Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Munich

Europe

മ്യൂ​ണി​ക്കി​നെ ഇ​ള​ക്കി​മ​റി​ച്ച് ഒ​ക്‌​ടോ​ബ​ർ ഫെ​സ്റ്റ്, മേ​ള​യി​ലേ​ക്ക് ആ​ളു​ക​ളു​ടെ ഒ​ഴു​ക്ക്

മ്യൂ​ണി​ക്ക്: ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ ജ​ന​കീ​യോ​ത്സ​വ​മാ​യ മ്യൂ​ണി​ക്ക് ഒ​ക്‌​ടോ​ബ​ർ ഫെ​സ്റ്റി​ന്‍റെ 191-ാമ​ത് പ​തി​പ്പി​ന് ബ​വേ​റി​യ​ൻ ത​ല​സ്ഥാ​ന​ത്ത് ശ​നി​യാ​ഴ്ച തു​ട​ക്ക​മാ​യി. പ​ര​മ്പ​രാ​ഗ​ത വേ​ഷ​ങ്ങ​ളാ​യ ലെ​ഡ​ർ​ഹോ​സ​നും ഡി​ൻ​ഡ​ലും അ​ണി​ഞ്ഞ് ല​ക്ഷ​ക്ക​ണ​ക്കി​ന് സ​ഞ്ചാ​രി​ക​ൾ തെ​രേ​സി​യ​ൻ​വീ​സെ​യി​ലേ​ക്ക് ഒ​ഴു​കി​യെ​ത്തി​യ​തോ​ടെ ന​ഗ​രം ഉ​ത്സ​വ​പ്ര​തീ​തി​യി​ലാ​യി.

എ​ന്നാ​ൽ, ആ​ഘോ​ഷ​ങ്ങ​ളു​ടെ മൂ​ന്നാം ദി​വ​സ​മാ​യ തി​ങ്ക​ളാ​ഴ്ച രാ​ത്രി മേ​ളാ​ന​ഗ​രി​യെ ക​ണ്ണീ​രി​ലാ​ഴ്ത്തി ഉ​ണ്ടാ​യ ഒ​രു ദാ​രു​ണ അ​പ​ക​ട​ത്തി​ൽ 52 വ​യ​സു​കാ​ര​നാ​യ റൈ​ഡ് ജീ​വ​ന​ക്കാ​ര​ൻ മ​ര​ണ​പ്പെ​ട്ട​ത് ഉ​ത്സ​വ​പ്രേ​മി​ക​ൾ​ക്കി​ട​യി​ൽ വ​ലി​യ ന​ടു​ക്ക​മു​ണ്ടാ​ക്കി.

ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് ക​രി​നി​ഴ​ൽ വീ​ഴ്ത്തി​യ ദാ​രു​ണ അ​പ​ക​ടം

മേ​ള​യു​ടെ മൂ​ന്നാം ദി​ന​മാ​യ തി​ങ്ക​ളാ​ഴ്ച രാ​ത്രി​യാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. ഉ​യ​ർ​ത്തി​യ ശേ​ഷം അ​തി​വേ​ഗ​ത്തി​ൽ താ​ഴേ​ക്ക് പ​തി​ക്കു​ന്ന "ഹാംഗ്ഓ​വ​ർ' എ​ന്ന ഫ്രീ-​ഫാ​ൾ ട​വ​ർ റൈ​ഡി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

ജീ​വ​ന​ക്കാ​ര​ന് ദാ​രു​ണാ​ന്ത്യം: റൈ​ഡ് പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​നി​ടെ അ​പ​ക​ട​മേ​ഖ​ല​യി​ൽ പെ​ട്ടു​പോ​യ 52 വ​യ​സുകാ​ര​നാ​യ ജീ​വ​ന​ക്കാ​ര​ന് അ​തി​വേ​ഗ​ത്തി​ൽ വ​ന്ന ഗൊ​ണ്ടോ​ള ഇ​ടി​ച്ച് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ൽ​ക്കു​ക​യാ​യി​രു​ന്നു.

