Sun, 22 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Musical Evening

America

​ഹൂസ്റ്റണി​ൽ ‘താ​ങ്ങും ക​ര​ങ്ങ​ൾ’ സം​ഗീ​ത സാ​യാ​ഹ്ന​വു​മാ​യി ക്രോ​സ് റി​വ​ർ വോ​യ്‌​സ് ഡാ​ള​സ്

ഹൂ​സ്റ്റ​ൺ: ഡാ​ള​സ് ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ക്രി​സ്ത്യ​ൻ ക്ലാ​സി​ക്ക​ൽ സം​ഗീ​ത ബാ​ൻ​ഡാ​യ ക്രോ​സ് റി​വ​ർ വോ​യ്‌​സ് ഡാ​ള​സ് അ​വ​ത​രി​പ്പി​ക്കു​ന്ന ‘താ​ങ്ങും ക​ര​ങ്ങ​ൾ’ (Hands That Hold Us) സം​ഗീ​ത സാ​യാ​ഹ്നം ന​വം​ബ​ർ 29 ഞാ​യ​റാ​ഴ്ച വൈ​കി​ട്ട് ആ​റി​ന് ന​ട​ക്കും. ​ഹൂസ്റ്റ​ൺ മേ​ഖ​ല​യി​ലെ മി​സോ​റി സി​റ്റി​യി​ലു​ള്ള കാ​ൽ​വ​റി ഇ​ന്ത്യ​ൻ ഫെ​ലോ​ഷി​പ്പ് ച​ർ​ച്ചാ​ണ് വേ​ദി. ഹൂ​സ്റ്റ​ൺ പെ​ന്ത​ക്കോ​സ്ത് ഫെ​ലോ​ഷി​പ്പ് പ്ര​സി​ഡന്‍റ് പാ​സ്റ്റ​ർ ബൈ​ജു തോ​മ​സ് ആ​രാ​ധ​ന​യ്ക്കും സം​ഗീ​ത ശു​ശ്രൂ​ഷ​യ്ക്കും നേ​തൃ​ത്വം ന​ൽ​കും.

പ്ര​ശ​സ്ത ക്രി​സ്തീ​യ ഗാ​ന​ര​ച​യി​താ​വും സം​ഗീ​ത​സം​വി​ധാ​യ​ക​നു​മാ​യ ഇ​വാ​ഞ്ച​ലി​സ്റ്റ് ജെ. ​വി. പീ​റ്റ​ർ ര​ചി​ച്ച് ഈ​ണം പ​ക​ർ​ന്ന ഗാ​ന​ങ്ങ​ളും മ​റ്റു ര​ച​യി​താ​ക്ക​ളു​ടെ ക്രി​സ്തീ​യ ഗാ​ന​ങ്ങ​ളും വാ​ദ്യ​സം​ഗീ​ത​ത്തി​ന്റെ അ​ക​മ്പ​ടി​യോ​ടെ അ​വ​ത​രി​പ്പി​ക്കും.

കേ​ര​ള​ത്തി​ലെ വി​വി​ധ ക്രൈ​സ്ത​വ സം​ഗീ​ത ട്രൂ​പ്പു​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ക​ലാ​കാ​ര​ന്മാ​ർ ചേ​ർ​ന്നാ​ണ് ക്രോ​സ് റി​വ​ർ വോ​യ്‌​സ് ഡാ​ള​സ് രൂ​പീ​ക​രി​ച്ച​ത്. പ​രി​ചി​ത​മാ​യ ക്രി​സ്തീ​യ ഗാ​ന​ങ്ങ​ളി​ലൂ​ടെ ആ​രാ​ധ​ന​യ്ക്കും സം​ഗീ​താ​സ്വാ​ദ​ന​ത്തി​നും ഒ​രു​മി​ച്ച് അ​വ​സ​ര​മൊ​രു​ക്കു​ക​യാ​ണ് ‘താ​ങ്ങും ക​ര​ങ്ങ​ൾ’ സം​ഗീ​ത സാ​യാ​ഹ്നം.

വേ​ദി
Calvary Indian Fellowship Church Houston 
3703 5th Street, Missouri City, TX 77459

Latest News

Corehub Up