Thu, 20 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Murderous Gang

Idukki

കൊ​ല​പാ​ത​ക പ​ര​മ്പ​ര​ക​ളി​ല്‍ വി​റ​ങ്ങ​ലി​ച്ച് ഇ​ടു​ക്കി

തൊ​ടു​പു​ഴ: തു​ട​ര്‍​ച്ച​യാ​യു​ണ്ടാ​കു​ന്ന കൊ​ല​പാ​ത​ക​ങ്ങ​ളി​ല്‍ ന​ടു​ങ്ങി ഇ​ടു​ക്കി ജി​ല്ല. അ​ടി​ക്ക​ടി​യു​ണ്ടാ​കു​ന്ന അ​ക്ര​മ​സം​ഭ​വ​ങ്ങ​ളും കൊ​ല​പാ​ത​ക​ങ്ങ​ളും ജി​ല്ല​യെ അ​തീ​വ ഭീ​തി​യി​ലാ​ഴ്ത്തി​യി​ട്ടു​ണ്ട്. കൂ​ടു​ത​ല്‍ കൊ​ല​പാ​ത​ക കേ​സു​ക​ളി​ലും ബ​ന്ധു​ക്ക​ളും സു​ഹൃ​ത്തു​ക്ക​ളു​മാ​ണ് പ്ര​തി​സ്ഥാ​ന​ത്തു വ​രു​ന്ന​ത്. ല​ഹ​രി​യു​ടെ സ്വാ​ധീ​ന​മാ​ണ് പ​ല​പ്പോ​ഴും ഇ​ത്ത​രം അ​ക്ര​മ​ങ്ങ​ള്‍​ക്കു കാ​ര​ണ​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ല്‍. സം​ഘം ചേ​ര്‍​ന്ന് ല​ഹ​രി ഉ​പ​യോ​ഗം മൂ​ല​മു​ണ്ടാ​കു​ന്ന ത​ര്‍​ക്ക​ങ്ങ​ളും പ​ല​പ്പോ​ഴും ക്രൂ​ര​മാ​യ കൊ​ല​പാ​ത​ക​ത്തി​ലെ​ത്തു​ന്നു​ണ്ട്.
മാ​താ​പി​താ​ക്ക​ളെ മ​ക​ന്‍ കൊ​ല​പ്പെ​ടു​ത്തി​യ​തും അ​മ്മ​യെ​യും സ​ഹോ​ദ​ര​നെ​യും യു​വാ​വ് കൊ​ല​പ്പെ​ടു​ത്തി മൃ​ത​ദേ​ഹ​ങ്ങ​ള്‍ മ​റ​വു​ചെ​യ്ത​തും ജി​ല്ല​യെ ഞെ​ട്ടി​ച്ച സം​ഭ​വ​ങ്ങ​ളാ​ണ്. ഭ​ര്‍​ത്താ​വ് ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി​യ​തും മ​ക​ന്‍റെ കൈ​ക​ളാ​ല്‍ പി​താ​വ് കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​വും ജി​ല്ല​യി​ല്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ട്ടു. ഒ​ടു​വി​ല​ത്തേ​താ​ണ് തൊ​ടു​പു​ഴ ഇ​ട​വെ​ട്ടി മൈ​ലാ​ടും​പാ​റ​യി​ല്‍ അ​മ്മ​യെ ല​ഹ​രി​ക്ക​ടി​മ​യാ​യ മ​ക​ന്‍ ത​ല​യ്ക്ക​ടി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വം.
മൈ​ലാ​ടും​പാ​റ ത​റ​പ്പേ​ല്‍ റെ​യ്ച്ച​ല്‍ (63) ആ​ണ് ക​ഴി​ഞ്ഞ ദി​വ​സം കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​ത്തി​ല്‍ മ​ക​ന്‍ ലി​ജോ​യെ (38) തൊ​ടു​പു​ഴ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. സ്ഥി​ര​മാ​യി ല​ഹ​രി​ക്ക​ടി​മ​യാ​യ പ്ര​തി മ​ദ്യ​ല​ഹ​രി​യി​ലാ​ണ് ക്രൂ​ര​കൃ​ത്യം ന​ട​ത്തി​യ​ത്. പ​ണം ആ​വ​ശ്യ​പ്പെ​ട്ട​തി​നെ​ത്തു​ട​ര്‍​ന്നു​ണ്ടാ​യ ത​ര്‍​ക്ക​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ല്‍ ക​ലാ​ശി​ച്ച​ത്.