സം​ഭ​വ​സ്ഥ​ല​ത്തു​വ​ച്ച് ത​ന്നെ അ​ടി​യ​ന്ത​ര ജീ​വ​ൻ​ര​ക്ഷാ പ​രി​ച​ര​ണം ന​ൽ​കി ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

പൊ​ലി​സ് അ​ന്വേ​ഷ​ണം: റൈ​ഡ് പ​രി​സ​രം പൊ​ലി​സ് പൂ​ർണ​മാ​യി സീ​ൽ ചെ​യ്യു​ക​യും തൊ​ഴി​ലി​ട​ങ്ങ​ളി​ലെ സു​ര​ക്ഷാ വീ​ഴ്ച​യാ​ണോ എ​ന്ന​തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ക്കു​ക​യും ചെ​യ്തു.

സ​ന്ദ​ർ​ശ​ക​ർ​ക്കാ​ർ​ക്കും പ​രി​ക്കേ​റ്റി​ട്ടി​ല്ലെ​ന്ന് പൊ​ലി​സ് വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

ഒ​ക്‌‌ടോ​ബ​ർ​ഫെ​സ്റ്റ് 2026: പ്ര​ധാ​ന സ​വി​ശേ​ഷ​ത​ക​ൾ ഒ​റ്റ​നോ​ട്ട​ത്തി​ൽ

തീ​യ​തി​ക​ളും സ​മ​യ​വും: ശ​നി​യാ​ഴ്ച ഉ​ച്ച​യ്ക്ക് ആ​രം​ഭി​ച്ച മേ​ള ഒ​ക്ടോ​ബ​ർ നാല് വ​രെ നീ​ണ്ടു​നി​ൽ​ക്കും (ആ​കെ 16 ദി​വ​സ​ങ്ങ​ൾ).

തു​ട​ക്കം: പാ​ര​മ്പ​ര്യ​മ​നു​സ​രി​ച്ച് മേ​യ​ർ ആ​ദ്യ​ത്തെ ബി​യ​ർ വീ​പ്പ തു​റ​ന്ന് ബ​വേ​റി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി മാ​ർ​ക്കു​സ് സോ​ഡ​ർ​ക്ക് ആ​ദ്യ ഗ്ലാ​സ് ന​ൽ​കി​യ​തോ​ടെ​യാ​ണ് മേ​ള​യ്ക്ക് ഔ​ദ്യോ​ഗി​ക തു​ട​ക്ക​മാ​യ​ത്.

ജ​ന​പ​ങ്കാ​ളി​ത്തം: ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നാ​യി 60 ല​ക്ഷ​ത്തി​ല​ധി​കം സ​ഞ്ചാ​രി​ക​ളാ​ണ് ഈ ​ദി​വ​സ​ങ്ങ​ളി​ൽ മ്യൂ​ണി​ക്കി​ലേ​ക്ക് എ​ത്തു​ന്ന​ത്. മ​ല​യാ​ളി പ്ര​വാ​സി​ക​ളും നി​ര​വ​ധി അ​ന്താ​രാ​ഷ്ട്ര വി​ദ്യാ​ർ​ത്ഥി​ക​ളും മേ​ള​യി​ൽ സ​ജീ​വ സാ​ന്യ​മാ​ണ്.

വി​ല​ക്ക​യ​റ്റം: പ​ണ​പ്പെ​രു​പ്പ​ത്തി​ന്‍റെ പ്ര​തി​ഫ​ല​നം ഇ​ത്ത​വ​ണ​യും ബി​യ​ർ വി​ല​യി​ൽ പ്ര​ക​ട​മാ​ണ്. ഒ​രു ലി​റ്റ​ർ ബി​യ​റി​ന് ശ​രാ​ശ​രി 15 യൂ​റോ​യ്ക്ക് മു​ക​ളി​ലാ​ണ് ടെ​ന്‍റു​ക​ളി​ലെ നി​ര​ക്ക്.

