Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mumtha

പി​ന്ന​ണി​യി​ൽ മു​ഴു​വ​ൻ വ​നി​ത​ക​ൾ; മും​താ ഫ​സ്റ്റ് ലു​ക്ക്‌  

സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ വ​നി​ത​ക​ളു​ടെ സം​വി​ധാ​ന​ത്തി​ലു​ള്ള സി​നി​മ പ​ദ്ധ​തി പ്ര​കാ​രം കേ​ര​ള സം​സ്ഥാ​ന ച​ല​ച്ചി​ത്ര വി​ക​സ​ന കോ​ർ​പ്പ​റേ​ഷ​ൻ (KSFDC) നി​ർ​മി​ച്ച് ഫ​ർ​സാ​ന ബി​നി അ​സാ​ഫ​ർ സം​വി​ധാ​നം ചെ​യ്ത മും​താ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ർ പു​റ​ത്തി​റ​ങ്ങി. എ​ല്ലാ വി​ഭാ​ഗ​ത്തി​ലും വ​നി​ത​ക​ൾ ചീ​ഫ് ടെ​ക്‌​നീ​ഷ്യ​ൻ ആ​യി പ്ര​വ​ർ​ത്തി​ച്ച മ​ല​യാ​ള​ത്തി​ലെ ആ​ദ്യ​ചി​ത്ര​മാ​ണ് മും​താ.

മൂ​ന്ന് സ്ത്രീ​ക​ൾ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ൾ ആ​യി എ​ത്തു​ന്ന മും​താ​യു​ടെ തി​ര​ക്ക​ഥ​യും ഫ​ർ​സാ​ന​യു​ടെ ത​ന്നെ​യാ​ണ്. ധ​ന​ല​ക്ഷ്മി, വൃ​ന്ദ മേ​നോ​ൻ, ന​ന്ദി​നി എ​ന്നി​വ​ർ​ക്കൊ​പ്പം സ​ന്തോ​ഷ്‌ കീ​ഴാ​റ്റൂ​ർ, ന​വാ​സ് വ​ള്ളി​ക്കു​ന്ന്, സി​ബി തോ​മ​സ്, സി​ദ്ധാ​ർ​ഥ്, ആ​ന​ന്ദ്, മു​ര​ളി, പ്ര​ദീ​പ്‌ ചെ​റി​യാ​ൻ എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ പ്ര​ധാ​ന വേ​ഷ​ത്തി​ൽ എ​ത്തു​ന്നു. ചി​ത്ര​ത്തി​ന്‍റെ സം​ഗീ​ത​വും ഗാ​യി​ക​യും അ​നി​ത ഷെ​യ്ക്കാ​ണ്.

ചി​ത്ര​ത്തി​ന്‍റെ കാ​മ​റ ഫൗ​സി​യ ഫാ​ത്തി​മ, എ​ഡി​റ്റിം​ഗ് വീ​ണ ജ​യ​പ്ര​കാ​ശ്, ലൈ​ൻ പ്രൊ​ഡ​ക്ഷ​ൻ ര​ത്തീ​ന. പി. ​ടി, ആ​ർ​ട്ട്‌ ഡ​യ​റ​ക്ട​ർ ദു​ന്ദു രാ​ജീ​വ്‌ രാ​ധ, മേ​ക്ക​പ്പ് ഐ​റി​ൻ ജോ​സ​ഫ്, കോ​സ്റ്റും ഫെ​മി​ന ജ​ബ്ബാ​ർ, പി ​ആ​ർ സ്ട്രാ​ടെ​ജി ആ​ൻ​ഡ് കോ​ൺ​സ​ൾ​ട്ട​ന്‍റെ ല​ക്ഷ്മി പ്രേ​കു​മാ​ർ, ലാ​ലാ റി​ലേ​ഷ​ൻ​സ്, സൗ​ണ്ട് ഡി​സൈ​ന​ർ ഗം​ഗ ദാ​സ് രാ​ധി​ക, വ​രി​ക​ൾ ഫാ​ത്തി​മ​ത്തു​ൾ വ​ഫീ​ദ, വി​ഷ്വ​ൽ എ​ഫെ​ക്ട് ജ്യോ​തി​ക, സ്റ്റി​ൽ ഫോ​ട്ടോ​ഗ്ര​ഫി വി​ദ്യ മം​ഗ​ള, പോ​സ്റ്റ​ർ ഡി​സൈ​ന​ർ റോ​സ് മേ​രി ലി​ല്ലു, സ​ബ് ടൈ​റ്റി​ൽ​സ് അ​ഞ്ചു, ഡി​ജി​റ്റ​ൽ പി ​ആ​ർ - വി​വേ​ക് വി​ന​യ​രാ​ജ്.

Latest News

Corehub Up