Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Murder Suspected

ഹോളിവുഡ് സംവിധായകനും ഭാര്യയും മരിച്ച നിലയിൽ; കൊലപാതകമെന്നു സംശയം

ലോ​​​സ് ആ​​​ഞ്ച​​​ല​​​സ്: ​​​ഹോ​​​ളി​​​വു​​​ഡ് സം​​​വി​​​ധാ​​​യ​​​ക​​​ൻ റോ​​​ബ് റെ​​​യ്ന​​​ർ (78), ഭാ​​​ര്യ മി​​​ഷേ​​​ൽ (68) എ​​​ന്നി​​​വ​​​രെ ലോ​​​സ് ആ​​​ഞ്ച​​​ല​​​സ് ന​​​ഗ​​​ര​​​ത്തി​​​ലെ വ​​​സ​​​തി​​​യി​​​ൽ മ​​​രി​​​ച്ച നി​​​ല​​​യി​​​ൽ ക​​​ണ്ടെ​​​ത്തി. കൊ​​​ല​​​പാ​​​ത​​​ക​​​മെ​​​ന്ന സം​​​ശ​​​യ​​​ത്തി​​​ൽ പോ​​​ലീ​​​സ് അ​​​ന്വേ​​​ഷ​​​ണം തു​​​ട​​​ങ്ങി.

സെ​​​ലി​​​ബ്രി​​​റ്റി​​​ക​​​ൾ താ​​​സ​​​മി​​​ക്കു​​​ന്ന ബ്രെ​​​ന്‍റ്‌​​​വു​​​ഡ് മേ​​​ഖ​​​ല​​​യി​​​ലെ വ​​​സ​​​തി​​​ക്കു​​​ള്ളി​​​ൽ ഞാ​​​യ​​​റാ​​​ഴ്ച ഉ​​​ച്ച​​​യ്ക്കാ​​​ണു മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ൾ ക​​​ണ്ടെ​​​ത്തി​​​യ​​​ത്. സം​​​ഭ​​​വ​​​ത്തി​​​ൽ കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ പു​​​റ​​​ത്തു​​​വി​​​ടാ​​​ൻ പോ​​​ലീ​​​സ് ത​​​യാ​​​റാ​​​യി​​​ല്ല. പോ​​​സ്റ്റ്‌​​മോ​​​ർ​​​ട്ടം ന​​​ട​​​ത്തി​​​യാ​​​ലേ മ​​​ര​​​ണ​​​കാ​​​ര​​​ണം വ്യ​​​ക്ത​​​മാ​​​കൂ എ​​​ന്ന് പോ​​​ലീ​​​സ് അ​​​റി​​​യി​​​ച്ചു.

പ്രി​​​ൻ​​​സ​​​സ് ബ്രൈ​​​ഡ്, ദി​​​സ് ഈ​​​സ് സ്പൈ​​​ന​​​ൽ ടാ​​​പ്, വെ​​​ൻ ഹാ​​​രി മെ​​​റ്റ് സ​​​ള്ളി, മി​​​സെ​​​റി, എ ​​​ഫ്യൂ ഗു​​​ഡ് മെ​​​ൻ തു​​​ട​​​ങ്ങി​​​യ​​​വ​​​യാ​​ണു റോ​​​ബ് റെ​​​യ്ന​​​ർ സം​​​വി​​​ധാ​​​നം ചെ​​​യ്ത പ്ര​​​മു​​​ഖ സി​​​നി​​​മ​​​ക​​​ൾ.

Latest News

Corehub Up