സു​ര​ക്ഷാ സ​ന്നാ​ഹ​ങ്ങ​ൾ: ക​ന​ത്ത സു​ര​ക്ഷ​യി​ലാ​ണ് മേ​ള ന​ട​ക്കു​ന്ന​ത്. 600-ല​ധി​കം പൊ​ലി​സ് ഉ​ദ്യോ​ഗ​സ്ഥ​രെ​യും നൂ​റു​ക​ണ​ക്കി​ന് സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​രെ​യും ഡ്രോ​ൺ നി​രീ​ക്ഷ​ണ സം​വി​ധാ​ന​ങ്ങ​ളും പ്ര​വേ​ശ​ന ക​വാ​ട​ങ്ങ​ളി​ൽ മെ​റ്റ​ൽ ഡി​റ്റ​ക്ട​റു​ക​ളും സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്.

റൈ​ഡി​ലെ ദാ​രു​ണ സം​ഭ​വം ജീ​വ​ന​ക്കാ​ർ​ക്കി​ട​യി​ലും സ​ന്ദ​ർ​ശ​ക​രി​ലും വി​ഷ​മ​മു​ണ്ടാ​ക്കി​യെ​ങ്കി​ലും സു​ര​ക്ഷാ പ​രി​ശോ​ധ​ന​ക​ൾ കൂ​ടു​ത​ൽ ക​ർ​ശ​ന​മാ​ക്കി ബാ​ക്കി ദി​ന​ങ്ങ​ളി​ലെ ആ​ഘോ​ഷ​ങ്ങ​ളു​മാ​യി മു​ന്നോ​ട്ട് പോ​കാ​നാ​ണ് സം​ഘാ​ട​ക​രു​ടെ തീ​രു​മാ​നം.

NRI

ബ​വേ​റി​യ​യി​ൽ നീ​ന്താ​നി​റ​ങ്ങി​യ ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി മു​ങ്ങി​മ​രി​ച്ചു

മ്യൂ​ണി​ക്ക്: ജ​ർ​മ​നി​യി​ലെ ബ​വേ​റി​യ സം​സ്ഥാ​ന​ത്ത് മ്യൂ​ണി​ക്കി​ന് സ​മീ​പ​മു​ള്ള ലാം​ഗ്‌​വീ​ഡ് മേ​ഖ​ല​യി​ലെ പ്ര​ശ​സ്ത​മാ​യ ലു​സീ ത​ടാ​ക​ത്തി​ൽ നീ​ന്തു​ന്ന​തി​നി​ടെ 29 വ​യ​സു​കാ​ര​നാ​യ ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി മു​ങ്ങി​മ​രി​ച്ചു. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം ന​ട​ന്ന അ​പ​ക​ട​ത്തി​ൽ ഇ​ൻ​ഗോ​ൾ​സ്റ്റാ​റ്റി​ൽ താ​മ​സി​ച്ചി​രു​ന്ന ജെ​ഫ്രി​ൻ എ​ന്ന യു​വാ​വാ​ണ് മ​രി​ച്ച​ത്.

ഇ​ൻ​ഗോ​ൾ​സ്റ്റാ​ഡ് യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് അ​പ്ലൈ​ഡ് സ​യ​ൻ​സ​സി​ൽ ഓ​ട്ടോ​മോ​ട്ടീ​വ് എ​ൻ​ജി​നി​യ​റിം​ഗി​ൽ മാ​സ്റ്റ​ർ​ബി​രു​ദ വി​ദ്യാ​ർ​ഥി​യാ​യി​രു​ന്നു ജെ​ഫ്രി​ൻ. സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം ത​ടാ​ക​ത്തി​ൽ നീ​ന്തു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

പെ​ട്ടെ​ന്ന് ജ​ല​ത്തി​ന​ടി​യി​ലേ​ക്ക് താ​ഴ്ന്ന യു​വാ​വി​നെ ര​ക്ഷി​ക്കാ​ൻ സു​ഹൃ​ത്തു​ക്ക​ളും സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന​വ​രും ശ്ര​മി​ച്ചെ​ങ്കി​ലും ശ​ക്ത​മാ​യ നീ​രൊ​ഴു​ക്ക് കാ​ര​ണം ക​ര​യി​ലെ​ത്തി​ക്കാ​ൻ സാ​ധി​ച്ചി​ല്ല.