ക​ഴി​ഞ്ഞ ദി​വ​സം എ​ഴു​കും​വ​യ​ലി​ല്‍ ദ​മ്പ​തി​ക​ളെ ക്രൂ​ര​മാ​യി വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​നു പി​ന്നി​ലും മ​ക​ന്‍റെ അ​മി​ത ല​ഹ​രി ഉ​പ​യോ​ഗ​മാ​യി​രു​ന്നു. എ​ഴു​കും​വ​യ​ല്‍ പാ​റ​ത്ത​റ​യി​ല്‍ അ​പ്പ​ച്ച​ന്‍ എ​ന്നു വി​ളി​ക്കു​ന്ന ആ​ന്‍റ​ണി (55), ഭാ​ര്യ വ​ത്സ​മ്മ (50) എ​ന്നി​വ​രാ​ണ് ക​ഴി​ഞ്ഞ ദി​വ​സം വീ​ടി​നു​ള്ളി​ല്‍ വെ​ട്ടേ​റ്റ് മ​രി​ച്ച​ത്. സം​ഭ​വ​ത്തി​ല്‍ ഇ​വ​രു​ടെ മ​ക​ന്‍ അ​ജീ​ഷി​നെ​യാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.
അ​മ്മ​യെ​യും മ​ക​നെ​യും യു​വാ​വ് കൊ​ല​പ്പെ​ടു​ത്തി കു​ഴി​ച്ചു​മൂ​ടി​യ സം​ഭ​വം നെ​ടു​ങ്ക​ണ്ടം പ​ച്ച​ടി​യി​ലാ​ണ് ഉ​ണ്ടാ​യ​ത്. പൊ​ന്നു​ട്ട​യി​ല്‍ മേ​രി​ക്കു​ട്ടി (70), മ​ക​ന്‍ റെ​ജി (48) എ​ന്നി​വ​രു​ടെ ശ​രീ​രാ​വ​ശി​ഷ്ട​ങ്ങ​ളാ​ണ് മ​റ​വു ചെ​യ്ത നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. മേ​രി​ക്കു​ട്ടി​യു​ടെ മ​ക​ന്‍ സ​ജി​യാ​ണ് കൊ​ല​പാ​ത​ക​ങ്ങ​ള്‍ ന​ട​ത്തി​യ​ത്. കൊ​ലാ​പ​ത​ക​ത്തി​നു ശേ​ഷം നാ​ളു​ക​ള്‍ ക​ഴി​ഞ്ഞാ​ണ് സം​ഭ​വം പു​റം​ലോ​കം അ​റി​യു​ന്ന​ത്.
ഉ​ടു​മ്പ​ന്നൂ​ര്‍ പെ​രി​ങ്ങാ​ശേ​രി ബൗ​ണ്ട​റി​യി​ല്‍ അ​നു​ജ​നാ​ണ് ജ്യേ​ഷ്ഠ​നെ കു​ത്തി​ക്കൊ​ന്ന​ത്. പെ​രി​ങ്ങാ​ശേ​രി ബൗ​ണ്ട​റി ഈ​ന്തു​ങ്ക​ല്‍ രാ​ജു (മ​ണി-58) വി​നെ​യാ​ണ് അ​നു​ജ​ൻ കു​ട്ട​പ്പാ​യി എ​ന്നു വി​ളി​ക്കു​ന്ന ബി​ജു (53) കൊ​ല​പ്പെ​ടു​ത്തി​യ​ത്. ഇ​ര​ട്ട​യാ​റി​ല്‍ ഒ​ന്നി​ച്ചി​രു​ന്ന് മ​ദ്യ​പി​ക്കു​ന്ന​തി​നി​ടെ ഉ​പ്പു​ക​ണ്ടം വ​യ​ലു​ങ്ക​ല്‍ രാ​ഹു​ല്‍ സ​ണ്ണി (33) മ​ര്‍​ദ​ന​മേ​റ്റ് കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ല്‍ ഇ​യാ​ളു​ടെ സു​ഹൃ​ത്ത് ഇ​ര​ട്ട​യാ​ര്‍ വ​ള്ളോ​പ്പ​ള്ളി​ല്‍ സ​ജ​യ​ൻ രാ​മ​ച​ന്ദ്ര​നെ (33) പോ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു.
ക​ഞ്ഞി​ക്കു​ഴി ചു​രു​ളി​പ്പ​താ​ല്‍ മൈ​ക്കി​ള്‍ സി​റ്റി​യി​ല്‍ കു​ടും​ബ​പ്ര​ശ്‌​ന​ത്തെ​ത്തു​ട​ര്‍​ന്നു​ണ്ടാ​യ വാ​ക്കേ​റ്റ​ത്തി​നി​ടെ​യാ​ണ് ക​ല്ലു​മാ​ലി​ക്ക​ല്‍ പാ​പ്പ​ച്ച​ന്‍റെ മ​ക​ന്‍ രാ​ജ​ന്‍ (26) കു​ത്തേ​റ്റു മ​രി​ച്ച​ത്.

