ഗുരുവായൂർ: ചെന്പൈ സംഗീതോത്സവത്തിൽ സ്പെഷൽ കച്ചേരികൾ കേൾക്കാൻ ആസ്വാദകരുടെ തിരക്ക്. വൈകീട്ട് ആറുമുതൽ ഒന്പതുവരെയാണ് സ്പെഷൽ കച്ചേരികൾ.
ഇന്നലെ രാത്രിയിലെ സ്പെഷൽ കച്ചേരിയിൽ ആദ്യം ഗായത്രി അശോകൻ ഹിന്ദുസ്ഥാനി ഭജൻ അവതരിപ്പിച്ചു. തുടർന്ന് കുന്നക്കുടി ബാലമുരളിയുടെ സ്പെഷൽ കച്ചേരിയായിരുന്നു. ഉഷ വിജയകുമാറിന്റെ ഗോട്ടുവാദ്യവുമുണ്ടായി.
17 മുതൽ സംഗീതകച്ചേരികൾ ആകാശവാണി പ്രക്ഷേപണം ചെയ്യും. രാവിലെ 9.30 മുതൽ 12.30 വരെയും രാത്രി 7.35 മുതൽ 8.30 വരെയുമാണു പ്രക്ഷേപണം. 20നു രാവിലെ ഒന്പതിനു പഞ്ചരത്ന കീർത്തനാലാപമാണ്. 21ന് ഏകാദശിദിനത്തിൽ രാത്രി 10ന് സംഗീതകച്ചേരിക്കു സമാപനമാകും. സംഗീതാർച്ചനകളിൽ ആയിരത്തോളം സംഗീതാർഥികൾ ഇതുവരെ കച്ചേരി അവതരിപ്പിച്ചു.