Fri, 30 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Music Movie

സം​ഗീ​ത​ച​ല​ച്ചി​ത്രം ‘ശ​ങ്ക​രാ​ഭ​ര​ണം പു​ത്ത​ൻ സാ​ങ്കേ​തി​ക മി​ക​വി​ൽ വീ​ണ്ടും....  

ഇ​ന്ത്യ​ൻ സി​നി​മാ​ച​രി​ത്ര​ത്തി​ലെ എ​ക്കാ​ല​ത്തെ​യും ശ്ര​ദ്ധേ​യ​മാ​യ ക്ലാ​സി​ക് സം​ഗീ​ത​ച​ല​ച്ചി​ത്ര​ങ്ങ​ളി​ലൊ​ന്നാ​യ ‘ശ​ങ്ക​രാ​ഭ​ര​ണം’ ന​വം​ബ​റി​ൽ വീ​ണ്ടും തി​യേ​റ്റ​റു​ക​ളി​ലെ​ത്തു​ന്നു.

മ​ല​യാ​ള​ത്തി​ലും ത​മി​ഴി​ലു​മാ​യി ലോ​ക​വ്യാ​പ​ക​മാ​യി റീ-​റി​ലീ​സ് ചെ​യ്യു​ന്ന ചി​ത്രം 4K Ultra HD ദൃ​ശ്യ​വ്യ​ക്ത​ത​യി​ലും 7.1 Surround Sound മി​ക​വി​ലു​മാ​ണ് പ്രേ​ക്ഷ​ക​രി​ലേ​ക്ക് എ​ത്തു​ന്ന​ത്. പു​തി​യ ഡി​ജി​റ്റ​ൽ പ​തി​പ്പ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത് ശ്രീ​ലാ​ൽ ദേ​വ​രാ​ജാ​ണ്.

പീ​പ്പി​ൾ​സ് ഫി​ലിം അ​ക്കാ​ദ​മി​യും ചാ​ന​ൽ ഫൈ​വും ചേ​ർ​ന്നാ​ണ് ചി​ത്രം തി​യേ​റ്റ​റു​ക​ളി​ൽ വി​ത​ര​ണ​ത്തി​നെ​ത്തി​ക്കു​ന്ന​ത്.

കെ. ​വി​ശ്വ​നാ​ഥ് സം​വി​ധാ​നം ചെ​യ്ത് 1980-ൽ ​പു​റ​ത്തി​റ​ങ്ങി​യ ‘ശ​ങ്ക​രാ​ഭ​ര​ണം’ ഇ​ന്ത്യ​ൻ ശാ​സ്ത്രീ​യ സം​ഗീ​ത​ത്തി​ന്‍റെ മ​ഹ​ത്വ​വും ക​ലാ​കാ​ര​ന്‍റെ ജീ​വി​ത​വും മാ​നു​ഷി​ക​ബ​ന്ധ​ങ്ങ​ളു​ടെ ആ​ഴ​വും ഹൃ​ദ​യ​സ്പ​ർ​ശി​യാ​യി അ​വ​ത​രി​പ്പി​ച്ച ചി​ത്ര​മാ​ണ്.

ജെ. ​വി. സോ​മ​യാ​ജു​ലു, മ​ഞ്ജു ഭാ​ർ​ഗ​വി, രാ​ജ്യ ല​ക്ഷ്മി,തു​ള​സി,ച​ന്ദ്ര​മോ​ഹ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ച്ച ചി​ത്രം സം​ഗീ​താ​സ്വാ​ദ​ക​രു​ടെ ഹൃ​ദ​യ​ത്തി​ൽ ഇ​ന്നും മാ​യാ​ത്ത അ​നു​ഭ​വ​മാ​ണ്.

കെ. ​വി. മ​ഹാ​ദേ​വ​ന്‍റെ അ​ന​ശ്വ​ര സം​ഗീ​ത​വും എ​സ്. പി. ​ബാ​ല​സു​ബ്ര​ഹ്മ​ണ്യ​ത്തി​ന്റെ മാ​സ്മ​രി​ക ആ​ലാ​പ​ന​വും ചി​ത്ര​ത്തി​ലെ ഗാ​ന​ങ്ങ​ളെ അ​വി​സ്മ​ര​ണീ​യ​മാ​ക്കു​ന്നു.

ചി​ത്ര​ത്തി​ലെ ‘ശ​ങ്ക​രാ… നാ​ദ​ശ​രീ​ര​ഭ​രാ’ എ​ന്നു തു​ട​ങ്ങു​ന്ന സൂ​പ്പ​ർ​ഹി​റ്റ് ഗാ​നം സം​ഗീ​താ​സ്വാ​ദ​ക​രു​ടെ ഹൃ​ദ​യം ക​വ​ർ​ന്ന അ​ന​ശ്വ​ര ഗാ​ന​ങ്ങ​ളി​ലൊ​ന്നാ​ണ്. ത​ല​മു​റ​ക​ൾ പി​ന്നി​ട്ടി​ട്ടും ഈ ​ഗാ​ന​വും ചി​ത്ര​ത്തി​ലെ മ​റ്റു സം​ഗീ​ത​മു​ഹൂ​ർ​ത്ത​ങ്ങ​ളും ആ​സ്വാ​ദ​ക​രു​ടെ മ​ന​സ്സി​ൽ നി​റ​ഞ്ഞു​നി​ൽ​ക്കു​ന്നു.

