ്ടു​​​​പോ​​​​യ​​​​ത്.

ത​​​ട​​​വി​​​ൽ ക​​​ഴി​​​യു​​​ക​​​യാ​​​യി​​​രു​​​ന്ന അ​​​ഞ്ച് ഭീ​​​ക​​​ര​​​രെ മോ​​​ചി​​​പ്പി​​​ച്ച​​​തി​​​നു​​​ശേ​​​ഷ​​​മാ​​​ണ് റൂ​​​ബ​​​യ്യ​​​യെ ഭീ​​​ക​​​ര​​​ർ വി​​​ട്ട​​​യ​​​ച്ച​​​ത്.

Latest News

Corehub Up