വൈ​കു​ന്നേ​രം 6.30ഓ​ടെ വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് ജ​ർ​മൻ ജീ​വ​ൻ​ര​ക്ഷാ സേ​ന​ക​ളാ​യ ഡിഎ​ൽആ​ർജി, വാ​സർ​വാ​ഹ്റ്റ്, ഫ​യ​ർ​ഫോ​ഴ്‌​സ്, പോ​ലീ​സ് എ​ന്നി​വ​ർ സം​യു​ക്ത​മാ​യി ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു.

ഡൈ​വ​ർ​മാ​ർ, ഹെ​ലി​കോ​പ്റ്റ​ർ, ആ​ധു​നി​ക ര​ക്ഷാ​സം​വി​ധാ​ന​ങ്ങ​ൾ എ​ന്നി​വ ഉ​പ​യോ​ഗി​ച്ച് ര​ണ്ട് മ​ണി​ക്കൂ​റോ​ളം നീ​ണ്ട തെ​ര​ച്ചി​ലി​നൊ​ടു​വി​ലാ​ണ് ജെ​ഫ്രി​നെ വെ​ള്ള​ത്തി​ൽ നി​ന്ന് മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

സം​ഭ​വ​ത്തി​ൽ പോ​ലീ​സി​ന്‍റെ ക​മ്മി​ഷ​ണ​റേ​റ്റ് 14 അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. മൃ​ത​ദേ​ഹം ഇ​ന്ത്യ​യി​ലെ​ത്തി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ മ്യൂ​ണി​ക്കി​ലെ ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

സം​ഭ​വ​ത്തെ തു​ട​ർ​ന്ന് വേ​ന​ൽ​ക്കാ​ല​ത്ത് ജ​ർ​മ​നി​യി​ലെ ത​ടാ​ക​ങ്ങ​ളി​ലും ന​ദി​ക​ളി​ലും നീ​ന്താ​നി​റ​ങ്ങു​ന്ന​വ​ർ അ​തീ​വ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി. ജ​ല​ത്തി​ന്‍റെ താ​പ​നി​ല, ആ​ഴം, നീ​രൊ​ഴു​ക്ക് എ​ന്നി​വ വി​ല​യി​രു​ത്തി​യ ശേ​ഷ​മേ നീ​ന്താ​നി​റ​ങ്ങാ​വൂ എ​ന്നും സു​ര​ക്ഷി​ത​മാ​യി അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന മേ​ഖ​ല​ക​ളി​ൽ മാ​ത്രം കു​ളി​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.

വെ​ള്ള​ത്തി​ന​ടു​ത്തു​ള്ള അ​പ​ക​ട​സാ​ധ്യ​ത​ക​ളെ​ക്കു​റി​ച്ച് പൊ​തു​ജ​ന ബോ​ധ​വ​ത്ക​ര​ണ​ത്തി​നാ​യി മ്യൂ​ണി​ക്ക് പോ​ലീ​സ് വീ​ഡി​യോ സ​ന്ദേ​ശ​വും പു​റ​ത്തി​റ​ക്കി​യി​ട്ടു​ണ്ട്. ല​ളി​ത​മാ​യ സു​ര​ക്ഷാ നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കു​ന്ന​ത് ഇ​ത്ത​രം അ​പ​ക​ട​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​ൻ സ​ഹാ​യി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Sports

കി​​രീ​​ടം ഉ​​റ​​പ്പി​​ച്ച് എ​​ഫ്‌​​സി ബ​​യേ​​ണ്‍ മ്യൂ​​ണി​​ക്

മ്യൂ​​ണി​​ക്: ജ​​ര്‍​മ​​ന്‍ ബു​​ണ്ട​​സ് ലി​​ഗ ഫു​​ട്‌​​ബോ​​ള്‍ 2025-26 സീ​​സ​​ണ്‍ കി​​രീ​​ടം ഉ​​റ​​പ്പി​​ച്ച് ക​​രു​​ത്ത​​രാ​​യ എ​​ഫ്‌​​സി ബ​​യേ​​ണ്‍ മ്യൂ​​ണി​​ക്. സീ​​സ​​ണി​​ല്‍ നാ​​ല് മ​​ത്സ​​ര​​ങ്ങ​​ള്‍​ശേ​​ഷി​​ക്കേ​​യാ​​ണ് ബ​​യേ​​ണ്‍ കി​​രീ​​ടം ഉ​​റ​​പ്പി​​ച്ച​​ത്. ബ​​യേ​​ണി​​ന്‍റെ 35-ാം ബു​​ണ്ട​​സ് ലി​​ഗ ട്രോ​​ഫി​​യാ​​ണ്, ക​​ഴി​​ഞ്ഞ 14 സീ​​സ​​ണി​​നി​​ടെ 13-ാമ​​തേ​​ത്തും.

