Sun, 25 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Murder Of A

America

ഡെ​പ്യൂ​ട്ടി ഷെ​രീ​ഫി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സ്: ഫ്ലോ​റി​ഡ​യി​ൽ 77 വ​യ​സുകാ​ര​ന്റെ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കി

ഫ്ലോ​റി​ഡ: നാ​ല് പ​തി​റ്റാ​ണ്ടു​ക​ൾ​ക്ക് മു​ൻ​പ് ഡെ​പ്യൂ​ട്ടി ഷെ​രീ​ഫി​നെ വെ​ടി​വ​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ഫ്ലോ​റി​ഡ​യി​ൽ 77 വ​യ​​സുകാ​ര​നാ​യ ത​ട​വു​കാ​ര​ന് വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കി. വി​ല്യം റീ​വ്സ് ആ​ണ് ഫ്ലോ​റി​ഡ സ്റ്റേ​റ്റ് പ്രി​സ​ണി​ൽ വ​ച്ച് മ​രി​ച്ച​താ​യി സ്ഥി​രീ​ക​രി​ച്ച​ത്. മൂ​ന്ന് മ​രു​ന്നു​ക​ൾ അ​ട​ങ്ങി​യ മാ​ര​ക കു​ത്തി​വ​യ്പ് ന​ൽ​കി​യാ​ണ് ഒ​ക്ടോ​ബ​ര് 20 ചൊ​വാ​ഴ്ച വ​ധ​ശി​ക്ഷ ന​ട​പ്പി​ലാ​ക്കി​യ​ത്.

1986 സെ​പ്റ്റം​ബ​റി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ക്കു​ന്ന​ത്. ഇ​ന്ത്യ​ൻ റി​വ​ർ കൗ​ണ്ടി ഡെ​പ്യൂ​ട്ടി ഷെ​രീ​ഫ് റി​ച്ചാ​ർ​ഡ് റാ​സ്കോ​സ്കി​യെ വി​ല്യം റീ​വ്സ് വെ​ടി​വ​ച്ചു കൊലപെടുത്തു​ക​യാ​യി​രു​ന്നു. 911 ന​മ്പ​റി​ലേ​ക്ക് റീ​വ്സ് വി​ളി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് സ്ഥ​ല​ത്തെ​ത്തി​യ​താ​യി​രു​ന്നു ഡെ​പ്യൂ​ട്ടി. ത​ട​സവാ​ദ​ങ്ങ​ളും അ​പ്പീ​ലു​ക​ളും കോ​ട​തി ത​ള്ളി​യ​തി​നെ​ത്തു​ട​ർ​ന്നാ​ണ് ശി​ക്ഷ ന​ട​പ്പി​ലാ​ക്കി​യ​ത്. ത​നി​ക്ക് അ​വ​സാ​ന​മാ​യി ഒ​ന്നും പ​റ​യാ​നി​ല്ലെ​ന്ന് റീ​വ്സ് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

വി​യ​റ്റ്നാം യു​ദ്ധ​ത്തി​ൽ പ​ങ്കെ​ടു​ത്തി​ട്ടു​ള്ള റീ​വ്സ് ക​ടു​ത്ത പോ​സ്റ്റ്-​ട്രോ​മാ​റ്റി​ക് സ്ട്രെ​സ് ഡി​സോ​ർ​ഡ​ർ (PTSD) ബാ​ധി​ത​നാ​യി​രു​ന്നു​വെ​ന്നും, യു​ദ്ധ​വീ​ര​നെ​ന്ന പ​രി​ഗ​ണ​ന ന​ൽ​കി വ​ധ​ശി​ക്ഷ ഒ​ഴി​വാ​ക്ക​ണ​മെ​ന്നും അ​ഭി​ഭാ​ഷ​ക​രും മു​ൻ സൈ​നി​ക​രും അ​ഭ്യ​ർ​ഥി​ച്ചി​രു​ന്നെ​ങ്കി​ലും ഗ​വ​ർ​ണ​ർ ഇ​ത് ത​ള്ളി​ക്ക​ള​ഞ്ഞു.

ഈ ​വ​ർ​ഷം ഫ്ലോ​റി​ഡ​യി​ൽ ന​ട​പ്പി​ലാ​ക്കു​ന്ന 18-ാമ​ത്തെ വ​ധ​ശി​ക്ഷ​യാ​ണി​ത്.
2025-ൽ ​റെ​ക്കോ​ർ​ഡ് ഭേ​ദി​ച്ചു​കൊ​ണ്ട് 19 വ​ധ​ശി​ക്ഷ​ക​ൾ ന​ട​പ്പി​ലാ​ക്കി​യ ഗ​വ​ർ​ണ​ർ റോ​ൺ ഡി​സാ​ന്‍റി​സ്, ഇ​ത്ത​വ​ണ​യും വ​ധ​ശി​ക്ഷ​ക​ൾ അ​തി​വേ​ഗം ന​ട​പ്പി​ലാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഈ ​ന​ട​പ​ടി. ഇ​ര​ക​ളു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് നീ​തി ഉ​റ​പ്പാ​ക്കാ​നാ​ണ് ഈ ​വേ​ഗ​ത​യെ​ന്നാ​ണ് സ​ർ​ക്കാ​രി​ന്‍റെ വി​ശ​ദീ​ക​ര​ണം. ന​വം​ബ​ർ 5-ന് ​മ​റ്റൊ​രു വ​ധ​ശി​ക്ഷ​കൂ​ടി ന​ട​പ്പി​ലാ​ക്കാ​ൻ നി​ശ്ച​യി​ച്ചി​ട്ടു​ണ്ട്.

Latest News

Corehub Up