ബ​ന്ധു​വും അ​യ​ല്‍​വാ​സി​യു​മാ​യ ക​ല്ലു​വേ​ലി​ക്ക​ല്‍ അ​നൂ​പി​നെ (22) ക​ഞ്ഞി​ക്കു​ഴി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഏ​ല​പ്പാ​റ​യി​ല്‍ ലോ​ഡ്ജി​ല്‍ ഒ​ന്നി​ച്ചു​ക​ഴി​ഞ്ഞി​രു​ന്ന ഹോ​ട്ട​ല്‍ ജീ​വ​ന​ക്കാ​ര്‍ ത​മ്മി​ലു​ണ്ടാ​യ വാ​ക്കു​ത​ര്‍​ക്ക​ത്തെ​ത്തു​ട​ര്‍​ന്ന് യു​വാ​വ് കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. കോ​ത​മം​ഗ​ലം സ്വ​ദേ​ശി മ​നു ജോ​സ​ഫാ (45) ണ് ​കൊ​ല്ല​പ്പെ​ട്ട​ത്. ബം​ഗാ​ള്‍ സ്വ​ദേ​ശി സെ​യ്ഫു​ദീ​ന്‍ മ​ണ്ഡ​ല്‍ (33) പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​കു​ക​യും ചെ​യ്തു .

നാ​ട്ടു​കാ​ര്‍ നോ​ക്കി​നി​ല്‍​ക്കെ​യാ​ണ് തൂ​ക്കു​പാ​ലം ടൗ​ണി​ല്‍ യു​വാ​വ് കു​ത്തേ​റ്റു മ​രി​ച്ച​ത്. ഓ​ട്ടോ തൊ​ഴി​ലാ​ളി​യാ​യ ര​തീ​ഷ് സി. ​നാ​യ​ര്‍ (39) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഇ​യാ​ളു​ടെ പി​തൃ​സ​ഹോ​ദ​ര പു​ത്ര​ന്‍ അ​നൂ​പ് വി​ശ്വ​നാ​ഥ​നാ​ണ് (41) കൊ​ല​പാ​ത​കം ന​ട​ത്തി​യ​ത്.

