Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Music Band

Europe

സെ​വ​ൻ ബീ​റ്റ്സ് "സം​ഗീ​ത നൃ​ത്ത മ​ഹോ​ത്സ​വം' ശ​നി​യാ​ഴ്ച ഹോ​ൺ​ച​ർ​ച്ചി​ൽ

ല​ണ്ട​ൻ: ക​ഴി​ഞ്ഞ എ​ട്ടു വ​ർ​ഷ​ങ്ങ​ളാ​യി സം​ഗീ​ത - നൃ​ത്ത സ​ദ​സു​ക​ളൊ​രു​ക്കി​യും ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ​യും ന​വാ​ഗ​ത​രാ​യ ക​ലാ​കാ​ർ​ക്ക് അ​വ​സ​ര​ങ്ങ​ൾ ന​ൽ​കി​യും സൗ​ജ​ന്യ ക​ലാ​വി​രു​ന്നു​ക​ൾ സ​മ​ർ​പ്പി​ച്ചും യുകെയി​ലെ മ​ല​യാ​ളി ക​ലാ​ഹൃ​ദ​യ​ങ്ങ​ളി​ൽ ചി​ര​പ്ര​തി​ഷ്‌​ഠ നേ​ടി​യ സെവൻ ബീ​റ്റ്‌​സ് മ്യൂ​സി​ക് ബാ​ൻ​ഡ് ഒ​രു​ക്കു​ന്ന സം​ഗീ​തോ​ത്സ​വ​ത്തി​ന്‍റെ ഒമ്പതാം സീ​സ​ൺ ​ശ​നി​യാ​ഴ്ച്ച ല​ണ്ട​നി​ലെ ഹോ​ൺ​ച​ർ​ച്ചി​ൽ അ​ര​ങ്ങേ​റു​ന്നു.​

യുകെയി​ലെ ക​ലാ​പ്രേ​മി​ക​ൾ ആ​കാം​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന സെവൻ ബീ​റ്റ്‌​സ് സം​ഗീ​തോ​ത്സ​വം ഒമ്പതാം സീ​സ​ൺ ചാ​രി​റ്റി ഇ​വ​ന്‍റി​നും ഒഎ​ൻവി, ​എ​സ്പിവി അ​നു​സ്മ​ര​ണ​ങ്ങ​ൾ​ക്കും ആ​സ്വാ​ദ​ന വേ​ദി​യാ​വു​ക ഹോ​ൺ​ച​ർ​ച്ച് ദ ​കാ​മ്പ്യ​ൻ സ്ക്കൂ​ൾ ഓ​ഡി​റ്റോ​റി​യ​മാ​വും.

തി​ക​ച്ചും സൗ​ജ​ന്യ​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന സം​ഗീ​തോ​ത്സ​വം ​ല​ണ്ട​നി​ലെ സ​ഹൃ​ദ​യ​രാ​യ ക​ലാ-​സാ​മൂ​ഹ്യ-​സാം​സ്കാ​രി​ക രം​ഗ​ങ്ങ​ളി​ലെ പ്ര​മു​ഖ മ​ല​യാ​ളി കൂ​ട്ടാ​യ്മ്മ​ക​ളാ​ണ് ആ​ഥി​തേ​യ​ത്വം വ​ഹി​ക്കു​ക. 40 ഓ​ളം ഗാ​യ​ക​രും 25 ഓ​ളം ന​ർ​ത്ത​ക​രും ചേ​ർ​ന്ന് ഒ​രു​ക്കു​ന്ന അ​തി​സ​മ്പ​ന്ന​മാ​യ സം​ഗീ​ത-​നൃ​ത്ത വി​രു​ന്നാ​വും സ​ദ​സി​ന് സെവൻ ബീ​റ്റ്‌​സ് മ്യൂ​സി​ക് ബാ​ൻ​ഡ് സ​മ്മാ​നി​ക്കു​ക.

യു​ക്മ നാ​ഷ​ണ​ൽ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. എ​ബി സെ​ബാ​സ്റ്റ്യ​ൻ മു​ഖ്യാ​തി​ഥി​യാ​യി പരിപാടിയിൽ പ​ങ്കു​ചേ​രും. യുകെയി​ൽ ആ​ത്മീ​യ -​ രാ​ഷ്ട്രീ​യ -​ സാ​മൂ​ഹ്യ മേ​ഖ​ല​ക​ളി​ൽ ശ്ര​ദ്ധേ​യ​നാ​യ എ​ബി മി​ക​ച്ച വാ​ഗ്മി കൂ​ടി​യാ​ണ്.

സി​നി​മാ താരം സ​നൂ​ഷ സ​ന്തോ​ഷ് വി​ശി​ഷ്‌​ടാ​തി​ഥി​യാ​യി​പ​ങ്കു​ചേ​രും. മ​ല​യാ​ള സി​നി​മ​യ്ക്ക് നി​ത്യ ഹ​രി​ത ഗാ​ന​ങ്ങ​ൾ സ​മ്മാ​നി​ച്ച പ​ത്മ​ഭൂ​ഷ​ൺ ഒ.എ​ൻവി. ​കു​റു​പ്പിന്‍റെ​യും നി​ര​വ​ധി സൂ​പ്പ​ർ ഹി​റ്റ് സി​നി​മാ ഗാ​ന​ങ്ങ​ളും, പ​ശ്ചാ​ത്ത​ല സം​ഗീ​ത​വും ന​ൽ​കി​യ എ​സ്.പി. ​വെ​ങ്കി​ടേ​ഷി​ന്‍റെ​യും അ​നു​സ്മ​ര​ണ​ങ്ങ​ളും യു കെ യി​ലെ സം​ഗീ​ത​ത്തി​ന്‍റെ ഈ ​ഉ​ത്തും​ഗ വേ​ദി​യി​ൽ വ​ച്ച് ത​ന്നെ സ​മു​ചി​ത​മാ​യി അ​ർ​പ്പി​ക്കും.