ഹോം ​​ഗ്രൗ​​ണ്ടി​​ല്‍ വി​​എ​​ഫ്ബി സ്റ്റ​​ഡ്ഗ​​ഡി​​നെ 2-4നു ​​കീ​​ഴ​​ട​​ക്കി​​യ​​തോ​​ടെ​​യാ​​ണ് ബ​​യേ​​ണ്‍ കി​​രീ​​ടം ഉ​​റ​​പ്പി​​ച്ച​​ത്. 30 മ​​ത്സ​​ര​​ങ്ങ​​ള്‍ പൂ​​ര്‍​ത്തി​​യാ​​ക്കി​​യ ബ​​യേ​​ണി​​ന് 79 പോ​​യി​​ന്‍റാ​​യി. ര​​ണ്ടാം സ്ഥാ​​ന​​ത്തു​​ള്ള ഡോ​​ര്‍​ട്ട്മു​​ണ്ടി​​ന് 64 പോ​​യി​​ന്‍റ് മാ​​ത്ര​​മാ​​ണു​​ള്ള​​ത്. ലീ​​ഗി​​ല്‍ ശേ​​ഷി​​ക്കു​​ന്ന നാ​​ലു മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍ ബ​​യേ​​ണ്‍ പ​​രാ​​ജ​​യ​​പ്പെ​​ട്ടാ​​ല്‍​പോ​​ലും ഡോ​​ര്‍​ട്ട്മു​​ണ്ടി​​നു പ​​ര​​മാ​​വ​​ധി 76 പോ​​യി​​ന്‍റി​​ല്‍ എ​​ത്താ​​നേ സാ​​ധി​​ക്കൂ.

സ്റ്റ​​ഡ്ഗ​​ഡി​​നെ​​തി​​രേ​​യും ഗോ​​ള്‍ നേ​​ടി​​യ​​തോ​​ടെ ബ​​യേ​​ണി​​ന്‍റെ ഇം​​ഗ്ലീ​​ഷ് സ്‌​​ട്രൈ​​ക്ക​​ര്‍ ഹാ​​രി കെ​​യ്ന്‍ സീ​​സ​​ണി​​ല്‍ 32 ഗോ​​ളി​​ലെ​​ത്തി. ഒ​​രു ബു​​ണ്ട​​സ് ലി​​ഗ സീ​​സ​​ണി​​ല്‍ ഏ​​റ്റ​​വും കൂ​​ടു​​ത​​ല്‍ ഗോ​​ള്‍ എ​​ന്ന സ്വ​​ന്തം റി​​ക്കാ​​ര്‍​ഡും ബ​​യേ​​ണ്‍ മ്യൂ​​ണി​​ക് ഇ​​ത്ത​​വ​​ണ തി​​രു​​ത്തി. 1971-72ല്‍ 101 ​​ഗോ​​ള്‍ നേ​​ടി​​യ​​താ​​യി​​രു​​ന്നു റി​​ക്കാ​​ര്‍​ഡ്. സീ​​സ​​ണി​​ല്‍ നാ​​ലു മ​​ത്സ​​ര​​ങ്ങ​​ള്‍​ശേ​​ഷി​​ക്കേ നി​​ല​​വി​​ല്‍ 109 ഗോ​​ള്‍ ബ​​യേ​​ണ്‍ നേ​​ടി​​ക്ക​​ഴി​​ഞ്ഞു.