ഇ​ന്ത്യ​ൻ ശാ​സ്ത്രീ​യ സം​ഗീ​ത​ത്തി​ന്‍റെ പാ​ര​മ്പ​ര്യ​വും മൂ​ല്യ​ങ്ങ​ളും ആ​വി​ഷ്ക​രി​ച്ച ചി​ത്രം ദേ​ശീ​യ​ത​ല​ത്തി​ൽ ശ്ര​ദ്ധേ​യ​മാ​യ അം​ഗീ​കാ​ര​ങ്ങ​ൾ നേ​ടി​യി​രു​ന്നു. മി​ക​ച്ച ജ​ന​പ്രി​യ ചി​ത്ര​ത്തി​നു​ള്ള ദേ​ശീ​യ ച​ല​ച്ചി​ത്ര പു​ര​സ്കാ​ര​വും ചി​ത്ര​ത്തി​ന് ല​ഭി​ച്ചി​ട്ടു​ണ്ട്.

1980-ൽ ​അ​ന്ന​ത്തെ രാ​ഷ്ട്ര​പ​തി നീ​ലം സ​ഞ്ജീ​വ റെ​ഡ്ഡി​യു​ടെ കൈ​യി​ൽ​നി​ന്ന് ഗോ​ൾ​ഡ് മെ​ഡ​ൽ ഏ​റ്റു​വാ​ങ്ങി​യ ചി​ത്രം കൂ​ടി​യാ​ണ് ‘ശ​ങ്ക​രാ​ഭ​ര​ണം’. കൂ​ടാ​തെ, രാ​ഷ്ട്ര​പ​തി ഭ​വ​നി​ൽ പ്ര​ദ​ർ​ശി​പ്പി​ക്ക​പ്പെ​ട്ട ചി​ത്രം എ​ന്ന അ​പൂ​ർ​വ്വ ബ​ഹു​മ​തി​യും ഈ ​ചി​ത്ര​ത്തി​ന് ല​ഭി​ച്ചി​ട്ടു​ണ്ട്.

ഇ​ന്ത്യ​ൻ ശാ​സ്ത്രീ​യ സം​ഗീ​ത​ത്തി​ന്‍റെ മ​ഹ​ത്വം വെ​ള്ളി​ത്തി​ര​യി​ൽ അ​ട​യാ​ള​പ്പെ​ടു​ത്തി​യ ഈ ​ചി​ത്രം നേ​ടി​യ അം​ഗീ​കാ​ര​ങ്ങ​ൾ അ​തി​ന്റെ ച​രി​ത്ര​പ്രാ​ധാ​ന്യ​ത്തി​ന് കൂ​ടു​ത​ൽ തി​ള​ക്ക​മേ​കു​ന്നു.

പു​തി​യ ഡി​ജി​റ്റ​ൽ പ​തി​പ്പി​ലൂ​ടെ ചി​ത്ര​ത്തി​ന്‍റെ ദൃ​ശ്യ-​ശ്രാ​വ്യ മി​ക​വ് വ​ലി​യ സ്ക്രീ​നി​ൽ അ​നു​ഭ​വി​ക്കാ​നാ​കും. പ്ര​ത്യേ​കി​ച്ച് എ​സ്. പി. ​ബാ​ല​സു​ബ്ര​ഹ്മ​ണ്യ​ത്തി​ന്‍റെ അ​ന​ശ്വ​ര ശ​ബ്ദം 7.1 Surround Sound-ൽ ​ആ​സ്വ​ദി​ക്കാ​നു​ള്ള അ​വ​സ​രം സം​ഗീ​ത​പ്രേ​മി​ക​ൾ​ക്ക് വേ​റി​ട്ട അ​നു​ഭ​വ​മാ​യി​രി​ക്കും.

പ​ഴ​യ ത​ല​മു​റ​യ്ക്ക് ഗൃ​ഹാ​തു​ര​മാ​യ ഓ​ർ​മ്മ​ക​ൾ പു​തു​ക്കാ​നും പു​തി​യ ത​ല​മു​റ​യ്ക്ക് തി​യേ​റ്റ​റി​ൽ​ത്ത​ന്നെ ഈ ​ക്ലാ​സി​ക്ക​ൽ അ​നു​ഭ​വം ആ​സ്വ​ദി​ക്കാ​നും റീ-​റി​ലീ​സ് അ​വ​സ​ര​മൊ​രു​ക്കു​മെ​ന്ന​തി​ൽ സം​ശ​യ​മി​ല്ല. പി.​ആ​ർ.​ഒ- എ.​എ​സ്. ദി​നേ​ശ്, മ​നു ശി​വ​ൻ.

Latest News

Corehub Up