യു കെയി​ലെ പ്ര​ശ​സ്ത എ​ഴു​ത്തു​കാ​രി​യും ക​വി​യ​ത്രി​യു​മാ​യ ര​ശ്മി മേ​നോ​ൻ അ​നു​സ്മ​ര പ്ര​ഭാ​ഷ​ണം ന​ട​ത്തു​ന്ന​താ​ണ്. ഒ​എ​ൻ​വി​യു​ടെ ശ്ര​ദ്ധേ​യ​മാ​യ ഗാ​ന​ങ്ങ​ൾ കോ​ർ​ത്തി​ണ​ക്കി ന​ട​ത്തു​ന്ന സം​ഗീ​താ​ദ​ദ​ര​വും, എ​സ്‌​പി​വി​യെ​ക്കു​റി​ച്ചു​ള്ള ക​ലാ​ജീ​വി​ത ഡോക്യുമെന്‍ററിയും വേ​ദി​യെ ധ​ന്യ​മാ​ക്കും.

കൂ​ടാ​തെ സം​ഗീ​താ​സ്വാ​ദ​ക​ർ​ക്കാ​യി എ​ത്ര കേ​ട്ടാ​ലും മ​തി​വ​രാ​ത്ത മ​ധു​ര​ഗാ​ന​ങ്ങ​ൾ വീ​ണ്ടും ആ​സ്വ​ദി​ക്കു​വാ​നു​ള്ള സം​ഗീ​ത സാ​യാ​ഹ്ന​മാ​വും സെവൻ ബീ​റ്റ്‌​സ് സ​മ്മാ​നി​ക്കു​ക.

സ​ദ​സി​നു അ​ത്ഭു​തം പ​ക​രു​ന്ന വി​വി​ധ​ങ്ങ​ളാ​യ ക​ലാ​വി​സ്മ​യ​ങ്ങ​ൾ ഈ ​വ​ർ​ഷ​ത്തെ സം​ഗീ​തോ​ത്സ​വ​ത്തി​ൽ പ്ര​ത്യേ​ക​മാ​യി ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട് എ​ന്ന് സം​ഘാ​ട​ക സ​മി​തി​യു​ടെ മു​ഖ്യ കോ​ഓർ​ഡി​നേ​റ്റ​റാ​യ ജോ​മോ​ൻ മാ​മ്മൂ​ട്ടി​ൽ, സ​ണ്ണി​മോ​ൻ മ​ത്താ​യി എ​ന്നി​വ​ർ അ​റി​യി​ച്ചു.

ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ കേ​ര​ള​ത്തി​ൽ നി​ര​വ​ധി കു​ടും​ബ​ങ്ങ​ൾ​ക്ക് താ​ങ്ങും ത​ണ​ലു​മാ​യി മാ​റി​യ സെവൻ ബീ​റ്റ്‌​സ്, ചാ​രി​റ്റി പ്ര​വ​ർ​ത്തി​നാ​യി​ട്ടാ​ണ് സം​ഗീ​തോ​ത്സ​വ വ​രു​മാ​നം ഉ​പ​യോ​ഗി​ച്ചു വ​രു​ന്ന​ത്.

സം​ഗീ​ത വി​രു​ന്നും സം​ഘാ​ട​ക മി​ക​വും, ഒ​പ്പം ജീ​വ കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​വും കൊ​ണ്ട് യൂ​കെ മ​ല​യാ​ളി​ക​ൾ ഹൃ​ദ​യ​ത്തി​ലേ​റ്റി​യ സെവൻ ബീ​റ്റ്‌​സ് സം​ഗീ​തോ​ത്സ​വം പ്ര​ഗ​ത്ഭ​രാ​യ സം​ഗീ​ത നൃ​ത്ത താ​ര​ങ്ങ​ളു​ടെ സ​ർ​ഗാത്മക ക​ഴി​വു​ക​ളു​ടെ ആ​വ​നാ​ഴി​യി​ലെ ഏ​റ്റ​വും മി​ക​ച്ച പ്ര​ക​ട​ന​ങ്ങ​ൾ പു​റ​ത്തെ​ടു​ക്കു​ന്ന സീ​സ​ൺ ഒമ്പതിന്‍റെ ​ഭാ​ഗ​മാ​കു​വാ​ൻ ഏ​വ​രെ​യും ഹോ​ൺ​ച​ർ​ച്ചി​ലേ​ക്ക് ക്ഷ​ണി​ച്ചു​കൊ​ള്ളു​ന്നു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: Sunnymon Mathai - 07727993229, Jomon Mammoottil - 07930431445, Manoj Thomas - 07846475589, Kevin Konickal - 07515428149 Dr. Sivakumar - 0747426997, Luby Mathew - 07886263726 Appachan Kannanchira - 07737956977.

The Campion School, Wingletye Lane, Hornchurch, London, RM11 3BX.

Latest News

Corehub Up