Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Musevoicetrasncribe

സം​സാ​രി​ക്കു​ന്ന​തി​നൊ​പ്പം ത​ത്സ​മ​യം ടൈ​പ്പ് ചെ​യ്യാം; മ​ല​യാ​ളം ഉ​ൾ​പ്പെ​ടെ അ​ഞ്ച് ‌ഇ​ന്ത്യ​ൻ ഭാ​ഷ​ക​ളി​ൽ 'മ്യൂ​സ് വോ​യ്സ് ട്രാ​ൻ​സ്ക്രി​ബ്' അ​വ​ത​രി​പ്പി​ച്ച് മെ​റ്റാ

ന്യൂ​ഡ​ൽ​ഹി: ആ​ളു​ക​ൾ സം​സാ​രി​ക്കു​ന്ന​ത് ത​ത്സ​മ​യം കൃ​ത്യ​ത​യോ​ടെ ടെ​ക്സ്റ്റാ​ക്കി മാ​റ്റാ​ൻ ശേ​ഷി​യു​ള്ള പു​തി​യ ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് മോ​ഡ​ലാ​യ 'മ്യൂ​സ് വോ​യ്സ് ട്രാ​ൻ​സ്ക്രി​ബ്' (Muse Voice Transcribe) അ​വ​ത​രി​പ്പി​ച്ച് മെ​റ്റാ. മെ​റ്റാ സൂ​പ്പ​ർ ഇ​ന്‍റ​ലി​ജ​ൻ​സ് ലാ​ബ്‌​സ് പു​റ​ത്തി​റ​ക്കു​ന്ന ആ​ദ്യ​ത്തെ റി​യ​ൽ-​ടൈം ഓ​ഡി​യോ പെ​ർ​സെ​പ്ഷ​ൻ മോ​ഡ​ലാ​ണി​ത്.

മ​ല​യാ​ളം, ഹി​ന്ദി, ത​മി​ഴ്, തെ​ലു​ങ്ക്, ക​ന്ന​ഡ എ​ന്നീ 5 പ്ര​ധാ​ന ഇ​ന്ത്യ​ൻ ഭാ​ഷ​ക​ൾ ഉ​ൾ​പ്പെ​ടെ 70ല​ധി​കം ഭാ​ഷ​ക​ളി​ലെ സം​ഭാ​ഷ​ണ​ങ്ങ​ൾ കൃ​ത്യ​മാ​യി പ്രോ​സ​സ്സ് ചെ​യ്യാ​ൻ ഇ​തി​ന് ക​ഴി​യും.

സം​സാ​രി​ക്കു​ന്ന​തി​നി​ട​യി​ൽ ഇം​ഗ്ലീ​ഷി​ൽ നി​ന്നും പ്രാ​ദേ​ശി​ക ഭാ​ഷ​ക​ളി​ലേ​ക്ക് മാ​റ്റി മാ​റ്റി സം​സാ​രി​ച്ചാ​ലും യാ​തൊ​രു ത​ട​സ്സ​വു​മി​ല്ലാ​തെ കൃ​ത്യ​മാ​യി ടെ​ക്സ്റ്റാ​ക്കി മാ​റ്റാ​ൻ ഈ ​മോ​ഡ​ലി​ന് സാ​ധി​ക്കും.

ഒ​രേ സ​മ​യം 20ല​ധി​കം ആ​ളു​ക​ൾ സം​സാ​രി​ക്കു​ന്ന ഒ​രു മ​ണി​ക്കൂ​റി​ൽ കൂ​ടു​ത​ൽ ദൈ​ർ​ഘ്യ​മു​ള്ള റിക്കാ​ർ​ഡിം​ഗു​ക​ളി​ൽ പോ​ലും ഓ​രോ​രു​ത്ത​രു​ടെ​യും ശ​ബ്ദ​ങ്ങ​ൾ വേ​ർ​തി​രി​ച്ച് ട്രാ​ൻ​സ്ക്രി​പ്ഷ​ൻ ന​ട​ത്താ​ൻ ഇ​തി​ന് ശേ​ഷി​യു​ണ്ട്.

വാ​ച​ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​കാ​ൻ കാ​ത്തു​നി​ൽ​ക്കാ​തെ സം​സാ​രി​ക്കു​ന്ന വേ​ഗ​ത​യി​ൽ ത​ന്നെ ടെ​ക്സ്റ്റ് സ്ക്രീ​നി​ൽ തെ​ളി​യും. പ്ര​യാ​സ​മേ​റി​യ വാ​ക്കു​ക​ൾ​ക്ക് കൂ​ടു​ത​ൽ സ​മ​യം ന​ൽ​കു​ക​യും ല​ളി​ത​മാ​യ വാ​ക്കു​ക​ൾ വേ​ഗ​ത്തി​ൽ പ്രോ​സ​സ്സ് ചെ​യ്യു​ക​യും ചെ​യ്യു​ന്ന പ്ര​ത്യേ​ക സാ​ങ്കേ​തി​ക​വി​ദ്യ​യാ​ണ് മെ​റ്റാ ഇ​തി​ൽ ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്.

മെ​റ്റാ എ​ഐ ഫോ​ർ മാ​ക്, മ്യൂ​സ് കോ​ഡ് എ​ന്നി​വ​യി​ൽ ഈ ​ഫീ​ച്ച​ർ ല​ഭ്യ​മാ​ക്കി തു​ട​ങ്ങി​യി​ട്ടു​ണ്ട്. കൂ​ടാ​തെ ഡെ​വ​ല​പ്പ​ർ​മാ​ർ​ക്കാ​യി മെ​റ്റാ​യു​ടെ 'മോ​ഡ​ൽ എ​പി​ഐ' വ​ഴി 1,000 ഓ​ഡി​യോ മി​നി​റ്റി​ന് $3 (ഏ​ക​ദേ​ശം 250 രൂ​പ) എ​ന്ന നി​ര​ക്കി​ൽ സേ​വ​നം ല​ഭ്യ​മാ​ണ്.

ആ​ർ​ട്ടി​ഫി​ഷ്യ​ൽ അ​നാ​ലി​സി​സ് റി​യ​ൽ-​ടൈം വോ​യ്സ് ലീ​ഡ​ർ​ബോ​ർ​ഡി​ൽ ഒ​ന്നാം സ്ഥാ​ന​ത്താ​ണ് മ്യൂ​സ് വോ​യ്സ് ട്രാ​ൻ​സ്ക്രി​ബ് നി​ല​വി​ൽ റാ​ങ്ക് ചെ​യ്തി​രി​ക്കു​ന്ന​ത്.

Latest News

Corehub Up