Sports

ചാ​​മ്പ്യ​​ന്‍​സ് ലീ​​ഗ് പ്ലേ ​​ഓ​​ഫ്

മ്യൂ​​ണി​​ക്: യു​​വേ​​ഫ ചാ​​മ്പ്യ​​ന്‍​സ് ലീ​​ഗ് ഫു​​ട്‌​​ബോ​​ള്‍ പ്രീ​​ക്വാ​​ര്‍​ട്ട​​റി​​ലേ​​ക്കു​​ള്ള ആ​​ദ്യ​​പാ​​ദ പ്ലേ ​​ഓ​​ഫ് പോ​​രാ​​ട്ട​​ങ്ങ​​ള്‍​ക്ക് ഇ​​ന്നു തു​​ട​​ക്കം.

സ്പാ​​നി​​ഷ് വ​​മ്പ​​ന്മാ​​രാ​​യ റ​​യ​​ല്‍ മാ​​ഡ്രി​​ഡ്, നി​​ല​​വി​​ലെ ചാ​​മ്പ്യ​​ന്മാ​​രാ​​യ പാ​​രീ​​സ് സെ​​ന്‍റ് ജെ​​ര്‍​മെ​​യ്ന്‍, യു​​വ​​ന്‍റ​​സ്, ഇ​​ന്‍റ​​ര്‍ മി​​ലാ​​ന്‍ ടീ​​മു​​ക​​ള്‍ ക​​ള​​ത്തി​​ലെ​​ത്തും.

റ​​യ​​ല്‍ മാ​​ഡ്രി​​ഡി​​നെ പ്ലേ ​​ഓ​​ഫി​​ലേ​​ക്കു ത​​ള്ളി​​വി​​ട്ട പോ​​ര്‍​ച്ചു​​ഗ​​ല്‍ ക്ല​​ബ്ബാ​​യ ബെ​​ന്‍​ഫി​​ക​​യാ​​ണ് പ്ലേ ​​ഓ​​ഫി​​ലും അ​​വ​​രു​​ടെ എ​​തി​​രാ​​ളി. ഹൊ​​സെ മൗ​​റീ​​ഞ്ഞോ​​യാ​​ണ് ബെ​​ന്‍​ഫി​​ക​​യു​​ടെ മാ​​നേ​​ജ​​ര്‍.

NRI

ആ​ഘോ​ഷം നു​ര​ഞ്ഞു​പൊ​ന്തു​ന്നു; ബീ​യ​ര്‍ ഫെ​സ്റ്റി​ന് മ്യൂ​ണി​ക്കി​ൽ തു​ട​ക്കം

മ്യൂ​ണി​ക്ക്: ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ബീ​യ​ര്‍ ഫെ​സ്റ്റി​വ​ലാ​യ ഒ​ക്ടോ​ബ​ർ ഫെ​സ്റ്റ് മ്യൂ​ണി​ക്കി​ൽ ആ​രം​ഭി​ച്ചു. ഫെ​സ്റ്റി​ന്‍റെ 190-ാമ​ത് പ​തി​പ്പാ​ണ് നടക്കുത്.

ക​ർ​ശ​ന​മാ​യ സു​ര​ക്ഷ​യാ​ണ് മ്യൂ​ണി​ക്കി​ൽ ഒരുക്കിയിരിക്കു​ന്ന​ത്. അ​ടു​ത്ത ര​ണ്ട​ര ആ​ഴ്ച​യ്ക്കു​ള്ളി​ൽ ഏ​ഴ് ദ​ശ​ല​ക്ഷം സ​ന്ദ​ർ​ശ​ക​രെ​യാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ഒ​ക്‌​ടോ​ബ​ർ അ​ഞ്ചി​ന് ഫെ​സ്റ്റ് സ​മാ​പി​ക്കും.

1810ൽ ​ബ​വേ​റി​യ​യി​ലെ കി​രീ​ടാ​വ​കാ​ശി ലു​ഡ്‌​വി​ഗി​ന്‍റെ​യും രാ​ജ​കു​മാ​രി തെ​രേ​സ​യു​ടെ​യും വി​വാ​ഹ​ത്തി​ന്‍റെ ആ​ഘോ​ഷ​ത്തി​ൽ നി​ന്നാ​ണ് ഒ​ക്‌ടോ​ബ​ർ ഫെ​സ്റ്റ് ആ​രം​ഭി​ച്ച​ത്.

Latest News

Corehub Up