കുമളി: മുല്ലപ്പെരിയാർ ഡാമിൽ സമഗ്ര സുരക്ഷ പരിശോധന വേണമെന്ന് കേരളം. സമ്പൂർണ സുരക്ഷാ പരിശോധന സംബന്ധിച്ച് 2025 ഓഗസ്റ്റിൽ കേരളവും തമിഴ്നാടും കേന്ദ്ര ജല കമ്മീഷനും ചേർന്ന് ടേംസ് ഓഫ് റഫറൻസ് തയാറാക്കിയിരുന്നു.
ഇതനുസരിച്ച് ഡാമിന്റെ ഘടന, ഭൂകമ്പ അതിജീവനം, പ്രളയ സാധ്യത തുടങ്ങിയവയെക്കുറിച്ച് പഠിക്കണം. ടേംസ് ഓഫ് റഫറൻസ് അനുസരിച്ചുള്ള പരിശോധനകൾ മുല്ലപ്പെരിയാർ ഡാമിൽ നടത്തണമെന്നാണ് യോഗത്തിൽ കേരളം ആവശ്യപ്പെട്ടത്.