മ​ക​ന്‍ ത​ല​യ്ക്കു ക​ല്ലു​കൊ​ണ്ട് ഇ​ടി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് ഉ​ടു​മ്പ​ന്നൂ​ര്‍ അ​മ​യ​പ്ര നെ​ടു​മ​റ്റ​ത്തി​ന്‍​ക​ര​യി​ല്‍ വേ​ല​പ്പ​ന്‍ (75) കൊ​ല്ല​പ്പെ​ട്ട സം​ഭ​വം ന​ട​ന്ന​ത് ഫെ​ബ്രു​വ​രി​യി​ലാ​ണ്. കേ​സി​ല്‍ മ​ക​ന്‍ രാ​ജേ​ഷി​നെ (45) പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ഉ​പ്പു​ത​റ മ​ത്താ​യി​പ്പാ​റ​യി​ല്‍ യു​വ​തി​യെ കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം ഭ​ര്‍​ത്താ​വ് ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വം ന​ട​ന്ന​ത് ജ​നു​വ​രി​യി​ലാ​ണ്. മ​ത്താ​യി​പ്പാ​റ എം​സി ക​വ​ല​യ്ക്കു സ​മീ​പം മ​ലേ​ക്കാ​വി​ല്‍ ര​ജ​നി​യെ (38) ത​ല​യ്ക്ക് മാ​ര​ക​മാ​യി പ​രി​ക്കേ​റ്റ് വീ​ടി​നു​ള്ളി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യി​രു​ന്നു. ഈ ​കേ​സി​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് ഓ​ട്ടോ ഡ്രൈ​വ​റാ​യ ഭ​ര്‍​ത്താ​വ് സു​ബി​നെ (ര​തീ​ഷ് -40) വീ​ടി​നു സ​മീ​പ​ത്തെ കൃ​ഷി​യി​ട​ത്തി​ല്‍ മ​ര​ത്തി​ല്‍ തൂ​ങ്ങി മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

അ​ടി​മാ​ലി​യി​ല്‍ നി​ര്‍​മാ​ണ​ത്തി​ലി​രി​ക്കു​ന്ന കെ​ട്ടി​ട​ത്തി​നു​ള്ളി​ല്‍ ക​രു​നാ​ഗ​പ്പ​ള്ളി വെ​ളി​യി​ല്‍ കി​ഴ​ക്കേ​തി​ല്‍ പാ​പ്പ​ച്ച​നെ (65) മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ സം​ഭ​വം പി​ന്നീ​ട് കൊ​ല​പാ​ത​ക​മെ​ന്നു തെ​ളി​ഞ്ഞി​രു​ന്നു. പാ​പ്പ​ച്ച​ന്‍റെ സു​ഹൃ​ത്തും അ​ടി​മാ​ലി​യി​ല്‍ താ​മ​സി​ക്കു​ന്ന സൂ​ര്യ​നെ​ല്ലി സി​ങ്കു​ക​ണ്ടം സ്വ​ദേ​ശി ആ​രോ​ഗ്യ​ദാ​സ് (46) ആ​യി​രു​ന്നു പ്ര​തി.

ഇ​തി​നു പു​റ​മേ ഒ​ട്ടേ​റെ അ​ക്ര​മ​സം​ഭ​വ​ങ്ങ​ളും ജി​ല​യി​ല്‍ ഈ ​വ​ര്‍​ഷം ന​ട​ന്നു. ബാ​റി​ല്‍ ന​ട​ന്ന അ​ടി​പി​ടി​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യാ​ണ് റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ട്ട​ത്. പ​ല സം​ഭ​വ​ങ്ങ​ളി​ലും കൊ​ല​പാ​ത​ക ശ്ര​മം ഉ​ള്‍​പ്പെ​ടെ​യു​ള്ള വ​കു​പ്പു​ക​ള്‍ ചു​മ​ത്തി​യാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

Latest News

Corehub Up